Connect with us

Sports

ഡൂ ഓര്‍ ഡൈ

Published

on

 

കോഴിക്കോട്: കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കുന്നു….. ബംഗളൂരുവിന് പിറകെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ ആരെല്ലാം. ഐ.എസ്.എല്‍ നാലാം സീസണിന്റെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്കു നീങ്ങിയതോടെ സെമി ഫൈനല്‍ പ്ലേ ഓഫ് റൗണ്ടില്‍ എറ്റുമുട്ടുന്ന നാല് ടീമുകളെ നിശ്ചയിക്കാനുള്ള നിര്‍ണായക പോരാട്ടങ്ങളിലേക്ക് അടുത്തു.
ഇതിനകം സെമിഫൈനല്‍ ഉറപ്പിച്ച ഏക ടീം സുനില്‍ ഛെത്രിയുടെ ബംഗളുരു എഫ്.സിയാണ്. ഐ.എസ്.എല്ലില്‍ ആദ്യമായി മത്സരിക്കുന്ന ബംഗളുരു നിലവിലുള്ള ചാമ്പ്യന്മാരായ കൊല്‍ക്കത്ത, റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സ്. സെമിഫൈനലിസ്റ്റുകളായ ഡല്‍ഹി ഡൈനാമോസ്, മുംബൈ എന്നീ ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് അസൂയാര്‍ഹമായ വിധത്തില്‍ പോയിന്റ് പട്ടികയില്‍ ബംഗളൂരു ഒന്നാമതെത്തിയിരിക്കുന്നത്. 15 മത്സരങ്ങള്‍ കളിച്ചതില്‍ 11 മത്സരങ്ങളിലും ജയിച്ച ബംഗളുരു 33 പോയിന്റ് നേടിക്കഴിഞ്ഞു. എന്നാല്‍ അടുത്ത മൂന്നു സ്ഥാനക്കാര്‍ ആരെല്ലാമായിരിക്കുമെന്നു ഇനിയും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. പ്രാഥമിക റൗണ്ടിലെ മൊത്തം 90 മത്സരങ്ങളില്‍ 71 മത്സരങ്ങളാണ് ഇതിനകം പൂര്‍്ത്തിയായത.് ഇനി ശേഷിക്കുന്ന മൂന്നു ആഴ്ചകളില്‍ കടുത്ത പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത് .
പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്ത് 28 പോയിന്റ് നേടിയ പൂനെ എഫ്.സിയാണ്. സെമിഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടാന്‍ ബംഗളുരുവിനു തൊട്ടുപിന്നിലുള്ളത്. പൂനെ സിറ്റിക്ക് ഇനി ഒരു ചുവട് മാത്രം മുന്നോട്ട് നീങ്ങിയാല്‍ മതി.
ബംഗളുരു എഫ്.സിയേയും എഫ്.സി പൂനെ സിറ്റിയേയും മാറ്റി നിര്‍ത്തിയാല്‍ അവസാന രണ്ട് സ്ഥാനങ്ങളിലേക്ക് ഏതൊക്കെ ടീമുകളാകും യോഗ്യത നേടുകയെന്നത് ഇനിയും പ്രവചിക്കുക അസാധ്യമാണ്. ആറ് ടീമുകളാണ് ഈ രണ്ട് സ്ഥാനങ്ങളിലേക്കു പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. അവസാന റൗണ്ട് മത്സരം വരെ ഈ ടീമുകള്‍ എതൊക്കെ ആയിരിക്കുമെന്നറിയാന്‍ കാത്തിരിക്കേണ്ടി വരും. എഴാം സ്ഥാനത്തു നില്‍ക്കുന്ന മുംബൈ സിറ്റി എഫ്.