Connect with us

gulf

സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകളില്‍ സൈക്കിളുകള്‍ പൂട്ടിയിടരുത്, അപകടരഹിത ഗതാഗതം; ”സുരക്ഷാ പാത 2” അബുദാബി പൊലീസ് ബോധവല്‍ക്കരണം

ട്രാഫിക് സുരക്ഷാ നിയമങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, അവയുടെ കാരണങ്ങള്‍, ഫലങ്ങള്‍, നഷ്ടങ്ങള്‍ എന്നിവ വ്യക്തമായി ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ബോധവല്‍ക്കരണം നടത്തുന്നത്.

Published

on

അബുദാബി: എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി പോലീസ് സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കായി ബോധവല്‍ക്കരണം ആരംഭിച്ചു. സുരക്ഷാ ബോധവല്‍ക്കരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അബുദാബി പൊലീസ് ട്രാഫിക് ആന്റ് സെക്യൂരിറ്റി പ ട്രോള്‍സ് ഡയറക്ടറേറ്റ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്. ട്രാഫിക് സുരക്ഷാ നിയമങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, അവയുടെ കാരണങ്ങള്‍, ഫലങ്ങള്‍, നഷ്ടങ്ങള്‍ എന്നിവ വ്യക്തമായി ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ബോധവല്‍ക്കരണം നടത്തുന്നത്.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മികച്ച മുന്‍ഗണനയാണ് നല്‍കുന്നതെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍ സ് സെക്ടറിലെ ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്‌മൂദ് യൂസുഫ് അല്‍ബലൂഷി പറഞ്ഞു. ട്രാഫിക് സുരക്ഷാ സംസ്‌കാരം പ്രചരിപ്പിക്കുന്നതിലും ചില ഡ്രൈവര്‍മാര്‍ ചെയ്യുന്ന തെറ്റായ രീതി മൂലമുണ്ടാകുന്ന അപകടങ്ങളെ ബോധ്യപ്പെടുത്തുന്നതിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റിലെ ട്രാഫിക് ബോധ വല്‍ക്കര ണ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സയീദ് ഖലാഫ് അല്‍ദാഹിരി വിശദീകരിച്ചു.
ഗതാഗത സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കുക, ഗതാഗത സംസ്‌കാരം വര്‍ദ്ധിപ്പിക്കുക, മരണത്തിലേ ക്കും ഗുരുതരമായ പരിക്കുകളിലേക്കും നയിക്കുന്ന അപകടങ്ങളുടെ എണ്ണം കുറക്കുക എന്നിവയില്‍ ശ്ര ദ്ധ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷയാണ് സുരക്ഷാ പാത കാമ്പയിന്‍ 2 ലൂടെ ലക്ഷ്യമിടുന്നത്. ട്രാഫിക് സുരക്ഷാ അവബോധം വര്‍ദ്ധിപ്പിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഇതോടനുബന്ധിച്ചുള്ള പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുവപ്പ് സിഗ്നല്‍ കടക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഫസ്റ്റ് അസിസ്റ്റന്റ് യാക്കൂബ് യൂസഫ് അല്‍ഹൊസാനി മുന്നറിയിപ്പ് നല്‍കി.

വാഹനമോടിക്കുന്നതിനിടെ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നതും ഫോണ്‍ ചെയ്യുന്നതും ഫോട്ടോയെടുക്കുന്നതും ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ്, കാല്‍മുട്ട് പാഡുകള്‍, റിഫ്‌ളക്ടിംഗ് വസ്ത്രങ്ങള്‍ (ഫോസ്‌ഫോറസെന്റ്) എന്നിവ ഉപയോഗിക്കണം. ബൈക്കിന് വെള്ളനിറമുള്ള ഹെഡ്ലൈറ്റും പിന്‍വശം ചുവന്ന ലൈറ്റും വേണം. അനുവദിക്കപ്പെട്ട പാതകളിലൂടെ മാത്രമെ സൈക്കിള്‍ യാത്രക്കാര്‍ സഞ്ചരിക്കുവാന്‍ പാടുള്ളു. ഹെല്‍മറ്റ്, കൈകള്‍ക്കും കാല്‍മുട്ടുകള്‍ക്കും സംരക്ഷണ കവറുകള്‍ എന്നിവ നിര്‍ബന്ധമാണ്. നിശ്ചയിക്കപ്പെട്ട ഭാരത്തിലധികം വഹിക്കുവാന്‍ പാടുള്ളതല്ല. വാഹനങ്ങളുടെയോ കാല്‍നട യാത്രക്കാരുടെയോ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന തരത്തിലും ട്രാഫിക് സൈന്‍ പോസ്റ്റുകളി ലും സ്ട്രീറ്റ്‌ലൈറ്റ് തൂണുകളിലും സൈക്കിളുകള്‍ പൂട്ടിയിടുന്നത് പൊലീസ് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഗവൺമെന്റ് ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ തുടർച്ചയായി 5 മണിക്കൂറായിരിക്കും.

