Connect with us

News

ഇസ്രയേല്‍-യുഎഇ കരാര്‍: ട്രംപിന് സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ശിപാര്‍ശ

ഓഗസ്റ്റ് 13നാണ് യുഎഇയും ഇസ്രയേലും നയതന്ത്ര കരാറില്‍ ഒപ്പുവച്ചത്. ഈജിപ്തിനും ജോര്‍ദാനും ശേഷം ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന രാഷ്ട്രമാണ് യുഎഇ.

Published

on

ന്യൂയോര്‍ക്ക്: ഇസ്രയേലും യുഎഇയും തമ്മിലുള്ള നയതന്ത്ര കരാറിന് മധ്യസ്ഥത വഹിച്ച യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗമായ ടിബ്രിന്‍ ജെദ്ദൊയാണ് ട്രംപിനെ 2021ലെ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തത്.

ഇന്ത്യ-പാകിസ്താന്‍ കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ചും ടിബ്രിന്‍ നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത മറ്റുള്ള അപേക്ഷകരേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം സൃഷ്ടിക്കാന്‍ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളും യു.എ.ഇയുടെ പാത പിന്തുടരും. യുഎഇ.-ഇസ്രായേല്‍ കരാര്‍ ഒരു വഴിത്തിരിവാകാം. പശ്ചിമേഷ്യയെ അത് സഹകരണത്തിന്റേയും സമൃദ്ധിയുടേയും മേഖലയാക്കി മാറ്റും. ഇന്ത്യ പാകിസ്താന്‍ കശ്മീര്‍ തര്‍ക്കം, ഉത്തര കൊറിയ-ദക്ഷിണ കൊറിയ സംഘര്‍ഷം തുടങ്ങിയ വൈരുദ്ധ്യമുള്ള കക്ഷികള്‍ തമ്മില്‍ സമ്പര്‍ക്കം സുഗമമാക്കുന്നതില്‍ ട്രംപ് സുപ്രധാന പങ്കുവഹിക്കുകയും ചലനാത്മകത സൃഷ്ടിക്കുകയും ചെയ്തു.’- അദ്ദേഹം കുറിച്ചു.

ഓഗസ്റ്റ് 13നാണ് യുഎഇയും ഇസ്രയേലും നയതന്ത്ര കരാറില്‍ ഒപ്പുവച്ചത്. ഈജിപ്തിനും ജോര്‍ദാനും ശേഷം ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന രാഷ്ട്രമാണ് യുഎഇ.

kerala

കുതിപ്പില്‍ കിതച്ച് സ്വര്‍ണവില; ഇന്ന് പവന് 320 രൂപ കുറഞ്ഞു

ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവന്റെ സ്വര്‍ണവില 61,640 രൂപയായായി.

Published

on

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ചെറിയ കിതപ്പ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവന്റെ സ്വര്‍ണവില 61,640 രൂപയായായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7705 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില.

അതേസമയം റെക്കോര്‍ഡുകള്‍ കടന്ന മുന്നേറിയിരുന്ന സ്വര്‍ണ്ണവില 62000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് തിരിച്ചിറങ്ങിയത്. ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്ന് മുന്നേറിയത്. ശേഷം വീണ്ടും കയറി സ്വര്‍ണവില 62,000 തൊടും എന്ന ഘട്ടത്തിലാണ് ചെറുതായൊന്ന് കിതച്ചത്.

ഒരു മാസത്തിനിടെ സ്വര്‍ണവിലയില്‍ ഏകദേശം 4500 രൂപയിലധികമാണ് ഉയര്‍ന്നതായി കണക്കാക്കുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

 

 

Continue Reading

kerala

ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവം; മിഹിറിന്റെ മരണം ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി

സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളില്‍നിന്നും സ്‌കൂള്‍ അധികൃതരില്‍നിന്നും മൊഴിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് കൊച്ചിയിലെത്തും.

Published

on

തൃപ്പൂണിത്തുറയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി താമസസ്ഥലത്തെ ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം.പിയുമായ രാഹുല്‍ ഗാന്ധി. മിഹിര്‍ അഹമ്മദിന്റെ ദാരുണ മരണം ഹൃദയഭേദകമാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിഹിറിന്റെ മാതാപിതാക്കള്‍ വയനാട് സ്വദേശികളാണ്.

‘ ഇനി ഒരു കുട്ടിക്കും മിഹിര്‍ നേരിട്ടത് സംഭവിക്കരുത്. കുട്ടികളുടെ സുരക്ഷിത താവളമാണ് സ്‌കൂളുകള്‍. എന്നിട്ടും അവിടെ മിഹിര്‍ നിരന്തര പീഡനങ്ങള്‍ അനുഭവിച്ചു. ഈ സംഭവത്തില്‍ മിഹിറിനെ പീഡിപ്പിച്ചവരും ആവശ്യമായ നടപടി എടുക്കാത്തവരും ഒരുപോലെ ഉത്തരവാദികളാണ്. കുട്ടികളെ റാഗ് ചെയ്യുന്നത് നിരുപദ്രവകരമായ കാര്യമല്ല. അത് ജീവിതം നശിപ്പിക്കും. മാതാപിതാക്കള്‍ മക്കളെ ദയ, സ്‌നേഹം, സഹാനുഭൂതി, സംസാരിക്കാനുള്ള ധൈര്യം എന്നിവ പഠിപ്പിക്കണം. ആരെങ്കിലും അവരെ ഉപദ്രവിക്കുന്നുവെന്ന് നിങ്ങളുടെ കുട്ടി പറഞ്ഞാല്‍ അവരെ വിശ്വസിക്കുക, അവര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നവരാണെങ്കില്‍ നിങ്ങള്‍ ഇടപെടുക’ -രാഹുല്‍ ഗാന്ധി പറഞ്ഞു.

