Connect with us

kerala

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ചട്ടപ്പടി സമരം തുടങ്ങി

സമരത്തിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജിലും പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നിലും തിരുവനന്തപുരത്തു ഡി.എം ഇ ഓഫീസിനു മുന്നിലും പ്രതിഷേധജാഥയും ധര്‍ണയും നടത്തി

Published

on

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല ചട്ടപ്പടി സമരം തുടങ്ങി. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിലാണ് സമരം. സമരത്തിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജിലും പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നിലും തിരുവനന്തപുരത്തു ഡി.എം ഇ ഓഫീസിനു മുന്നിലും പ്രതിഷേധജാഥയും ധര്‍ണയും നടത്തി. രോഗി പരിചരണത്തെയും  അധ്യാപനത്തെയും സമരം ബാധിച്ചില്ല.

ചട്ടപ്പടി സമരത്തിന്റെ ഭാഗമായി വി.ഐ.പി ഡ്യൂട്ടിയും പേ വാര്‍ഡ് ഡ്യൂട്ടിയും നോണ്‍ കോവിഡ്-നോണ്‍ എമര്‍ജന്‍സി യോഗങ്ങളും ഡോക്ടമാര്‍ ബഹിഷ്‌കരിച്ചു. മാര്‍ച്ച് 10നു സെക്രട്ടറിയേറ്റിനു മുന്നില്‍ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. മാര്‍ച്ച് 17ന് ഒരു ദിവസം 24 മണിക്കൂര്‍ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്‌കരിക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു.

തിരുവനന്തപുരം ഡി.എം.ഇ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ കെ.ജി.എം.സി.ടി.എ സംസ്ഥാനപ്രസിഡന്റ് ഡോ ബിനോയ് എസ് ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ നിര്‍മ്മല്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഡോ ശ്രീകുമാര്‍ ആര്‍ സി, ഡോ ശ്രീനാഥ്, ഡോ ഷീല, ഡോ ദിലീപ്, ഡോ രാജ് എന്നിവര്‍ പ്രസംഗിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

13ാം വയസ്സുമുതല്‍ പീഡനത്തിനിരയായെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ്

ശിശുക്ഷേമ സമിതിക്കു മുമ്പാകെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

Published

on

പത്തനംതിട്ട: 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 60ലേറെ പേര്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ശിശുക്ഷേമ സമിതിക്കു മുമ്പാകെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

കായികതാരമായ പെണ്‍കുട്ടിയെ പരിശീലകരും മറ്റ് കായികതാരങ്ങളും സഹപാഠികളും സമീപവാസികളും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും മൊഴിയില്‍ പറയുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തതായാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി മൊഴിയില്‍ പറയുന്നു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

ലൈംഗിക ചൂഷണത്തിനെതിരേ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം പങ്കുവെച്ചത്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല നല്‍കിയിരിക്കുന്നത്.

 

Continue Reading

kerala

ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന; യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം ചികിത്സക്കിടെ ഡ്രൈവര്‍ മരിച്ചു

Published

on

കോട്ടക്കല്‍: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിര്‍ത്തിയ ഡ്രൈവര്‍ ചികിത്സക്കിടെ മരിച്ചു. പറപ്പൂര്‍ കുരിക്കള്‍ ബസാര്‍ തൊട്ടിയില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ കാദറാണ് (45) മരിച്ചത്. മഞ്ചേരി തിരൂര്‍ പാതയില്‍ ഓടുന്ന ടി.പി ബ്രദേഴ്‌സ് സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു അബ്ദുല്‍ ഖാദര്‍. കഴിഞ്ഞ ദിവസം വൈകുന്നേരം കോട്ടക്കലിന് സമീപമാണ് സംഭവമുണ്ടായത്.

കണ്ടക്ടറോട് തല കറങ്ങുന്നതായി പറഞ്ഞതിന് പിന്നാലെ ഡ്രൈവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. അതിനിടെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് സുരക്ഷിതമായി നിര്‍ത്തിയിരുന്നു. കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സക്കിടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ മരിക്കുകയായിരുന്നു.

 

Continue Reading

kerala

അപകടത്തെ തുടര്‍ന്ന് തര്‍ക്കം; അടിയന്തിര ചികിത്സ ലഭിക്കാതെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥി പി ആകാശ് (20) ആണ് മരിച്ചത്.

Published

on

അപകടത്തെ തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അടിയന്തിര ചികിത്സ ലഭിക്കാതെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥി പി ആകാശ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.15 നാണ് അപകടം.

കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥി സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ തെന്നി മറിയുകയാടിരുന്നു. താഴെ വീണ വിദ്യാര്‍ത്ഥിയുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കാല്‍മണിക്കൂറോളം വിദ്യാര്‍ത്ഥി ചോര വാര്‍ന്ന് റോഡില്‍ കിടന്നു. 15 മിനിറ്റ് വൈകിയാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചത്.

പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.

 

 

Continue Reading

Trending