Published

on

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലാ മുസ്‌ലിം ജീവനക്കാരുടെ പ്രവൃത്തി സമയം പ്രതിദിനം 6 മണിക്കൂറായിരിക്കും. ആഴ്ചയിൽ 30 മണിക്കൂറിൽ കൂടരുത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ സാധ്യമാകുന്നിടത്ത് ഫ്‌ളക്‌സിബിൾ പ്രവർത്തന ക്രമീകരണങ്ങളും വിദൂര ജോലിയും സ്വീകരിക്കാൻ മന്ത്രാലയം പ്രോത്സാഹിപ്പിച്ചു.

അതേസമയം, ഗവൺമെന്റ് ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ തുടർച്ചയായി 5 മണിക്കൂറായിരിക്കും.

യൂണിറ്റ് മേധാവികൾക്ക് സൗകര്യമുള്ള പ്രവൃത്തി സമയ സംവിധാനം നടപ്പാക്കാൻ അധികാരമുണ്ട്, ഇത് ജീവനക്കാർക്ക് രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ അവരുടെ വരവ്, പുറപ്പെടൽ സമയം ക്രമീകരിക്കാൻ അനുവദിക്കുന്നു. ഇത് ഷെഡ്യൂൾ ചെയ്ത മൊത്തം പ്രവൃത്തി സമയത്തിനും യൂണിറ്റിന്റെ പ്രവർത്തന ആവശ്യങ്ങൾക്കും അനുസൃതമായിരിക്കണം.

വിദൂര ജോലി സാധ്യമാകുന്ന ചില തസ്തികകളിൽ, യൂണിറ്റ് മേധാവിയുടെ അംഗീകാരത്തോടെ വിദൂര ജോലി സംവിധാനവും നടപ്പാക്കും. എന്നാൽ കാര്യക്ഷമമായ സേവന വിതരണം ഉറപ്പാക്കാൻ, ഏതൊരു യൂണിറ്റിലെയും 50 ശതമാനത്തിൽ കുറയാത്ത ജീവനക്കാരുടെ സാന്നിധ്യം ജോലിസ്ഥലത്ത് ആവശ്യമാണ്.

റമദാനിലെ ആത്മീയവും മതപരവുമായ ആചാരങ്ങൾ ഉൾക്കൊള്ളുന്നതിനൊപ്പം സന്തുലിതമായ തൊഴിൽ അന്തരീക്ഷം നിലനിർത്തുക എന്നതാണ് ഈ ക്രമീകരണം ലക്ഷ്യമിടുന്നത്.

Continue Reading

gulf

ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി സ്മൃതിപഥം ക്യാമ്പ് സംഘടിപ്പിച്ചു

ഉത്തമ നേതൃത്വത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി മുഖ്യ പ്രഭാഷണം നടത്തി.

Published

on

ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി സ്മൃതി പഥം ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. രാഷ്ട്രീയ ചരിത്ര പഠനം, നേതൃത്വ പരിശീലനം, പ്രവാസിയുടെ സാമ്പത്തിക രംഗം, ആരോഗ്യം തുടങ്ങി വിവധ സെഷനുകൾ നടന്നു. ഉത്തമ നേതൃത്വത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി മുഖ്യ പ്രഭാഷണം നടത്തി.