സി പോലും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഞങ്ങള്‍ ശേഷിക്കുന്ന 12 പോയിന്റിനുവേണ്ടി രംഗത്തുണ്ട്് . അടുത്ത നാല് മത്സരങ്ങള്‍ ജയിച്ചാല്‍ 12 പോയിന്റ് ഞങ്ങള്‍ക്കു ലഭിക്കും. അതിനുള്ള സാധ്യതയും ഉണ്ട്. നാല് മികച്ച മത്സരങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു സമനിലയെക്കുറിച്ചു പോലും ഇതിനിടെ ആലോചിക്കാനാവില്ല- മുംബൈയുടെപരിശീലകന്‍ അലക്‌സാന്ദ്രെ ഗ്വിമാറെസ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെ സിറ്റിയോട് മുംബൈ തോറ്റുവെങ്കിലും ഗ്വിമാറെസ് പ്രതീക്ഷ കൈവിടുന്നില്ല. മുംബൈയ്ക്ക് എതിരായ ജയം വഴി പൂനെ സിറ്റിയുടെ മൊത്തം പോയിന്റ് 28 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ സെമിഫൈനലിന്റെ കട്ട് ഓഫ് ആയി കണക്കാക്കിയിരിക്കുന്നത് 30 പോയിന്റാണ്. ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ഒരു മത്സരം ജയിച്ചാല്‍ ഈ ലക്ഷ്യം മറികടക്കാനാകും. പൂനെയുടെ തൊട്ടു പിന്നില്‍ ജാംഷെഡ്പൂര്‍ എഫ്.സി ( 25 പോയിന്റ്) , ചെന്നൈയിന്‍ എഫ്.സി (24 പോയിന്റ്), കേരളാ ബ്ലാസ്‌റ്റേഴ്‌സ് (21പോയിന്റ്), എഫ്.സി.ഗോവ (20 പോയിന്റ്) എന്നീ ടീമുകളാണ് ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. ഒരു അട്ടിമറിയ്ക്ക് അടുത്ത മത്സരങ്ങളില്‍ സാധ്യത ഇതോടെ വ്യക്തമാണ്.
പൂനെക്ക് ഇനി നേരിടേണ്ടത് ബംഗളൂരു എഫ്.സി, എഫ്.സി.ഗോവ, ഡല്‍ഹി ഡൈനാമോസ് എന്നീ ടീമുകളെയാണ്. ഇതില്‍ ഡല്‍ഹി മാത്രമെ സെമിഫൈനല്‍ റൗണ്ട് കാണാതെ പുറത്തായ ടീം. അതായത് മറ്റു രണ്ടു മത്സരങ്ങളും പൂനെക്ക് എളുപ്പമാകില്ല. അതേപോലെ ചെന്നൈയിന്‍ എഫ.്‌സിക്കും അടുത്ത മൂന്നു മത്സരവും കടുപ്പമാണ്. എഫ്.സി.ഗോവ, ജാംഷെഡ്പൂര്‍, കേരളാ ബ്ലാസ്‌റ്റേഴ്‌സ്, മുംബൈ എന്നീ ടീമുകളെയാണ് ചെന്നൈയിനു എതിരിടേണ്ടത്. കഴിഞ്ഞ ദിവസം ഡല്‍ഹി ഡൈനാമോസുമായി ഓരോ ഗോള്‍ വീതം അടിച്ചു സമനിലയുമായി പിരിയേണ്ടി വന്നതാണ് ചെന്നൈയിനെ വിഷമഘട്ടത്തിലേക്ക്് നീക്കിയിരിക്കുന്നത്. ഞങ്ങളുടെ അടുത്ത രണ്ടു മത്സരങ്ങള്‍ (ഗോവയ്ക്കും ജാംഷെഡ്പൂരിനും എതിരെ) നേരിട്ടുള്ള എതിരാളികളുമായിട്ടാണ്. എന്നാല്‍ മറ്റു ടീമുകളേക്കാള്‍ ഒരു മത്സരം ഞങ്ങള്‍ക്കു ഇനി കളിക്കാനുണ്ട് എന്നത് അവരേക്കാള്‍ ഞങ്ങളെ മുന്നില്‍ എത്തിക്കുന്നു. ഇനി എല്ലാം ഞങ്ങളുടെ കയ്യിലാണ്. ഈ സീസണില്‍ ഇനി എന്തു സംഭവിക്കുമെന്ന കാര്യം നിശ്ചയിക്കുന്നത് ഞങ്ങളാണ്. അതോടൊപ്പം ഞങ്ങള്‍ക്കു പ്ലേ ഓഫില്‍ കളിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന കാര്യവും. ഈ സ്ഥിതി വിശേഷത്തില്‍ സന്തുഷ്ടനാണ്- ചെന്നൈയിന്റെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി പറഞ്ഞു. കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സാധ്യതകളുണ്ട്. പക്ഷേ അവസാന മൂന്ന് മല്‍സരങ്ങളും ജയിക്കണം. ജയിച്ചാല്‍ പിന്നെ പ്രതീക്ഷയോടെ മറ്റ് മല്‍സരഫലങ്ങള്‍ക്കായി കാത്തിരിക്കണം.
