Connect with us

News

കടുവയെ കണ്ട് നാട്ടുകാര്‍ ഞെട്ടി, യാഥാര്‍ത്ഥ്യം മനസിലായപ്പോള്‍ കൂട്ടച്ചിരി

മലേഷ്യന്‍ ആനിമല്‍ അസോസിയേഷനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്

Published

on

കടുവയെ കണ്ട് ഞെട്ടി നാട്ടുകാര്‍. എന്നാല്‍ യാഥാര്‍ത്ഥ്യം മനസിലായപ്പോള്‍ ചിരി നിര്‍ത്താനായില്ല. മലേഷ്യയിലാണ് സംഭവം. മലേഷ്യന്‍ ആനിമല്‍ അസോസിയേഷനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു തെരുവുനായക്ക് ആരോ കടുവയുടെ നിറം പെയിന്റ് ചെയ്ത് പുറത്തിറക്കിയത് കണ്ടാണ് നാട്ടുകാര്‍ പേടിച്ചത്.

ഒറ്റ നോട്ടത്തില്‍ കടുവയാണെന്ന് തോന്നുന്ന തരത്തിലാണ് തെരുവുനായയ്ക്ക് പെയിന്റ് ചെയ്തിരിക്കുന്നത്. അതേസമയം സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തെരുവുനായയ്ക്ക് പെയിന്റ് അടിച്ചയാളെ കണ്ടെത്തണമെന്ന് നിരവധി പേരാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. പെയിന്റ് നായയുടെ ജീവന്‍ അപകടത്തിലാക്കുമെന്നാണ് മൃഗസംരക്ഷകര്‍ വാദിക്കുന്നത്.

https://www.facebook.com/animalmalaysia/posts/1348819721991891?__xts__[0]=68.ARCCltvQd2AnXKGA9p5Fs-ls7ty0K5qJvp2g833OR5a907fxXepu-bQOIujm9LuphUy47Hx-2JdVT6mTRz78iBeCS2-pBHyVTaeXJuVC43wNOJwHzKXvLNG3d1-FH6V_g0w4SMlpYJemh8h-Rfe59UYH3VUs3B4zVl5TG6Myjjl_DDMzyvGhjU3EVPDClMYXl4zD-xcV6L08tk7iT7iOWOHGl3VlhEDoRNpq1nQh6jHq2vOVJcYIVvjjO9nPQva2a0eip1brjLUsgVHBcfexWj7gFbqyDRgyJKb161n898Vi2691QdDdyNCQGZF_8b6ETEnmCymtS_K5oMszPFhhrjWcYA&__tn__=-R

അതേസമയം, മലേഷ്യയില്‍ എവിടെനിന്നുള്ള ചിത്രമാണ് പ്രചരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നായയുടെ ഉടമയെക്കുറിച്ച് രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും മലേഷ്യന്‍ ആനിമല്‍ അസോസിയേഷന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

kerala

കാശ്മീര്‍ ഭീകരാക്രമണം; മുസ്‌ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു

. നിരപരാധികളായ മനുഷ്യരെ കൊല്ലുകയും രാജ്യത്തിന്റെ സമാധാനവും സ്വസ്ഥതയും തകര്‍ക്കുന്ന ഭീകരവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Published

on

കാശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. നിരപരാധികളായ മനുഷ്യരെ കൊല്ലുകയും രാജ്യത്തിന്റെ സമാധാനവും സ്വസ്ഥതയും തകര്‍ക്കുന്ന ഭീകരവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 29 പേരുടെ മരണം മുഴുവന്‍ ജനങ്ങളുടെയും മരണത്തിന് തുല്യമാണെന്നും നിരാശയില്‍ വീണു പോകാതെ പ്രതീക്ഷയോടെ മുന്നോട്ടുപോകാന്‍ രാജ്യത്തിന് സാധിക്കാന്‍ പ്രതീക്ഷ വെട്ടം കൈകളില്‍ തെളിയിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് ഭീകര വിരുദ്ധ പ്രതിജ്ഞയും നടത്തി. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക്ക് ചെലവൂര്‍ ഉല്‍ഘാടനം ചെയ്തു. ഭീകരതയെ ചെറുക്കാന്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണെന്ന് ഭീകരതക്ക് മതമില്ലെന്നും അവരുടെ മനുഷ്യത്വ വിരുദ്ധമായ സമീപനങ്ങള്‍ക്കെതിരെ ഇന്ത്യക്കാരുടെ മാനവികതയുടെ മതമാണ് എന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ മരണം അതീവ ഗൗരവമുള്ളതാണ് സുരക്ഷ ജാഗ്രതാ കൂടുതലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്ന ഭീകരക്രമണത്തില്‍ ഭരണകൂടത്തിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു.
സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാന്‍, ഷഫീക്ക് അരക്കിണര്‍, എസ് വി ഷലീക്ക്, എം ടി സെയ്ദ് ഫസല്‍, ഒ എം നൗഷാദ്, റിഷാദ് പുതിയങ്ങാടി, പി വി അന്‍വര്‍, ഷാഫി, സിറാജ് കിണാശ്ശേരി, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഖദാര്‍, സമദ് പെരുമണ്ണ, കോയമോന്‍ പുതിയപാലം, നിസാര്‍ തോപ്പയില്‍ പ്രസംഗിച്ചു.
ഷമീര്‍ പറമ്പത്ത്, ഇര്‍ഷാദ് മനു, യൂനുസ് സലീം,ഷമീര്‍ കല്ലായി,നാസര്‍ ചക്കുംകടവ്, ബഷീര്‍ മുഖദാര്‍, നസീര്‍ കപ്പക്കല്‍, നസീര്‍ ചക്കുംകടവ്, മുനീര്‍ എം പി,യാക്കൂബ് കീഴവന, ഷമീല്‍ കെ കെ, മിഷാഹിര്‍ നടക്കാവ്, മുആദ് സി എം, ആഷിക്ക് ഫആദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം

