Connect with us

kerala

ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഉച്ചത്തില്‍ പാട്ടു വെക്കുരുത്; ഹൈക്കോടതി

ബസിനുള്ളില്‍ ശബദ മലീനികരണം കുറക്കണമെന്നും ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ പാട്ടു കേള്‍ക്കുന്നതും വീഡിയോ കാണുന്നതും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍

Published

on

ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഉച്ചത്തില്‍ പാട്ടു വെക്കുന്നതും വീഡീയോ കാണുന്നതും വിലക്കി കര്‍ണാടക ഹൈക്കോടതി.കര്‍ണടകയുടെ സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഉച്ചത്തില്‍ പാട്ടു കേള്‍ക്കുകയോ ഉച്ചത്തില്‍ വീഡിയോ കാണുകയും വിലക്കിയതായി
ഉത്തരവില്‍ പറയുന്നു.

ബസിനുള്ളില്‍ ശബദ മലീനികരണം കുറക്കണമെന്നും ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ പാട്ടു കേള്‍ക്കുന്നതും വീഡിയോ കാണുന്നതും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

എന്നാല്‍ കേസില്‍ മൊബൈല്‍ ഫോണ്‍ മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടകാത്ത രീതിയില്‍ ഉപയോഗിക്കാന്‍ യാത്രക്കരോട് ആവശ്യപ്പെടണമെന്ന് അധികാരികളോട് ഹൈക്കോടതി നിര്‍ദേശം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘രക്തദാനം മാനവികതയോടുള്ള ഐക്യദാർഢ്യം’: മുനവ്വറലി ശിഹാബ് തങ്ങൾ

ജാതി-മത – രാഷ്ട്രീയ ഭേദമില്ലാതെ സമൂഹം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ് രക്തദാനം

Published

on

കോഴിക്കോട് : രക്തദാനം മാനവികതയോടുള്ള ഐക്യദാർഢ്യമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആറ് മാസക്കാല രക്തദാന ക്യാമ്പയിനിൻ്റെ പ്രഖ്യാപനം നടത്തുകയായിരുന്നു തങ്ങൾ. ജാതി-മത – രാഷ്ട്രീയ ഭേദമില്ലാതെ സമൂഹം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ് രക്തദാനം. പരസ്പരം ചേർത്ത് പിടിക്കലിൻ്റെ സന്ദേശമാണ് ഇത് പകർന്ന് നൽകുന്നതെന്നും തങ്ങൾ വ്യക്തമാക്കി.

അപകടത്തെ തുടർന്നുള്ള ചികിത്സയുമായി ബന്ധപ്പെട്ട് അനുയോജ്യ രക്തത്തിൻ്റെ ലഭ്യതക്കുറവ് കാരണം മരണ വരെ സംഭവിക്കുന്ന വാർത്തകൾ നിരന്തരം പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. പല ആശുപത്രികളിലും രക്തം സ്റ്റോക്ക് ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇത് മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ ഇത്തരം ക്യാമ്പയിൻ കൊണ്ട് സാധിക്കും. 50000 പേരുടെ രക്തദാനം എന്ന മഹത്തായ ലക്ഷ്യമാണ് യൂത്ത് ലീഗ് മുന്നോട്ട് വെക്കുന്നത്. ഇതിലൂടെ യുവത്വത്തെ സാമൂഹ്യ നൻമക്കായി ഉപയോഗപ്പെടുത്താനാണ് യൂത്ത് ലീഗ് ഉദ്ദേശിക്കുന്നതെന്നും പദ്ധതിക്ക് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും മുനവ്വറലി തങ്ങൾ കൂട്ടിച്ചേർത്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, സംസ്ഥാന സെക്രട്ടറിയും ക്യാമ്പയിൻ സംസ്ഥാന കോർഡിനേറ്ററുമായസി. കെ മുഹമ്മദലി, സംസ്ഥാന സെക്രട്ടറിമാരായ ടിപിഎം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു

ഡോ. നിധിൻ (എം. വി. ആർ ക്യാൻസർ സെന്റർ), എം.എസ്. എഫ് ദേശീയ പ്രസിഡന്റ്‌ പി. വി അഹമ്മദ് സാജു, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ..എം.എ റഷീദ്, എ. സിജിത്ത് ഖാൻ, ക്യാമ്പയിൻ ജില്ല കോർഡിനേറ്റർ ഷഫീഖ് അരക്കിണർ, വനിത ലീഗ് സംസ്ഥാന സെക്രട്ടറി ബ്രസീലിയ ഷംസുദീൻ, സൗത്ത് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിറാജ് കിണാശ്ശേരി, ക്യാമ്പയിൻ മണ്ഡലം കോർഡിനേറ്റർ ഹൈദർ, സൗത്ത് മണ്ഡലം വനിത ലീഗ് പ്രസിഡന്റ്‌ മുൻഷിറ സാദത്ത്, ജനറൽ സെക്രട്ടറി നഫ് ല ഫിറോസ്, ട്രഷറർ ഷെറീന റിയാസ് ക്യാമ്പിന് നേതൃത്വം നൽകി.