ഈ സീസണില്‍ സന്തോഷിക്കുന്ന മറ്റൊരു പരിശീലകന്‍ ജാംഷെഡ്പൂര്‍ എഫ്.സിയുടെ സ്റ്റീവ് കോപ്പലാണ്. തന്റെ ടീമിനെ പ്ലേ ഓഫിന്റെ ഒരു വിളിപ്പാട് അരികെ കൊണ്ടു ചെന്നെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ സീസിണില്‍ മാത്രം ഐ.എസ്എല്ലില്‍ എത്തിയ ഒരു ടീമിനു കൈവരിക്കാന്‍ കഴിയുന്ന വലിയ നേട്ടം തന്നെയാണ് കോപ്പല്‍ ജാംഷെഡ്പൂരിനു സ്വന്തമാക്കിക്കൊടുത്തിരിക്കുന്നത്. തുടരെ സമനിലകളുമായി വളരെ മെല്ല തുടങ്ങിയ ജാംഷെഡ്പൂര്‍ എഫ്.സി ലീഗിന്റെ പാതി വഴിയിലാണ് ഫോമിലേക്കുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ അഞ്ച് മത്സരങ്ങളില്‍ കോപ്പലിന്റെ കുട്ടികള്‍ ജയിച്ചു. എന്നാല്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജാംഷെഡ്പൂരിനു ഇനി ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ചെന്നൈയിന്‍, ബെംഗഌരു, ഗോവ എന്നീ വമ്പന്മാരെയാണ് എതിരിടേണ്ടേത്. ഇതില്‍ രണ്ടു മത്സരങ്ങളെങ്കിലും ജയിക്കണം. എന്നാല്‍ ഇതില്‍ അനുകൂല ഘടകം ജാംഷെഡ്പൂരിനു അവസാന രണ്ട് മത്സരങ്ങള്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കാന്‍ കഴിയുമെന്നതാണ്.
ഇനി മത്സരങ്ങള്‍ അധികം ബാക്കിയുള്ള ടീം ഗോവയാണ.് അഞ്ച് മത്സരങ്ങളാണ് ഇനി അവര്‍ക്കു കളിക്കാന്‍ ബാക്കിയുള്ളത്. ഗോളുകള്‍ അടിക്കുകയും അതിനോടൊപ്പം വാങ്ങുവാനും മടിയില്ലാത്ത ഗോവക്ക് പഴയ ഫോം കഴിഞ്ഞ കുറച്ചു മത്സരങ്ങളായി നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നിന്നായി കേവലം ഒരു പോയിന്റ് ആണ് സമ്പാദിക്കാനായത്. സെര്‍ജിയോ ലൊബേറോ പരിശീലകനായ എഫ്.സി ഗോവയുടെ പ്രതിരോധത്തിലെ പാളിച്ചകള്‍ വളരെ വലുതായി വന്നു തുടങ്ങിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ പ്രത്യക്ഷമായിരുന്ന ദുര്‍ബലമായ പ്രതിരോധം ഇപ്പോള്‍ കാര്യമായി തന്നെ തകര്‍ന്നിരിക്കുന്നു. അതുകൊണ്ടു തന്നെ അടുത്ത ചെന്നൈയിനുമായി 16ന് നടക്കുന്ന മത്സരം ഗോവയ്ക്കു വളരെ നിര്‍ണായകമായിരിക്കും. രണ്ടു ടീമുകള്‍ക്കും പ്ലേഓഫിലേക്കു ചീട്ട് വാങ്ങണമെങ്കില്‍ ജയിച്ചേ തീരൂ. ഈ രണ്ടു ടീമുകള്‍ തമ്മിലുള്ള മത്സരം ഈ സീസണിലെ തന്നെ വിധി നിര്‍ണായക മത്സരമായിരിക്കും.
ഈ മത്സരം ബംഗളുര്‍ ഒഴിച്ച് മറ്റു ടീമുകളും ആകാംഷയോടെയാകും കാത്തിരിക്കുന്നത്. അതിജീവനത്തിന്റെ മരണപ്പോരാട്ടത്തിലേക്കു ഐ.എസ്എല്‍ അവസാന റൗണ്ട് മത്സരങ്ങള്‍ നീങ്ങുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു എറ്റവും ആവേശകരമായ മത്സരങ്ങളായിരിക്കും സമ്മാനിക്കുക.

