Connect with us

kerala

‘കൊല്ലപ്പെട്ട ഈ കുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലേ’; പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സി.പി.എം നേതാവിന്റെ വാദത്തിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

വീട്ടില്‍ പ്രായമായ അമ്മയുണ്ടെന്നും ശിക്ഷ പരമാവധി കുറക്കണമെന്നുമുള്ള പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സി.പി.എം നേതാവ് കെ.വി. കുഞ്ഞിരാമന്റെ വാദത്തിനെതിരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Published

on

കൊച്ചി: വീട്ടില്‍ പ്രായമായ അമ്മയുണ്ടെന്നും ശിക്ഷ പരമാവധി കുറക്കണമെന്നുമുള്ള പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സി.പി.എം നേതാവ് കെ.വി. കുഞ്ഞിരാമന്റെ വാദത്തിനെതിരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കുഞ്ഞിരാമന് അമ്മയുണ്ടെന്നത് ലോകത്തെ എട്ടാമത്തെ അത്ഭുതമാണോ എന്നും കൊല്ലപ്പെട്ട ഈ കുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

‘ലോകത്ത് ബാക്കിയെല്ലാവരും അമ്മയില്ലാതെയാണോ ജനിച്ചത്? ഇവര്‍ കൊലപ്പെടുത്തിയ കൃപേഷിനും ശരത് ലാലിനും അമ്മയില്ലേ? കെ.വി. കുഞ്ഞിരാമന് മാത്രമേ അമ്മയുള്ളൂ? കോണ്‍ഗ്രസില്‍നിന്ന് കാലുമാറി കൊലക്കേസ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. സി.കെ. ശ്രീധരന്റെ ആവനാഴിയിലെ അവസാനത്തെ അടവും തീര്‍ന്നതിനാല്‍ 19ാമത്തെ അടവായാണ് കുഞ്ഞിരാമന്റെ അമ്മയെ പറയുന്നത്. ലോകത്തെല്ലാവര്‍ക്കും അമ്മയുണ്ട്. ഇനി ഒരമ്മയ്ക്കും ഈ അവസ്ഥ വരരുതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് പ്രായമായ അമ്മയുണ്ടെന്നും ശിക്ഷ പരമാവധി കുറക്കണമെന്നും കുഞ്ഞിരാമന് വേണ്ടി ഹാജരായ അഡ്വ. സി.കെ. ശ്രീധരന്‍ എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയില്‍ ബോധിപ്പിചചത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ പ്രത്യേക കോടതി ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ ഇന്ന് 12.15ന് വിധിക്കും.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവര്‍ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്

Published

on

കോട്ടയം മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്. കടവിന് 200 മീറ്റര്‍ അകലെ അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്.

കഴിഞ്ഞ ദിവസവും ഇന്നും പലതവണ ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇരുവരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്നലെ രാത്രി വൈകിയതോടെ കാഴ്ചാ പരിമിതി മൂലമാണ് തിരച്ചില്‍ നിര്‍ത്തിയത്. ഇനി കണ്ടെത്താനുള്ളത് അടിമാലി പൊളിഞ്ഞപാലം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ.ജോമോന്‍ (18) ആണ്. ഭരണങ്ങാനം ഭാഗത്തുള്ള അസ്സിസ്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിന്‍ ലാംഗ്വേജസില്‍ ജര്‍മന്‍ ഭാഷാ പഠനത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

kerala

നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം നടത്തിയ വിദ്യാര്‍ഥി പിടിയില്‍

ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിലാണ് സംഭവം.

Published

on

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം നടത്തിയ വിദ്യാര്‍ഥി പിടിയില്‍. വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിയാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിലാണ് സംഭവം.

മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലാണ് വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മിച്ചത്. ഹാള്‍ടിക്കറ്റ് പരിശോധിക്കുന്നതിനിടെ എക്സാം സെന്റര്‍ അധികൃതര്‍ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പത്തനംതിട്ട പൊലീസെത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിയെ ചോദ്യം ചെയ്തുവരികയാണ്.

സംഭവവുമായി ഹാള്‍ടിക്കറ്റില്‍ പേരുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ബന്ധമുണ്ടോയെന്നും സെന്ററിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ പെയ്‌തേക്കും. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ഇടുക്കി മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത മണിക്കുറില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രകായാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട , ഇടുക്കി , പാലക്കാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

Trending