സലീം-റജ്‌ന ദമ്പതികളുടെ മകനായ മിഹിര്‍ അഹമ്മദ് സ്‌കൂളില്‍ സഹപാഠികളുടെ റാഗിങ്ങിനിരയായതിനെ തുടര്‍ന്ന് ജനുവരി 15നാണ് ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മിഹിര്‍.

സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളില്‍നിന്നും സ്‌കൂള്‍ അധികൃതരില്‍നിന്നും മൊഴിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് കൊച്ചിയിലെത്തും. എറണാകുളം ജില്ല കലക്ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ രാവിലെ 10.30നാണ് തെളിവെടുപ്പ്. കുട്ടിയുടെ മാതാപിതാക്കളോടും സ്‌കൂളുകാരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം മിഹിര്‍ നേരത്തെ പഠിച്ചിരുന്ന കാക്കനാട് ജെംസ് മോഡേണ്‍ അക്കാദമി സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെ സസ്പെന്‍ഡ് ചെയ്തു. വൈസ് പ്രിന്‍സിപ്പലില്‍നിന്ന് കുട്ടിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടി.

ജെംസ് സ്‌കൂളിലും കുട്ടി റാഗിങ്ങിന് ഇരയായെന്നും കുട്ടിയെ മരണത്തിലേക്ക് നയിച്ചെത് ഇതാണെന്നും അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.

മറ്റ് വിദ്യാര്‍ത്ഥികള്‍ മിഹിറിനെ വാഷ്റൂമില്‍ കൊണ്ടുപോയി ഉപദ്രവിക്കുകയും ക്ലോസറ്റില്‍ മുഖം താഴ്ത്തി ഫ്ലഷ് ചെയ്യിക്കുകയും നക്കിപ്പിക്കുകയും ചെയ്തതായി കുടുംബം പറഞ്ഞിരുന്നു. നിറത്തിന്റെ പേരിലും വിദ്യാര്‍ത്ഥിക്ക് അധിക്ഷേപം നേരിടേണ്ടിവന്നിരുന്നു.

സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളില്‍ നിന്നും കുട്ടി ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയായതായി പരാതിയില്‍ പറയുന്നു.
അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

 

Continue Reading

kerala

നെന്മാറ കൊലപാതകം; ചെന്താമരയുമായി അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ്

കസ്റ്റഡിക്കായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

Published

on

നെന്മാറ പോത്തുണ്ടിയില്‍ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയുമായി അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. വിയ്യൂര്‍ സബ് ജയിലിലാണ് നിലവില്‍ പ്രതിയുള്ളത്. കസ്റ്റഡിയില്‍ കിട്ടാനായി പൊലീസ് ഇന്ന് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.

അതേസമയം തെളിവെടുപ്പിന് മുന്നോടിയായി പ്രദേശത്തെ സുരക്ഷാ സാഹചര്യം പൊലീസ് അവലോകനം ചെയ്യുന്നു. കര്‍ശന സുരക്ഷയേര്‍പ്പെടുത്തി തെളിവെടുപ്പിന് കൊണ്ടുവരാനാണ് തീരുമാനം. കൊലപാതകം നടത്തിയ സ്ഥലം, ആയുധം വാങ്ങിയ സ്ഥലം തുടങ്ങിയ ഇടങ്ങളിലാവും തെളിവെടുപ്പ് നടത്തുക.

അതേസമയം വൈരുധ്യമുള്ള മൊഴികളാണ് പ്രതി നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. ആലത്തൂര്‍ സബ് ജയിലിലാണ് ചെന്താമരയെ ആദ്യം റിമാന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍, സബ് ജയിലിലെ മറ്റ് തടവുകാര്‍ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ത്തിയതോടെ പ്രതിയെ വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു.

ജനുവരി 27നാണ് അയല്‍വാസികളായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍നഗറില്‍ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രിയാണ് മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്ന് ചെന്തമാരയെ പിടികൂടുന്നത്.2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയ കുറ്റവാളിയാണ് ഇയാള്‍. ഇപ്പോള്‍ കൊല്ലപ്പെട്ട സുധാകരന്‍ സജിതയുടെ ഭര്‍ത്താവാണ്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാന്‍ പറ്റില്ലെന്നും എത്രയും വേഗം ശിക്ഷിക്കൂവെന്നും ചെന്താമര പറഞ്ഞിരുന്നു.

 

Continue Reading

Trending