സാമ്പത്തിക ആരോഗ്യ സെഷനിൽ ട്രൈനർ എം.എം ഇർഷാദ് ആലപ്പുഴ വിഷയമവതരിപ്പിച്ചു. വിവിധ വിഷയങ്ങളിൽ നടന്ന ചർച്ച കെഎംസിസി സെൻട്രൽ കമ്മറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി നിയന്ത്രിച്ചു.

സമാപന പൊതുസമ്മേളനം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജൈസൽ സാദിഖ് കുന്നേക്കാടൻ അധ്യക്ഷത വഹിച്ചു.

കെ കെ മുഹമ്മദ്, വി.പി അബ്ദുറഹിമാൻ, ഗഫൂർ അൽ ഹാസ്മി, ജലാൽ തേഞ്ഞിപ്പലം, നാണി ഇസ്ഹാഖ്, സിറാജ് തേഞ്ഞിപ്പലം, മുസ്തഫ പാലക്കൽ, മുംതാസ് ടീച്ചർ, സാജിദ് മൂന്നിയൂർ, മുഹമ്മദ് കുമ്മാളി, റിയാസ്, കെ.വി ജംഷീർ കെ പാറക്കടവ്, ജലാൽ തേഞ്ഞിപ്പലം, അൻവർ ചെമ്പൻ, ഷറഫുദീൻ, മജീദ് കള്ളിയിൽ, ഉനൈസ് കരുമ്പിൽ, ജാഫർ വെന്നിയൂർ, എം എം കോയ മൂന്നിയൂർ, ഗഫൂർ ചേലേമ്പ്ര, നാസർ മമ്പുറം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷമീം അലി കൊടക്കാട് സ്വാഗതവും അൻവർ ചെമ്പൻ നന്ദിയുംപറഞ്ഞു.

Continue Reading

gulf

സഊദിയില്‍ വാഹനാപകടം; മലയാളി യുവാവടക്കം രണ്ടുമരണം, രണ്ടുപേര്‍ക്ക് പരിക്ക്

.കായംകുളം ചേരാവള്ളി സെറീന മന്‍സിലില്‍ ആഷിഖ് അലി (29) ആണ് മരിച്ചമലയാളി

Published

on

അശ്റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ അല്‍ അഹ്‌സയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവടക്കം രണ്ടുപേര്‍ മരണപ്പെട്ടു.രണ്ടുപേര്‍ക്ക് പരിക്കേറ്റു.കായംകുളം ചേരാവള്ളി സെറീന മന്‍സിലില്‍ ആഷിഖ് അലി (29) ആണ് മരിച്ചമലയാളി.മരണപ്പെട്ട രണ്ടാമന്‍ സഊദി പൗരനാണ്.
ആഷിഖിന്റെ കൂടെ യാത്രചെയ്തിരുന്ന സപ്രവര്‍ത്തകരായ രണ്ടു ബംഗ്ലാദേശികള്‍ക്ക് പരിക്കേറ്റു.ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ശനിയാഴ്ച വൈകീട്ട് ദമ്മാം -ഹഫൂഫ് റോഡിലെ ഫദീലയില്‍ വെച്ചായിരുന്നു അപകടം.ആഷിഖ് അലി തല്‍ക്ഷണം മരിച്ചു.സാരമായി പരിക്കേറ്റ സഊദി പൗരനെ ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിളിലും രക്ഷിക്കാനായില്ല.

എതിര്‍ദിശകളില്‍നിന്ന് വന്ന വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചതായാണ് പ്രാഥമിക വിവരം. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ്അലി ഏഴുമാസം മുമ്പാണ് വിവാഹം കഴിഞ് സഊദിയില്‍ എത്തിയത്. കായംകുളം ചേരാവള്ളി സെറീന മന്‍സിലില്‍ അലിയാരുകുഞ്ഞ്-ആമിന ദമ്പതികളുടെ മകനാണ്.ഹാഷ്മിയാണ് ഭാര്യ. ഡോ. അഹ് ന അലി ഏക സഹോദരി. അല്‍ അഹ്സ കിങ് ഫഹദ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ നാസര്‍ മദനി അറിയിച്ചു.

Continue Reading

Trending