Continue Reading

kerala

സ്വകാര്യ ലോബിക്ക് വേണ്ടി ഇടത് ഭരണകൂടം സർക്കാർ ആശുപത്രികളെ ഇല്ലാതാക്കുന്നു: പി.കെ ഫിറോസ്

ഇന്ത്യക്ക് മുന്നിൽ കേരളം അഭിമാനത്തോടെ തല ഉയർത്തി നിന്ന മേഖലയായിരുന്നു ആരോഗ്യ വകുപ്പ്, എന്നാൽ ഇടത് ഭരണത്തിൻ്റെ കീഴിൽ നാഥനില്ലാ കളരിയായി ആരോഗ്യ വകുപ്പ് മാറി

Published

on

കോഴിക്കോട്: സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി പിണറായി ഭരണകൂടം സർക്കാർ ആശുപത്രികളെ ഇല്ലാതാക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ബീച്ച് ആശുപത്രിയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മറ്റി നടത്തിയ രാപകൽ സമരത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് മുന്നിൽ കേരളം അഭിമാനത്തോടെ തല ഉയർത്തി നിന്ന മേഖലയായിരുന്നു ആരോഗ്യ വകുപ്പ്. എന്നാൽ ഇടത് ഭരണത്തിൻ്റെ കീഴിൽ നാഥനില്ലാ കളരിയായി ആരോഗ്യ വകുപ്പ് മാറി. അഴിമതിയും കെട്ടുകാര്യസ്ഥതയും കൊണ്ട് ആരോഗ്യ വകുപ്പ് താറുമാറായിരിക്കുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ രാജൻ എന്ന രോഗി കാലിൻ്റെ പഴുപ്പിൻ്റെ ചികിൽസാർത്ഥം വന്നപ്പോൾ ഡോക്ടർ പോലും നോക്കാതെ മരണത്തിന് കീഴടങ്ങേണ്ട സാഹചര്യമുണ്ടായി. മകൻ പരാതി പെട്ടപ്പോൾ വിധിയെന്ന് കരുതി സമാധാനിക്കാനാണ് അധികൃതർ പറഞ്ഞത് .ഇത്തരത്തിൽ നിരവധി വാർത്തകളാണ് സർക്കാർ ആശുപത്രി കളിൽ നിന്നും പുറത്ത് വരുന്നതെന്നും സ്വന്തക്കാർക്കും പാർട്ടിക്കാർക്കും ഇൻ്റർവ്യു റാങ്ക്ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെ പിൻവാതിൽ നിയമനങ്ങൾ നൽകുന്നതായും ഫിറോസ് ആരോപിച്ചു. ബിച്ചാശുപത്രിയിലെ കാത്ത് ലാബ് അടഞ്ഞ് കിടക്കുന്നതും ആവശ്യമായ മരുന്നുകൾ ലഭ്യമാകാത്തതും പല ഡിപ്പാർട്ട്മെൻ്റിലും ഡോക്ടർമാർ ഇല്ലാത്തതും പാവപ്പെട്ട രോഗികളെ ദിനേന ദുരിതത്തിലാക്കുന്നു. സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി ഹിഡൻ അജണ്ട നടപ്പിലാക്കുന്ന പിണറായി സർക്കാറിനെതിരെ ജനരോഷം ഉയർത്തി കൊണ്ട് വരാൻ യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

സൗത്ത് മണ്ഡലം പ്രസിഡണ്ട് മൻസൂർ മാങ്കാവ് അധ്യക്ഷത വഹിച്ചു, എം.എ. റസാഖ് മാസ്റ്റർ, ടി.പി.എം.ജിഷാൻ, അഡ്വ: എവി. അൻവർ, പി. സെക്കീർ, അർശുൽ അഹമ്മദ്, സഫറി വെള്ളയിൽ, ,ആഷിഖ് ചെലവൂര്, ജാഫർ സാദിഖ്, ഷഫീഖ് അരക്കിണർ, എ.ഷിജിത്ത് ഖാൻ, കൗൺസിലർ റംലത്ത്, അവറാൻ പയ്യാനക്കൽ, എൻ.സി. സെമീർ, കലാംമീഞ്ചന്ത, ലത്തീഫ് (കെഎംസിസി), ഫിറോസ് കല്ലായി , അശ്റഫ് കിണാശ്ശേരി, ഷഫീഖ് കല്ലായി, ബഷീർ മുഖദാർ, യൂനുസ് കോതി, സമീർ കല്ലായി, കോയമോൻ പുതിയപാലം, നാസർ ചക്കുംക്കടവ്, സാജിദ് റഹ്മാൻ, ഹൈദർ മാങ്കാവ്, അസ്കർ പന്നിയങ്കര, നസീർ ചക്കും കടവ്, മനാഫ് കോതി, ജെഫ്ത് നോർത്ത്, സുൽഫി ആനമാട് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സിറാജ് കിണാശ്ശേരി സ്വാഗതവും, ട്രഷറർ ഇർഷാദ് മനു നന്ദിയും പറഞ്ഞു.

Continue Reading

kerala

വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം; മുട്ടില്‍ മലയില്‍ പുലി ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്ക്

മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മല്‍ ചോലവയല്‍ വിനീതിനാണ് പരുക്കേറ്റത്

Published

on

വയനാട് മുട്ടില്‍ മലയില്‍ പുലി ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മല്‍ ചോലവയല്‍ വിനീതിനാണ് പരുക്കേറ്റത്. വിനീതിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പരുക്ക് ഗുരുതരമല്ല. ഇന്ന് 12 മണിയോടെസ്വകാര്യ എസ്സ്‌റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം.

റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയായ വിനീതിന്റെ ശരീരത്തിലേക്ക് പുലി ചാടി ആക്രമിക്കുകയായിരുന്നു. പുലിയുടെ നഖം കൊണ്ടാണ് പരുക്ക് പറ്റിയിട്ടുള്ളത്. വന്യജീവികളുടെ സാന്നിധ്യമുള്ള പറ്റാനി എസ്റ്റേറ്റിലെ തോട്ടം മേഖലയിലാണ് ആക്രമണം ഉണ്ടായത്. വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ ചത്ത നിലയില്‍ കണ്ടെത്തിയ ആശ്വാസത്തില്‍ നില്‍ക്കെയാണ് പുലി ആക്രമണം ഉണ്ടായിരിക്കുന്നത്.

Continue Reading

Trending