Connect with us

News

സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഓവര്‍ടൈമിന് സ്വന്തം പോക്കറ്റില്‍ നിന്ന് പണം നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ബഹിരാകാശ സഞ്ചാരികളെ തിരികെ കൊണ്ടുവന്നതിന് ട്രംപ് എലോണ്‍ മസ്‌കിനോട് നന്ദി പറഞ്ഞു.

Published

on

ബഹിരാകാശയാത്രികരായ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അധിക സമയം ചെലവഴിച്ചതിന് പ്രതിദിനം 5 ഡോളര്‍ ലഭിച്ചുവെന്നറിഞ്ഞതിന് ശേഷം ബഹിരാകാശയാത്രികര്‍ക്ക് അവരുടെ ഓവര്‍ടൈമിന് സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഓവല്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിനിടെ, സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അധിക സമയത്തിന് ഓവര്‍ടൈം വേതനം ലഭിച്ചില്ല. അവര്‍ക്ക് പ്രതിദിനം 5 യുഎസ് ഡോളര്‍ ലഭിച്ചു. 286 ദിവസത്തേക്ക്, അതായത് 1,430 ഡോളര്‍ അധിക വേതനം എന്ന് മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. ഭരണകൂടത്തിന് അവര്‍ക്കായി എന്തുചെയ്യാന്‍ കഴിയുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ട്രംപ് ഇങ്ങനെ പ്രതികരിത്.

തന്നോട് ആരും ഇതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും ഞാന്‍ അത് എന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കാമെന്നും ട്രംപ് പറഞ്ഞു. അതേസമയം ബഹിരാകാശ സഞ്ചാരികളെ തിരികെ കൊണ്ടുവന്നതിന് ട്രംപ് എലോണ്‍ മസ്‌കിനോട് നന്ദി പറഞ്ഞു.

‘എനിക്ക് എലോണ്‍ മസ്‌കിനോട് നന്ദി പറയണം… എലോണ്‍ ഇല്ലായിരുന്നുവെങ്കില്‍, അവര്‍ക്ക് വളരെക്കാലം അവിടെ നില്‍ക്കേണ്ടി വരുമായിരുന്നു.”

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പെൺകുട്ടികളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ്; കേസെടുത്ത് സുപ്രീംകോടതി

ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റീൻ മാശിഷ് എന്നിവരുൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഭിഭാഷകയാണ് ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

Published

on

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈകോടതി വിധിക്കെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റീൻ മാശിഷ് എന്നിവരുൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഭിഭാഷകയാണ് ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയിരുന്ന റിട്ട് ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പി.ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയിരുന്നത്. ഇതിന് പിന്നാലെയാണ് കേസില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.

അലഹബാദ് ഹൈകോടതി ജഡ്ജി രാം മനോഹർ നാരായൺ മിശ്രയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവാദ വിധി പ്രസ്താവിച്ചത്. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പവൻ, ആകാശ് എന്നിവരാണ് കേസിലെ പ്രതികൾ.

ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാൾ വന്നതിനെ തുടർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.ഈ കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് കീഴ്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ വിവാദ നിരീക്ഷണം.

Continue Reading

Cricket

ഐ.പി.എല്ലില്‍ ഇന്ന് രാജസ്ഥാന്‍-കൊല്‍ക്കത്ത പോരാട്ടം

ഗുവാഹതിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്നത്.

Published

on

ആദ്യ മത്സരങ്ങളിൽ തോൽവി രുചിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ഇന്ന് മുഖാമുഖം. ഗുവാഹതിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുന്നത്.

സ്വന്തം മൈതാനത്ത് നടന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് കൊൽക്കത്ത. രാജസ്ഥാനാവട്ടെ സൺ റൈസേഴ്സ് ഹൈദരാബാദിനുമുന്നിലും പൊരുതി വീണു.

സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പാതി വിശ്രമത്തിലായതിനാൽ റയാൻ പരാഗാണ് റോയൽസിനെ നയിക്കുന്നത്. വിരലിനേറ്റ പരിക്കിൽനിന്ന് പൂർണമായും മുക്തനാവാനായി സഞ്ജുവിനെ വിക്കറ്റ് കീപ്പിങ്ങോ ഫീൽഡിങ്ങോ ഏൽപിക്കുന്നില്ല.

ആദ്യ കളിയിൽ ഇംപാക്ട് പ്ലെയറായെത്തി ഇന്നിങ്സ് ഓപൺ ചെയ്ത താരം 33 പന്തിൽ 66 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. അജിൻക്യ രഹാനെക്ക് കീഴിലാണ് കൊൽക്കത്ത ഇറങ്ങുന്നത്.

Continue Reading

gulf

ഖത്തറിൽ ഈദ് അവധി പ്രഖ്യാപിച്ചു

ഏപ്രിൽ 8 ചൊവ്വാഴ്ച അവധി കഴിഞ്ഞു പതിവ് പോലെ വീണ്ടും ജോലിയിൽ പ്രവേശിക്കണം.

Published

on

ഖത്തറിൽ പതിനൊന്നു ദിവസത്തെ ഈദ് അവധി പ്രഖ്യാപിച്ചു ഖത്തർ അമിരി ദിവാൻ. ഗവണ്മെന്റ്, ഗവണ്മെന്റ് അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും ഈ വർഷത്തെ ഈദ് അവധി മാർച്ച്‌ 30 ഞായറാഴ്ച മുതൽ ഏപ്രിൽ 7 തിങ്കളാഴ്ച വരെയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ഏപ്രിൽ 8 ചൊവ്വാഴ്ച അവധി കഴിഞ്ഞു പതിവ് പോലെ വീണ്ടും ജോലിയിൽ പ്രവേശിക്കണം.

Continue Reading

Trending