Connect with us

film

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പരാതിക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുത്; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പരാതിക്കാരുടെ പേരോ രേഖകളോ പ്രസിദ്ധപ്പെടുത്തരുതെന്ന് ഉത്തരവുണ്ട്.

Published

on

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പരാതിക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരാതിക്കാരുടെ പേരോ രേഖകളോ പ്രസിദ്ധപ്പെടുത്തരുതെന്ന് ഉത്തരവുണ്ട്. ഹേമ കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിച്ചതിന് ശേഷമാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്.

സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തില്‍ എസ്ഐടിയ്ക്ക് അന്വേഷണം നടത്താമെന്നും ഹൈക്കോടതി അറിയിച്ചു. എഎഫ്‌ഐആറിലും എഫ്‌ഐഎസിലും പരാതിക്കാരുടെ പേര് മറക്കണമെന്നും ഇത്തരം രേഖകള്‍ പ്രസിദ്ധപ്പെടുത്തരുതെന്നും കേരള പൊലീസിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ഈ കേസുമായി ബന്ധപ്പെട്ട സാക്ഷി മൊഴികള്‍ ഉള്‍പ്പെട്ട രേഖകള്‍ മറ്റാര്‍ക്കും നല്‍കരുെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ പ്രതിക്ക് രേഖകള്‍ നല്‍കുന്നത് അന്വേഷണം പൂര്‍ത്തിയായതിനു ശേഷം മതിയെന്നും കോടതി വ്യക്തമാക്കി. അന്വേഷണവുമായി മുന്നോട്ട് പോകാനാകുമോയെന്ന് എസ്‌ഐടി പരിശോധിക്കണമെന്നും. അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്

റിസള്‍ട്ട് വന്നപ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു ഇന്ദ്രന്‍സ്.

Published

on

ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്. റിസള്‍ട്ട് വന്നപ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു ഇന്ദ്രന്‍സ്. പത്താംക്ലാസ് പരീക്ഷ ഇതുപോലെ എളുപ്പമല്ല, വല്യ പാടാണെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു. 500ല്‍ 297 മാര്‍ക്കാണ് ഇന്ദ്രന്‍സ് നേടിയത്. 68-ാം വയസ്സിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്.

കഴിഞ്ഞ ആഗസ്റ്റ് 24, 25 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. മലയാളവും ഇംഗ്ലീഷും ഹിന്ദിയുമായിരുന്നു ആദ്യ ദിവസം. ഇതില്‍ മലയാളവും ഇംഗ്ലീഷും എളുപ്പമായിരുന്നെന്നും ഹിന്ദി കുറച്ച് ബുദ്ധിമുട്ടായിരുന്നെന്നും പരീക്ഷയ്ക്കുശേഷം ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. പിറ്റേന്ന് സാമൂഹികശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലും പരീക്ഷ നടന്നു.

ഏഴാം ക്ലാസ് തുല്യത പരീക്ഷ പാസായതോടെ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാനുള്ള യോഗ്യത നേടി. ഏഴാംക്ലാസുവരെ പഠിച്ചിരുന്ന താരം പ്രാരാബ്ദങ്ങള്‍ പ്രശ്‌നങ്ങള്‍ മൂലം പഠിപ്പു നിര്‍ത്തുകയായിരുന്നു. ഷൂട്ടിങ് തിരക്കുകളുള്ളതിനാല്‍ എല്ലാ ആഴ്ചയും നടക്കുന്ന തുല്യതാക്ലാസില്‍ കൃത്യമായി പങ്കെടുക്കാനായിരുന്നില്ലെന്നും സമയം കണ്ടെത്തി വീട്ടിലിരുന്നായിരുന്നു പഠനമെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു.

Continue Reading

film

ഗുരുവായൂർ അമ്പലനടയിൽ, വാഴ ടീം വീണ്ടും ഒന്നിക്കുന്ന “വ്യസനസമേതം ബന്ധുമിത്രാദികള്‍” ആരംഭിച്ചു

Published

on

അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി മാർക്കോസ്, മല്ലിക സുകുമാരൻ എന്നീവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമേതം ബന്ധുമിത്രാദികള്‍” എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

‘വാഴ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസിന്റെയും, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസിന്റെയും ബാനറുകളിൽ വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നു നിർമ്മിക്കുന്ന സിനിമയാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’.  ഛായാഗ്രഹണം: റഹീം അബൂബക്കർ, സംഗീതം അങ്കിത് മേനോൻ, ക്രീയേറ്റീവ് ഡയറക്ടർ: വിപിൻ ദാസ്, കോസ്റ്യൂംസ്: അശ്വതി ജയകുമാർ, എഡിറ്റർ: ജോൺ കുട്ടി, സൗണ്ട് ഡിസൈൻ: അരുൺ എസ്‍  മണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള.  പ്രൊമോഷൻ കൺസൽട്ടന്റ് – വിപിൻ കുമാർ.വി, പി ആർ ഒ: എ. എസ്. ദിനേശ്,

Continue Reading

Film

ദുല്‍ഖറിനും 100 കോടി; ലക്കി ബാസ്‌ക്കര്‍ കുതിക്കുന്നു

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ആഗോള ഗ്രോസ് കളക്ഷന്‍ 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസര്‍ ആയും ലക്കി ഭാസ്‌കര്‍ മാറി. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍നിന്നും ലഭിക്കുന്നത്.

തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ എന്ന അപൂര്‍വ നേട്ടവും ഈ ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. കേരളത്തില്‍ 20 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയില്‍ കഥപറയുന്ന ഈ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളിലെ വൈകാരികതയ്ക്കും പ്രാധാന്യമുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്.

Continue Reading

Trending