Connect with us

kerala

മുനമ്പം പ്രശ്‌ന പരിഹാരം വൈകരുത്; മുസ്‌ലിം ലീഗ്

ചിറായി മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരം വൈകരുതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയം സർക്കാറിനോട് ആവശ്യപ്പെട്ടു.

Published

on

ചിറായി മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരം വൈകരുതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയം സർക്കാറിനോട് ആവശ്യപ്പെട്ടു. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. പ്രശ്‌നം നിയമപരവും വസ്തുതാപരമായും പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണ്. പ്രശ്‌ന പരിഹാരത്തിന് നിയോഗിക്കപ്പെട്ട കമ്മിഷൻ ഇത്തരത്തിൽ ഈ വിഷയത്തെ പരിഹരിക്കുന്ന വിധത്തിലുള്ള തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുനമ്പം പ്രശ്‌നത്തിൽ സാമുദായിക സൗഹാർദ്ദം ഉറപ്പ് വരുത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും മതിപ്പുളവാക്കുന്ന രീതിയിൽ ഇടപെടൽ നടത്തിയ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ യോഗം അഭിനന്ദിച്ചു. ഈ പ്രവർത്തനങ്ങളുമായി അഭംഗുരം മുന്നോട്ട് പോകണമെന്നും യോഗം അഭ്യർത്ഥിച്ചു.

ഇത് സംബന്ധിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്ന നിലപാട് അന്തിമമാണെന്നും യോഗം വ്യക്തമാക്കി. നേരത്തെ സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ നിലപാട് തന്നെയാണ് ഈ വിഷയത്തിൽ മുസ്‌ലിംലീഗിനുള്ളത്. പ്രശ്‌ന പരിഹാരം വൈകുന്നത് വിദ്വേഷ പ്രചാരകർക്ക് സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ അവസരം നൽകും. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആരാധനാലയ നിയമം സംരക്ഷിക്കപ്പെടണമെന്നും കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ മതേതര സമൂഹം ചെറുത്ത് തോൽപിക്കണമെന്നും ഇന്ത്യയിലെ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരായും ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായും സംഭവിക്കുന്ന ന്യൂനപക്ഷ വേട്ടകൾ അവസാനിപ്പിക്കണമെന്നും യോഗം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, മുസ്്ലിംലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ്, ഉപനേതാവ് ഡോ.എം.കെ മുനീർ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, അബ്ദുറഹിമാൻ കല്ലായി, സി.എച്ച് റഷീദ്, ടി.എം സലീം, ഡോ.സി.പി ബാവ ഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുള്ള, സി.പി സൈതലവി, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.എൻ ഷംസുദ്ധീൻ എം.എൽ.എ, കെ.എം ഷാജി, സി.പി ചെറിയ മുഹമ്മദ്, സി.മമ്മുട്ടി, പി.എം സാദിഖലി, പാറക്കൽ അബ്ദുള്ള, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, സെക്രട്ടറിയേറ്റ് അംഗങ്ങൾ, എം.എൽ.എ മാർ, ജില്ല പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാർ, പോഷക ഘടകം പ്രതിനിധികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ക്ഷണിതാക്കൾ ചർച്ചയിൽ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോട്ടയത്ത് പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

Published

on

കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മോഷണക്കേസില്‍ പിടിയിലായ പ്രതിയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending