Connect with us

kerala

യുവമോർച്ച ഇപ്പൊ നിലവിലുണ്ടോ?, ബ്രൂവറിക്കെതിരെ യൂത്ത് കോൺഗ്രസ് സമരം ചെയ്യുമ്പോൾ മോർച്ചക്കാരെ കാണാനില്ല’; പരിഹസിച്ച് സന്ദീപ് വാര്യർ

എന്നെ കൊന്നുകളയും എന്ന് മുദ്രാവാക്യം വിളിച്ചവന്മാർക്ക് അതിന്‍റെ പത്തിലൊന്ന് ആത്മാർഥതയിൽ മദ്യകമ്പനിക്കെതിരെ സമരം ചെയ്യാൻ പറ്റാതെ പോയതെന്തേ’- സന്ദീപ് വാര്യർ ചോദിച്ചു.

Published

on

ബ്രൂവറി വിവാദത്തിൽ സമരരംഗത്ത് സജീവമല്ലാത്ത ബി.ജെ.പി യുവജന സംഘടനയായ യുവമോർച്ചയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.

പാലക്കാട്ടെ നിർദിഷ്ട മദ്യകമ്പനിക്കെതിരെ യൂത്ത് കോൺഗ്രസ് സമര പോരാട്ടങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോൾ മോർച്ചക്കാരെ ആ വഴിക്ക് കാണാനില്ലെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

‘യുവമോർച്ച എന്നൊന്ന് ഇപ്പൊ നിലവിലുണ്ടോ?. പാലക്കാട്ടെ നിർദിഷ്ട മദ്യകമ്പനിക്കെതിരെ യൂത്ത് കോൺഗ്രസ് സമര പോരാട്ടങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോൾ മോർച്ചക്കാരെ ആ വഴിക്ക് കാണാനില്ല. എന്നെ കൊന്നുകളയും എന്ന് മുദ്രാവാക്യം വിളിച്ചവന്മാർക്ക് അതിന്‍റെ പത്തിലൊന്ന് ആത്മാർഥതയിൽ മദ്യകമ്പനിക്കെതിരെ സമരം ചെയ്യാൻ പറ്റാതെ പോയതെന്തേ’- സന്ദീപ് വാര്യർ ചോദിച്ചു.

ഒരൽപം നാണം ബാക്കിയുണ്ടെങ്കിൽ എഫ്.ബി പോസ്റ്റ് കണ്ടാലെങ്കിലും 10 പേരെ കൂട്ടി യുവമോർച്ചയൊരു സമരം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സന്ദീപ് വാര്യർ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കീം 2025 പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

KEAM യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

Published

on

കേരള എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ പ്രവേശന പരീക്ഷയായ KEAM 2025 പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുറത്തിറക്കി. ഫെബ്രുവരി 20 മുതല്‍ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. ഇതു സംബന്ധിച്ച എല്ലാ വിശദാംശങ്ങളും cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. KEAM പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 10 ആണ്.

2025 ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 30 വരെ നടക്കാനിരിക്കുന്ന KEAM പരീക്ഷയുടെ തീയതികളും ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. KEAM യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

വിവിധ കോഴ്സുകള്‍ക്കായുള്ള KEAM യോഗ്യതാ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന KEAM 2025 പ്രോസ്പെക്ടസ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കി. കൂടുതല്‍ റഫറന്‍സിനായി ഈ ഡോക്യുമെന്റ് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Continue Reading

kerala

ചൂട് കൂടും; സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു ഡി​ഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു ഡി​ഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ജാ​ഗ്രതാനിർദേശങ്ങൾ

പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Continue Reading

kerala

ബ്രൂവറി; സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പാലക്കാട് രൂപത

എൽഡിഎഫ് തീരുമാനത്തിന് പിന്നാലെ വലിയൊരു വിഭാഗം ബ്രൂവറിക്കെതിരെ ശക്തമായ എതിർപ്പുമായി രംഗത്ത് എത്തുകയാണ്.

Published

on

ബ്രൂവറിയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പാലക്കാട് രൂപത. സാമ്പത്തിക ഉറവിടം വറ്റി വരണ്ടുപോകുമ്പോൾ ഏതെങ്കിലും വിധേന പണമുണ്ടാക്കാം എന്ന് കരുതുന്നത് തെറ്റാണെന്ന് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. വന്യജീവി ആക്രമണത്തിൽ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും പീറ്റർ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു.

ജല ചൂഷണം ഉണ്ടാകില്ല എന്ന് പറഞ്ഞാണ് സർക്കാർ ബ്രൂവറിയുമായി മുന്നോട്ടുപോകുന്നത് . അതിനിടയാണ് ബ്രൂവറി വന്നാൽ ഉണ്ടാകുന്ന വിപത്തിനെ ചൂണ്ടിക്കാട്ടി പാലക്കാട് രൂപത തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. എത്ര വലിയ നയപരമായ തീരുമാനം ആണെങ്കിലു , ബ്രൂവറി സാമൂഹിക വിപത്താണെന്ന് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ പറയുന്നു.

കേരളത്തെ മദ്യ സംസ്ഥാനമായി മാറ്റുന്ന രീതിയാണ് ഇത്. വലിയൊരു ശതമാനം ആളുകളും ഈ വിപത്ത് ഒഴിവാക്കണമെന്നാണ് ആഗ്രഹിക്കുന്നത് , സാധാരണക്കാർക്ക് ജോലി നൽകാനാണെങ്കിൽ മറ്റു മാർഗങ്ങൾ ഉണ്ടെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിമർശിച്ചു .

ഉത്തരവാദിത്തപ്പെട്ട സർക്കാർ പെരുകുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽഡിഎഫ് തീരുമാനത്തിന് പിന്നാലെ വലിയൊരു വിഭാഗം ബ്രൂവറിക്കെതിരെ ശക്തമായ എതിർപ്പുമായി രംഗത്ത് എത്തുകയാണ്. വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾക്ക് എലപ്പുള്ളി സാക്ഷിയാകും.

Continue Reading

Trending