Connect with us

kerala

അതിരുവിടരുത് ക്യാമ്പസ് ആഘോഷങ്ങള്‍; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

കോളേജ് ക്യാമ്പസുകളിലും സ്‌കൂളുകളിലും ആഘോഷങ്ങള്‍ അതിരുവിടരുതെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.ആഘോഷ ദിവസങ്ങളിലും ഇലക്ഷന്‍ ആര്‍ട്‌സ്‌ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസില്‍ വരുന്നതും ക്യാമ്പസിനകത്തും , പുറത്തും അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്ന ഒന്നാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.

മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറുപ്പിന്റെ പൂര്‍ണരൂപം

അതിരുവിടരുത് ആഘോഷങ്ങള്‍..!

സമീപകാലത്തായി കലാലയങ്ങളില്‍ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും ഇലക്ഷന്‍ ആര്‍ട്‌സ്‌ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസില്‍ വരുന്നതും ക്യാമ്പസിനകത്തും , പുറത്തും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങള്‍ കാണിച്ച് മറ്റുള്ളവരുടെമുന്നില്‍ ഹീറോയാകാന്‍ ശ്രമിക്കുന്നതും കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്, ചിലപ്പോള്‍ ലഹരിയുടെ അകമ്പടി കൂടി ആകുമ്പോള്‍ ഇത് അത്യന്തം അപകടകരമായ സാഹചര്യമാണ് വിളിച്ചുവരുത്തുന്നത്. പലപ്പോഴും ഓടിച്ച് പരിചിതമല്ലാത്ത വാഹനങ്ങള്‍ കടമെടുത്ത് ആയിരിക്കും ഇത്തരം ആഘോഷങ്ങള്‍ക്ക് എത്തുക, പവര്‍ സെഗ്മെന്റ് വാഹനങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് വളരെയധികം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്.

ക്യാമ്പസ് മാനേജ്‌മെന്റും, അദ്ധ്യാപകരും , രക്ഷിതാക്കളും ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കഴിയുന്നതും വാഹനങ്ങള്‍ ഇത്തരം ആഘോഷങ്ങള്‍ക്കായി നല്‍കാതിരിക്കുന്നതിന്ശ്ര ദ്ധിക്കേണ്ടതുണ്ട്.പൊതുസമൂഹത്തിന് അപകട ഭീഷണിയാകുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം പ്രകടനങ്ങളുടെ വീഡിയോ സഹിതം അതാത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഓ മാരെ വിവരം അറിയിക്കാവുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ സാദിഖലി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കര്‍ദിനാള്‍ മാര്‍ ക്ലിമിസ്‌

മാനവസൗഹാര്‍ദ്ദം നിലനില്‍ക്കാന്‍ ഇനിയും ഇത്തരം ഇടപെടലുണ്ടാകണമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമിസ്‌

Published

on

മലപ്പുറം: മതസൗഹാര്‍ദ്ദത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി കേരള കതോലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ക്ലിമിസ് തിരുമേനി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി. സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്നലെ മലപ്പുറത്ത് വിവിധ പരിപാടികള്‍ക്കായി എത്തിയതായിരുന്നു കര്‍ദിനാള്‍. തുടര്‍ന്ന് ഒരുമണിക്കുറോളം സമയമാണ് അദ്ദേഹം പാണക്കാട് ചെലവഴിച്ചത്. സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അടയാളപ്പെടുത്തലായി കൂടിക്കാഴ്ച മാറി.


മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ദിനാള്‍ എല്ലാ പിന്തുണയും അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സമുദായങ്ങള്‍ തമ്മിള്‍ സൗഹാര്‍ദ്ദത്തോടെയും ഒത്തിണക്കത്തോടെയും മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. മുനമ്പം അടക്കമുള്ള പ്രശ്‌നങ്ങള്‍ സമുദായങ്ങള്‍ തമ്മിലുള്ള വെറുപ്പിനുള്ള അഗ്നിയാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അതിനെ അണച്ചുകളഞ്ഞ സാദിഖലി തങ്ങളുടെ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. മാനവസൗഹാര്‍ദ്ദം നിലനില്‍ക്കാന്‍ ഇനിയും ഇത്തരം ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഉച്ചഭക്ഷണവും ഒന്നിച്ച് കസാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും കര്‍ദിനാള്‍ സഭാ ആസ്ഥാനത്തേക്ക് പ്രത്യേകം ക്ഷണിച്ചു. ഴിച്ചാണ് കര്‍ദിനാള്‍ പാണക്കാട് നിന്നും മടങ്ങിയത്.

Continue Reading

kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് ദേഹത്തേക്ക് കയറി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്.

Published

on

തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ ബസ് ദേഹത്തേക്ക് കയറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍വെച്ചായിരുന്നു അപകടം.

ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥിനി കാല്‍ വഴുതി വീഴുകയായിരുന്നു. ഈ സമയം ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

 

 

Continue Reading

kerala

സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ തോട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിടെ എന്‍.വി. ശ്രീനന്ദയാണ് (16) മരിച്ചത്.

Published

on

കണ്ണൂര്‍: സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ തോട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. ബസ് കയറാനായി നടന്നുപോകുന്നതിനിടയൊയിരുന്നു അപകടം. മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിടെ എന്‍.വി. ശ്രീനന്ദയാണ് (16) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 8.45ഓടെയാണ് വിദ്യാര്‍ത്ഥിനി അപകടത്തില്‍ പെട്ടത്. കുട്ടി തോട്ടില്‍ വീണത് കണ്ട സുഹൃത്തുകള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാരെത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. പക്ഷേ വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വെങ്ങര നടക്കു താഴെ എന്‍.വി. സുധീഷ് കുമാര്‍, സുജ ദമ്പതികളുടെ മകളാണ് ശ്രീനന്ദ.

 

Continue Reading

Trending