Cricket

മഴ കാരണം ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കി; ആദ്യ ടി-20യില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയക്ക് വിജയം

പാകിസ്താനെ 29 റൺസിനാണ് കങ്കാരുക്കൾ കീഴടക്കിയത്.

Published

on

കനത്ത മഴയും ഇടിമിന്നലും മൂലം ഒരു പകലിന്റെ മുഴുവൻ നഷ്ടപ്പെട്ടതോടെ ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ ആദ്യ ട്വന്റി 20യിൽ ആസ്ട്രേലിയക്ക് ജയം. പാകിസ്താനെ 29 റൺസിനാണ് കങ്കാരുക്കൾ കീഴടക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത ഏഴ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്സ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 64 റൺസിലവസാനിച്ചു. 20 റൺസെടുത്ത അബ്ബാസ് അഫ്രീദിയാണ് പാക് നിരയിലെ ടോപ് സ്കോറർ.

ഹസീബുള്ള ഖാൻ (12), ഷഹീൻ ഷാ അഫ്രീദി (11) തുടങ്ങിയവർ മാത്രമാണ് രണ്ടക്കം കടന്നത്. ഓപണർ സാഹിബ്സാദാ ഫർഹാൻ എട്ടു റൺസിന് പുറത്തായപ്പോൾ നായകൻ മുഹമ്മദ് റിസ്വാൻ പൂജ്യത്തിന് മടങ്ങി. സൂപ്പർ ബാറ്റർ ബാബർ അസം 3ഉം ഉസ്മാൻ ഖാൻ, സൽമാൻ ആഗ എന്നിവർ നാല് വീതം റൺസെടുത്ത് പുറത്തായി. സേവിയർ ബർത്തലെറ്റ്, നതാൻ ഇല്ലിസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഗ്ലെൻ മാക്സ്വവെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഒസീസിനെ മികച്ച സ്കോറിലെത്തിച്ചത്. 19 പന്തിൽ 43 റൺസെടുത്ത മാക്സ്വെല്ലാണ് ടോപ് സ്കോറർ. 21 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും പത്ത് റൺസെടുത്ത ടിം ഡേവിഡുമാണ് രണ്ടക്കം പിന്നിട്ട മറ്റു ബാറ്റർമാർ.

സ്വന്തം തട്ടകത്തിൽ പാകിസ്താനോട് എകദിന പരമ്പര 2-1 ന് നഷ്ടമായ ശേഷമാണ് ആസ്ട്രേലിയ ട്വന്റി 20 പരമ്പരക്ക് ഇറങ്ങിയത്.

Continue Reading

Badminton

ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി

ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്. 

Published

on

ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ട്രെയിന്‍ കിട്ടാതെ കാത്തിരിക്കുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്. ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.

പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള ലക്ഷദ്വീപ്എക്‌സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

എന്നാല്‍ യാത്രയെ സംബന്ധിച്ച് താരങ്ങളും രക്ഷിതാക്കളുമടക്കം കായിക വിഭാഗത്തേയും വിദ്യാഭ്യാസ വകുപ്പിനേയും ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ തയാറാകുന്നില്ലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. യാത്ര ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താരങ്ങള്‍ ഇപ്പോഴും റെയില്‍വേ സ്റ്റേഷനില്‍ തുടരുകയാണ്.

Continue Reading

Cricket

തിലക് വര്‍മയ്ക്ക് സെഞ്ച്വറി നേട്ടം

51 പന്തില്‍ നിന്നുമാണ് തിലക് സെഞ്ച്വറി സ്വന്തമാക്കിയത്.

Published

on

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ശക്തമായ നിലയില്‍. നിശ്ചിത 20 ഓവറില്‍ ഇന്ത്യ 219 റണ്‍സ് എടുത്ത് കൂട്ടി. തിലക് വര്‍മയ്ക്ക് സെഞ്ച്വറി നേട്ടം കൈവരിക്കാനായി. 51 പന്തില്‍ നിന്നുമാണ് തിലക് സെഞ്ച്വറി സ്വന്തമാക്കിയത്. 107 റണ്‍സുമായി പുറത്താവത്തെ നിന്ന തിലാണ് ഇന്ത്യയെ 200 കടത്തി മികച്ച ടോട്ടലിലേക്ക് എത്തിച്ചത്.

ഓപ്പണര്‍ അഭിഷേക് ശര്‍മ 25 പന്തില്‍ 50 റണ്‍സ് സ്വന്തമാക്കി. അതേസമയം സഞ്ജു സാംസണ്‍ വീണ്ടും ഡക്ക്. കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും സഞ്ജുവിന് വിനയായത്. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ക്ക് പിന്നാലെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായത് അരാധകരെ അമ്പരപ്പെടുത്തി. ടി20 ക്രിക്കറ്റിലെ ആദ്യ പത്ത് ടീമുകളിലെ താരങ്ങളില്‍ 2024ല്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തവുന്ന ആദ്യ ബാറ്ററാണ് സഞ്ജു.

മൂന്നാം ടി20യിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അടച്ചു. പേസര്‍ ആവേഷ് ഖാന് പകരം ഓള്‍ റൗണ്ടര്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ന് നടക്കുന്ന മൂന്നാം പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്.

Continue Reading

Trending