Connect with us

kerala

എഡിജിപി തെറിക്കുമോ? ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ഓഫീസിൽ ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷം എട്ടുമണിയോടെയാണു മുഖ്യമന്ത്രി മടങ്ങിയത്.

Published

on

എഡിജിപി അജിത് കുമാറിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ തിരക്കിട്ട നീക്കങ്ങൾ. രാത്രി വൈകിയും മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ എത്തി. ഓഫീസിൽ ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷം എട്ടുമണിയോടെയാണു മുഖ്യമന്ത്രി മടങ്ങിയത്.

ഇന്നു രാവിലെയാണ് എഡിജിപി അജിത് കുമാറിനെതിരെ ഡിജിപിയുടെ നേതൃത്വത്തിൽ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോർട്ട് കൈമാറിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും കെ.കെ രാഗേഷും ക്ലിഫ് ഹൗസിലെത്തി. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.

അതീവ ഗുരുതര കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. മുഖ്യമന്ത്രി ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ ഇന്നുതന്നെ നടപടിയെടുക്കുമെന്നാണ് സൂചന.

kerala

‘ഓഫീസില്‍ കയറി വെട്ടും’; പത്തനംതിട്ടയില്‍ വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

പത്തനംതിട്ട ഏരിയ സെക്രട്ടറിയാണ് നാരങ്ങാനം വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയത്

Published

on

കെട്ടിട നികുതി അടക്കാന്‍ ആവശ്യപ്പെട്ട വില്ലേജ് ഓഫിസറെ ഓഫിസില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി. പത്തനംതിട്ട ഏരിയ സെക്രട്ടറിയാണ് നാരങ്ങാനം വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണം പുറത്തുവന്നു.

നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് നാരങ്ങാനം വില്ലേജ് ഓഫീസര്‍ ഏരിയ സെക്രട്ടറി എം.വി. സഞ്ജുവിനെ ഫോണില്‍ വിളിച്ചത്. 2022 ലെ നികുതി കുടിശ്ശികയാണെന്നും അത് അടക്കണമെന്നും അറിയിച്ചു .സംസാരത്തിനിടയിലാണ് വില്ലേജ് ഓഫിസറെ ഓഫീസില്‍ കയറി വെട്ടുമെന്ന് സഞ്ജു ഭീഷണിപ്പെടുത്തിയത്. വില്ലേജ് ഓഫീസര്‍ പ്രകോപനപരമായും മോശമായും സംസാരിച്ചു എന്നാണ് വിഷയത്തില്‍ സഞ്ജുവിന്റെ വിശദീകരണം.

Continue Reading

crime

കുഞ്ഞ്‌ ജനിച്ചതിന് ലഹരി പാർട്ടി; എംഡിഎംഎയും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ

460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി

Published

on

തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

മൂന്നാം പ്രതി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയായിരുന്നു നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കായിരുന്നു ലഭിച്ചത്. തുടര്‍ന്ന് പത്തനാപുരത്തുനിന്നുള്ള എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

 

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 130 പേരെ അറസ്റ്റ് ചെയ്തു

28.81 ഗ്രാം MDMA, 14.689 കി.ഗ്രാം കഞ്ചാവ്, 92 കഞ്ചാവ് ബീഡി പിടികൂടി

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 25) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2572 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 122 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 130 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (28.81 ഗ്രാം), കഞ്ചാവ് (14.689 കി.ഗ്രാം), കഞ്ചാവ് ബീഡി (92 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

Trending