Connect with us

News

ലിംഗ മാറ്റം തടയുന്ന ഉത്തരവുമായി ഡൊണല്‍ഡ് ട്രംപ്: ലിംഗമാറ്റം വിനാശകരം, ധനസഹായവും പ്രോത്സാഹനവും കര്‍ശനമായി നിരോധിക്കും

ലിംഗമാറ്റത്തിനെതിരാണ് യു.എസ് നിലപാടെന്നും ഇതിനുള്ള എല്ലാ ധനസഹായവും പ്രോത്സാഹനവും നിരോധിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Published

on

അമേരിക്കയില്‍ 19 വയസ്സിന് താഴെയുള്ളവരുടെ ലിംഗമാറ്റം തടയല്‍ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടിവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ലിംഗമാറ്റത്തിനെതിരാണ് യു.എസ് നിലപാടെന്നും ഇതിനുള്ള എല്ലാ ധനസഹായവും പ്രോത്സാഹനവും നിരോധിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ലിംഗമാറ്റം വിനാശകരമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഭിന്നലിംഗക്കാരെ പരിഗണിക്കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ തിരുത്തുമെന്ന് സ്ഥാനമേറ്റ വേളയില്‍തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. സൈന്യത്തില്‍നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ നീക്കം ചെയ്യാനും നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായി, സൈന്യത്തില്‍ ഉപയോഗിച്ചുവരുന്ന ഭിന്നലിംഗ സൗഹൃദ നാമങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവില്‍ ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു.

പ്രതിരോധ സെക്രട്ടറിയായി പീറ്റ് ഹെഗ്‌സെത് ചുമതലയേറ്റതിന് പിന്നാലെയാണ് ട്രംപ് തിങ്കളാഴ്ച ഇതിനുള്ള നടപടി സ്വീകരിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികര്‍ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍പോലും അച്ചടക്കവും സത്യസന്ധതയും പുലര്‍ത്തില്ലെന്നും സൈന്യത്തോട് കൂറ് പുലര്‍ത്തില്ലെന്നും ട്രംപ് ആരോപിച്ചു.

india

ഇരട്ട നികുതി ഒഴിവാക്കും, വരുമാന നികുതി വെട്ടിപ്പ് തടയും; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു

ഇന്ത്യയിൽ സ്മാർട്ട് സിറ്റികളിലും ഫുഡ് പാർക്കിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും നിക്ഷേപം നടത്തുമെന്ന് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽ താനി അറിയിച്ചിട്ടുണ്ട്

Published

on

ഖത്തർ അമീറും പ്രധാനമന്ത്രിയും തമ്മിൽ നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്താൻ തീരുമാനമായി. ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിൽ ഇരട്ടിയാക്കാൻ ചർച്ചകളിൽ തീരുമാനമായി. 5 ധാരണാപത്രങ്ങളിലും 2 കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ചർച്ചകളിലെ തീരുമാനം സംബന്ധിച്ച് വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇന്ത്യയിൽ സ്മാർട്ട് സിറ്റികളിലും ഫുഡ് പാർക്കിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും നിക്ഷേപം നടത്തുമെന്ന് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽ താനി അറിയിച്ചിട്ടുണ്ട്. ഖത്തറിൽ നിന്ന് കൂടുതൽ എൽഎൻജി വാങ്ങാൻ ഇന്ത്യയും തീരുമാനിച്ചു. ഖത്തറിന് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനയ്ക്ക് ഖത്തർ അമീർ നന്ദി അറിയിച്ചു.

പ്രധാനമന്ത്രിയും ഖത്തർ അമീറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ- ജിസിസി സ്വതന്ത്ര വ്യാപാര കരാർ ചർച്ചയായി. സ്വതന്ത്ര വ്യാപാര കരാറിൽ ഖത്തറും താത്പര്യം അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷവും ഇരു നേതാക്കളും ചർച്ച ചെയ്തു. ഖത്തർ ജയിലുകളിൽ 600 ഇന്ത്യക്കാരുണ്ടെന്നും വധശിക്ഷ ഒഴിവാക്കിയെങ്കിലും മുൻ നാവിക സേന ഉദ്യോഗസ്ഥനെതിരെ ഖത്തറിൽ കോടതി നടപടിയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഖത്തീർ അമീറിനെ അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

മുൻ കേരള രഞ്ജി താരം ആർ. രഘുനാഥ് അന്തരിച്ചു

1958ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്

Published

on

പാലക്കാട്: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആര്‍. രഘുനാഥ് (88) അന്തരിച്ചു. 1958ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്. വിക്ടോറിയ കോളജ് മൈതാനത്ത് മൈസൂരിനെതിരേ ഓപ്പണ്‍ ചെയ്ത് അവസാനംവരെ പുറത്താകാതെനിന്ന് റെക്കോഡ് സ്ഥാപിച്ച (68 റണ്‍സ് നോട്ടൗട്ട്) കേരളത്തിന്റെ പ്രഥമതാരമാണ്. 17 മത്സരങ്ങളിലായി 30 ഇന്നിങ്‌സുകളില്‍ സംസ്ഥാനത്തിനുവേണ്ടി ബാറ്റേന്തി. കേരളത്തിന്റെയും ദക്ഷിണമേഖലയുടെയും വിവിധ വിഭാഗം ടീമുകളുടെ സെലക്ടറായിരുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം വൈകീട്ട് പാലക്കാട്ട് കെ.എസ്.ആര്‍.ടി.സിക്കടുത്ത് ഡി.പി.ഒ റോഡിലെ ‘റിട്രീറ്റ്’ വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം നാളെ ഉച്ച ഒരുമണിക്ക് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍.

Continue Reading

kerala

പാലക്കാട് സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി

പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി.

Published

on

പാലക്കാട് പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ചെന്താമര ജാമ്യ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചെതിനെ തുടര്‍ന്നാണ് നടപടി. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും കൊലപ്പെടുത്തുകയായിരുന്നു.

2019ലാണ് സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യ പിണങ്ങിപ്പോകാനുണ്ടായ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമര വിശ്വാസിച്ചിരുന്നത്. ഇതിന്റെ വൈരാഗ്യത്തില്‍ ചെന്താമര സജിതയെ കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി ചെന്താമര സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

2022ല്‍ ചെന്താമരയ്ക്ക് ജാമ്യം ലഭിക്കുകയും നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയും ഉണ്ടായിരുന്നു. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി.

ചെന്താമരയില്‍ നിന്ന് ഭീഷണിയുള്ളതായി സുധാകരന്‍ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെന്മാറ പൊലീസ് ഇയാളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 27നാണ് ചെന്താമര സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഒളിവില്‍പോയ പ്രതിയെ 29ന് പുലര്‍ച്ചെയാണ് പൊലീസ് പിടികൂടുന്നത്. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാത്തതിന് നേരത്തെ നെന്മാറ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെന്താമരയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു.

 

Continue Reading

Trending