Connect with us

kerala

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർമാർ പിടിയിലായി.

5000 രൂപയാണ് രണ്ടു ഡോക്ടർമാരും കൂടി പരാതിക്കാരനിൽ നിന്നും ആവശ്യപ്പെട്ടത്.

Published

on

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാരാണ് വിജിലൻസിന്റെ പിടിയിലായത്.
അനസ്തേഷ്യ ഡോക്ടർ വീണ വർഗ്ഗീസ് ഗൈനക്കോളജി ഡോക്ടർ പ്രദീപ് വർഗീസ് കോശി എന്നിവരാണ് പിടിയിലായത്.പൂവത്തൂർ സ്വദേശിയുടെ ഭാര്യയുടെ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായാണ് ഡോക്ടർമാർ കൈക്കൂലി ആവശ്യപ്പെട്ടത്. ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു.ഇന്ന് ഉച്ചക്ക് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഡോക്ടർമാരെ കുടുക്കിയത്.5000 രൂപയാണ് രണ്ടു ഡോക്ടർമാരും കൂടി പരാതിക്കാരനിൽ നിന്നും ആവശ്യപ്പെട്ടത്.

kerala

നെയ്യാറ്റിന്‍കരയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ അയല്‍വാസി കുത്തിക്കൊന്നു

മാവിളക്കടവ് സ്വദേശി ശശി (65) ആണ് മരിച്ചത്.

Published

on

നെയ്യാറ്റിന്‍കരയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ അയല്‍വാസി കുത്തിക്കൊന്നു. മാവിളക്കടവ് സ്വദേശി ശശി (65) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ സുനില്‍ ജോസിനെ പൊഴിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് വില്ലേജ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം അളക്കാനെത്തിയിരുന്നു. അളവെടുപ്പിനിടെ ഇവര്‍ തമ്മില്‍ വീണ്ടും രൂക്ഷമായ തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ അയല്‍വാസിയായ സുനില്‍ ജോസ് ശശിയെ കുത്തുകയായിരുന്നു. നിരവധി പേര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവതി ജോലി ചെയ്യുന്ന ബാങ്കില്‍ എത്തിയാണ് ആക്രമണം നടത്തിയത്

തളിപ്പറമ്പ് പൂവ്വത്ത് ഇന്ന് വൈകിട്ടോടെയാണ് സംഭവം

Published

on

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എസ്ബിഐ പൂവ്വം ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന അലക്കോട് അരങ്ങം സ്വദേശി അനുപമയെ ബാങ്കില്‍ എത്തിയാണ് ഭര്‍ത്താവ് അനുരൂപ് ആക്രമിച്ചത്. തളിപ്പറമ്പ് പൂവ്വത്ത് ഇന്ന് വൈകിട്ടോടെയാണ് സംഭവം.

ബാങ്കില്‍ എത്തിയ അനുരൂപ് വാക്കു തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കൊടുവാള്‍ ഉപയോഗിച്ച് അനുപമയെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ അനുപമയ്ക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലപ്രയോഗത്തിനിടെ നാട്ടുകാര്‍ അനുരൂപിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

നിരാഹാര സമരമിരിക്കുന്ന ആശമാര്‍ക്ക് പിന്തുണ; ഐക്യദാര്‍ഢ്യമാര്‍ച്ചുമായി പ്രതിപക്ഷം

രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലേക്കാണ് പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎല്‍മാരും മാര്‍ച്ച് നടത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ നിരാഹാര സമരമിരിക്കുന്ന ആശമാര്‍ക്ക് പിന്തുണയുമായി ഐക്യദാര്‍ഢ്യമാര്‍ച്ച് നടത്തി പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎല്‍മാരും. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലേക്കാണ് ആശമാര്‍ക്ക് ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിപക്ഷം മാര്‍ച്ച് നടത്തിയത്. ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ ആശമാരുടെ കൂടെയുണ്ടാകുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

‘സെക്രട്ടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ച ആശമാരെ പരിഹാസത്തോടെയും പുച്ഛത്തോടെയുമാണ് പിണറായി സര്‍ക്കാര്‍ നോക്കിക്കാണുന്നത്. തങ്ങള്‍ ഇന്ന് ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടേയുമൊക്കെ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ സമരത്തെ സര്‍ക്കാര്‍ പരിഹസിക്കുകയാണ്. അതുകൊണ്ടാണ് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് തങ്ങള്‍ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാന്‍ ഇറങ്ങിയത്. ഇനിയും ചര്‍ച്ചകള്‍ നടക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ തരേണ്ടത് അവരും തരണം’- വിഡി സതീശന്‍ പറഞ്ഞു.

യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ നടത്തിയ പോരാട്ടത്തിന്റെ ഭാഗമാണ് ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനമെന്നും സതീശന്‍ വ്യക്തമാക്കി. നേരത്തെയും ആശാ പ്രവര്‍ത്തകര്‍ക്ക് പിന്തുണയര്‍പ്പിച്ച് പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും സമരപ്പന്തലില്‍ എത്തിയിരുന്നു.

Continue Reading

Trending