Connect with us

News

ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ചക്കൊരുങ്ങി ട്രംപ്

നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം പുറത്ത് വിട്ടത്

Published

on

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ചക്കൊരുങ്ങി ഡോണള്‍ഡ് ട്രംപ്. നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഫെബ്രുവരി നാലിന് വൈറ്റ് ഹൗസില്‍ ചര്‍ച്ചക്കായാണ് ക്ഷണം.

അതേസമയം, ട്രംപ് ഭരണകൂടം ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ട്രംപ് അധികാരമേറ്റതിന് ശേഷം വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യ വിദേശ രാഷ്ട്രത്തലവനാണ് നെതന്യാഹു. നെതന്യാഹുവുമായി അധികം വൈകാതെ കൂടിക്കാഴ്ച്ച നടത്തുമെന്ന് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാതെ നേരത്തെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

kerala

കളഞ്ഞുകിട്ടിയ എടിഎംകാര്‍ഡ് ഉപയോഗിച്ച് ബി.ജെ.പി നേതാവ് പണംതട്ടിയ സംഭവം; നാണംകെട്ട് പുറത്താക്കല്‍, രാജി

കളഞ്ഞുകിട്ടിയ എടിഎംകാര്‍ഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മുകളില്‍ നിന്നായി പണം തട്ടിയ സംഭവത്തില്‍ സുജന്യയും സുഹൃത്ത് സലിഷ് മോനും അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

Published

on

കളഞ്ഞുകിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ബി.ജെ.പി വനിതാ നേതാവ് പണം തട്ടിയ സംഭവത്തിനു പിന്നാലെ നാണക്കേടായതോടെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവും ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗവുമായ സുജന്യ ഗോപിയെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇതിനുപിന്നാലെ ബ്ലോക്ക് പഞ്ചായത്തംഗത്വം സുജന്യ രാജിവെച്ചു.

കളഞ്ഞുകിട്ടിയ എടിഎംകാര്‍ഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മുകളില്‍ നിന്നായി പണം തട്ടിയ സംഭവത്തില്‍ സുജന്യയും സുഹൃത്ത് സലിഷ് മോനും അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ കളഞ്ഞുപോയ എ.ടി.എം ഉപയോഗിച്ചാണ് ബിജെപി നേതാവും സുഹൃത്തും പണം തട്ടിയത്. മാര്‍ച്ച് 14ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടു വിട്ട ശേഷം തിരിച്ചു വീട്ടിലേക്ക് വരുന്നതിനിടെയാണ് വിനോദ് ഏബ്രഹാമിന്റെ എ.ടി.എം കാര്‍ഡ് അടങ്ങിയ പേഴ്സ് നഷ്ടമായത്. വഴിയില്‍ നിന്നും സലിഷ് മോന് പേഴ്സ് ലഭിക്കുകയും ഈ വിവരം സുജന്യയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും സ്‌കൂട്ടറില്‍ 15ന് ബുധനൂര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളില്‍ എത്തി 25,000 രൂപ പിന്‍വലിച്ചു. അക്കൗണ്ടില്‍ 28,000 രൂപയാണ് ഉണ്ടായിരുന്നത്. എ.ടി.എം കാര്‍ഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് തുക പിന്‍വലിച്ചത്. എന്നാല്‍ തുക പിന്‍വലിച്ചതായുള്ള ബാങ്കിന്റെ സന്ദേശങ്ങള്‍ വിനോദിന്് ലഭിച്ചതോടെയാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. ശേഷം ഇയാള്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.

അതിനിടെ, നഷ്ടമായ പേഴ്സ് 16ന് പുലര്‍ച്ചെ കല്ലിശ്ശേരി-ഓതറ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ എസ്.എച്ച്.ഒ എ.സി. വിപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്‍ എ.ടി.എം കൗണ്ടറുകളുടെയും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ദ്യശ്യങ്ങളും എ.ടി.എം കൗണ്ടറിലെ ദൃശ്യങ്ങളും തെളിവായി ലഭിച്ചു.

 

Continue Reading

kerala

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്.

Published

on

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കുന്നു. പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്.

ഷിബിലയുടെ മാതാപിതാക്കളെയും ഇയാള്‍ ആക്രമിച്ചു. പരിക്കേറ്റ അബ്ദുറഹ്‌മാനെയും ഹസീനയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ കുടുംബവഴക്കാണെന്നും യാസിര്‍ ലഹരിക്കടിമയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ മാസം യാസിറിനെതിരെ ഷിബിലെ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ നിരന്തരം അക്രമിക്കുന്നതായും ചിലവന് പണം തരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. യാസിര്‍ സ്ഥിരമായ ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഷിബില പറഞ്ഞിരുന്നു.