ഡല്‍ഹിയില്‍ എംഎസ്എഫ് പ്രതിഷേധം

Published

on

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് എം.എസ്.എഫ്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ എം.എസ്.എഫ് സംഘടിപ്പിച്ച ക്യാന്‍ഡ്ല്‍ ലൈറ്റ് വിജില്‍ അഡ്വ. ഹാരിസ് ബീരാന്‍ എം.പി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടു പോകാന്‍ നമ്മുടെ മഹത്തായ ഈ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന് കഴിയുമെന്ന് തീര്‍ച്ചയാണ്.

 

പക്ഷെ, കോടിക്കണക്കിന് മതനിരപേക്ഷ സമൂഹം താമസിക്കുന്ന ഇന്ത്യയെ കലുഷിതമാക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കമെന്നും ഭീകരതക്ക് മതമില്ലന്നും ഭീകരതയുടെ മതം ഭീകരത മാത്രമെന്നും ഭീകരാക്രമണത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട എല്ലാവരോടും ദുഃഖത്തില്‍ പങ്കുചേരുന്നു. ടൂറിസ്റ്റുകള്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയത് പ്രത്യേകം അന്വേഷിക്കപെടേണ്ടതുണ്ടെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. അഫ്‌സല്‍ യൂസുഫ്, അബ്ദുല്‍ ഹാദി, രാജിയ അഷ്റഫ്,സാഹില്‍, ഷാജഹാന്‍, റസിന്‍, നജ നഹ്‌മ എന്നിവര്‍ നേതൃത്വം നല്‍കി.

 

Continue Reading

GULF

സൗദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക്

Published

on

ജുബൈൽ: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പ്രവാസികൾ മരിച്ചു. രണ്ട് ബംഗ്ലാദേശ് സ്വദേശികളും ഇന്ത്യ, പാകിസ്താൻ പൗരന്മാരുമാണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസും ഡംപ് ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ബംഗ്ലാദേശികളായ മസൂം അലി (45), മുഹമ്മദ് സർദാർ (22), ഇന്ത്യൻ പൗരൻ ആബിദ് അൻസാരി (25), പാകിസ്​താൻ പൗരൻ ഷെഹ്‌സാദ് അബ്​ദുൽഖയൂം (30) എന്നിവരാണ് മരിച്ചത്.

ജുബൈൽ വ്യവസായ നഗരിക്ക് സമീപമാണ് സംഭവം. റിയാസ് എൻ.ജി.എൽ പ്രൊജക്ടിലെ ജോലിക്കാരാണ് മരിച്ചവലെല്ലാം. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രക്കിലുണ്ടായിരുന്ന ലോഡ് ബൻ്റെ മുകളിലേക്ക് മറിയുകയായിരുന്നു. ഇത് അപകടത്തിൻ്റെ അഘാതം വർധിപ്പിച്ചു.
.
ഗഫൂർ അഹമ്മദ്, രാഗേഷ്, മുഹമ്മദ് റഫീഖ്, മഹേഷ് മെഹദ എന്നിവർ ഉൾപ്പെടെ ഏഴു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ ജുബൈൽ അൽ മന ആശുപത്രിയിലും ജുബൈൽ ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. പരിക്കേറ്റവരിൽ നാലു പേർ ഇന്ത്യക്കാരാണ്. മൃതദേഹങ്ങൾ സഫ്‌വ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Trending