 

Continue Reading

News

യുഎസ് നിര്‍മിത ഉത്പന്നങ്ങള്‍ വേണ്ട ; 15 ടെസ്ല കാറുകള്‍ക്കുള്ള ഓര്‍ഡര്‍ ഫ്രഞ്ച് കമ്പനി റദ്ദാക്കി

ഉയര്‍ന്ന വിലയ്ക്ക് യൂറോപ്യന്‍ ഇവികള്‍ വാങ്ങുമെന്ന് അറിയിച്ചു

Published

on

റോയ് എനര്‍ജി ഗ്രൂപ്പിന്റെ സിഇഒയും ഫ്രഞ്ച് സംരംഭകനുമായ റൊമെയ്ന്‍ റോയ് 15 ടെസ്ല ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഓര്‍ഡര്‍ റദ്ദാക്കി. €150,000 ($164,000) അധിക ചിലവ് ഉണ്ടായിരുന്നിട്ടും യൂറോപ്യന്‍ നിര്‍മ്മിത മോഡലുകള്‍ വാങ്ങാന്‍ തിരഞ്ഞെടുത്ത് റൊമെയ്ന്‍ റോയ് ടെസ്ല ഇലക്ട്രിക് വാഹനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കും ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ വിവാദ നടപടികള്‍ക്കും മറുപടിയായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള യൂറോപ്പില്‍ വര്‍ദ്ധിച്ചുവരുന്ന നീക്കത്തെ ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെസ്ല സിഇഒ എലോണ്‍ മസ്‌കിന്റെ അഭിപ്രായങ്ങളും പാരിസ്ഥിതിക നയങ്ങളില്‍ യുഎസ് ഭരണകൂടത്തിന്റെ നിലപാടും റോയ് പ്രകോപിതനാണ്. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സിഇഒ ആയി സേവനമനുഷ്ഠിക്കുന്നതിനു പുറമേ, യുഎസ് ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനും കൂടിയാണ് മസ്‌ക്, ട്രംപിന്റെ ഏറ്റവും അടുത്ത ആളാണ്.

ഫോട്ടോവോള്‍ട്ടേയിക് പാനലുകളില്‍ വൈദഗ്ദ്ധ്യം നേടിയ റോയിയുടെ കമ്പനി, വര്‍ഷങ്ങളോളം ടെസ്ല വാഹനങ്ങളെ തങ്ങളുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഎസിന്റെ രാഷ്ട്രീയ നയങ്ങള്‍ അദ്ദേഹത്തെ പ്രകോപിതനാക്കി.

‘അവര്‍ക്ക് എന്റെ ഡോളര്‍ ലഭിക്കില്ല. ‘യൂറോപ്പിനെക്കുറിച്ചുള്ള അവരുടെ ധാര്‍മ്മികതയ്ക്കെതിരെ ഞങ്ങള്‍ പോരാടേണ്ടതുണ്ട്, പ്രത്യേകിച്ചും ഉയര്‍ന്ന കസ്റ്റംസ് താരിഫുകള്‍ ഉപയോഗിച്ച്, വാങ്ങലുകളിലൂടെ ഞാന്‍ ആ ഭരണകൂടത്തെ പിന്തുണയ്ക്കുന്നത് നിര്‍ത്തുന്നു.

‘അവരുടെ ചുണ്ടില്‍ പണമേ ഉള്ളൂ; അവര്‍ പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

ഈ വികാരം അമേരിക്കന്‍ സാധനങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനുള്ള വിശാലമായ യൂറോപ്യന്‍ പ്രവണതയുടെ ഭാഗമാണ്. ഡെന്‍മാര്‍ക്കില്‍, ഗ്രീന്‍ലാന്‍ഡ്, പനാമ കനാല്‍, ഗാസ എന്നിവ കൂട്ടിച്ചേര്‍ക്കാനുള്ള ഭീഷണികള്‍ ഉള്‍പ്പെടെയുള്ള ട്രംപിന്റെ ആക്രമണാത്മക വിദേശ നയ നിലപാടുകള്‍ക്ക് ആക്കം കൂട്ടി യുഎസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ഒരു പ്രസ്ഥാനം ഉയര്‍ന്നുവന്നിട്ടുണ്ട്. അമേരിക്കന്‍ ബ്രാന്‍ഡുകള്‍ക്ക് പകരമായി ഡാനിഷ് പൗരന്മാര്‍ സജീവമായി തിരയുന്നു, ഇത് ടെസ്ലയുടെ വില്‍പ്പനയില്‍ ഗണ്യമായ ഇടിവുണ്ടാക്കുകയും യൂറോപ്യന്‍ ഉല്‍പ്പന്നങ്ങളുടെ ജനപ്രീതി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ജര്‍മ്മനിയിലും ഫ്രാന്‍സിലും ടെസ്ല ഡീലര്‍ഷിപ്പുകള്‍ ആക്രമിക്കപ്പെടുകയും ടെസ്ലയുടെ വില്‍പന ഗണ്യമായി കുറയുകയും ചെയ്തു.

 

Continue Reading

Trending