Connect with us

kerala

വേനലവധി ക്ലാസുകള്‍ നടത്തരുത്; ലംഘിച്ചാല്‍ കര്‍ശന നടപടി: വിദ്യാഭ്യാസ വകുപ്പ്

വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാംമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

Published

on

സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ പൂര്‍ണ്ണമായും നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. യാതൊരു വിധ ക്ലാസുകളും അവധികാലത്ത് പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാംമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ മറ്റു തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാത്തപക്ഷം സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടയ്ക്കേണ്ടതും ജൂൺമാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കേണ്ടതുമാണ്. ഈ വിഷയത്തിൽ അതത് അധ്യയന വർഷത്തേക്ക് സ്കൂൾ കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്നുമുണ്ട്.

എന്നാൽ, ഇതിനു വിരുദ്ധമായി സംസ്ഥാനത്ത് പല വിദ്യാലയങ്ങളും അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നുണ്ട്. കുട്ടികളോടുള്ള ഇത്തരം സമീപനം അവരിൽ മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നും വേനൽ ചൂട് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തു വർഷം മുമ്പത്തെ ‘ഗസ്സ ലേഖനം’; പ്രതികരണവുമായി മഹ്‌മൂദ് കൂരിയ

കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ തന്റെ പഴയ ലേഖനത്തെപ്പറ്റി ചർച്ചകൾ നടക്കുന്ന കാര്യം വൈകിയാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

ലണ്ടൻ: ഇസ്രാഈല്‍ – ഫലസ്തീൻ സംഘർഷത്തിൽ നിലപാടെടുക്കുന്നതിനെക്കുറിച്ച് പത്തുവർഷം മുമ്പ് താൻ എഴുതിയ ലേഖനം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി എഡിൻബർഗ് യൂണിവേഴ്‌സിറ്റി ലെക്ചററും 2024-ലെ ഇൻഫോസിസ് പ്രൈസ് ജേതാവുമായ മഹ്‌മൂദ് കൂരിയ. ‘നമ്മൾ എന്തുകൊണ്ട് ഗസ്സയെ പിന്തുണക്കരുത്’ എന്ന തലക്കെട്ടിൽ ഒരു വെബ് പോർട്ടലിൽ എഴുതിയ ലേഖനം അതിന്റെ ആശയത്തിനു വിരുദ്ധമായാണ് ഇപ്പോൾ വ്യാഖ്യാനിക്കപ്പെടുന്നതെന്നും, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് താൻ പൂർണമായും എതിരാണെന്നും മഹ്‌മൂദ് പറഞ്ഞു. കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ തന്റെ പഴയ ലേഖനത്തെപ്പറ്റി ചർച്ചകൾ നടക്കുന്ന കാര്യം വൈകിയാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസ്സയിൽ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ നിലപാടെടുക്കുന്നവർ ജൂതമത വിശ്വാസികളെ മുഴുവനായും എതിർപക്ഷത്തു നിർത്തുന്നതിനെ തന്റെ ലേഖനത്തിൽ മഹ്‌മൂദ് വിമർശിച്ചിരുന്നു. ഹിറ്റ്‌ലറുടെ പേരിൽ പ്രചരിക്കുന്ന ഉദ്ധരണികൾ ഉപയോഗിച്ച് ജൂത വിശ്വാസികൾക്കെതിരെ പ്രചരണം നടത്തുന്നത് സെമിറ്റിക് വിരുദ്ധതയാണെന്നും, ഐ.സി.സിന്റെ ചെയ്തികളുടെ പേരിൽ മുസ്ലിംകളെ പഴിക്കുന്നതിനു സമാനമാണ് സയണിസ്റ്റുകളുടെ പേരിൽ ജൂതന്മാരെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യശാസ്ത്ര മേഖലയിലെ അക്കാദമിക മികവിനുള്ള 2024-ലെ ഇൻഫോസിസ് പ്രൈസ് മഹ്‌മൂദ് നേടിയതിനു പിന്നാലെ ഈ ലേഖനം ഫേസ്ബുക്ക് അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചയാവുകയും ചെയ്തു. ഫലസ്തീൻ ജനതയ്ക്കു മേൽ ഇസ്രായേൽ നടത്തുന്ന കൊടിയ അതിക്രമങ്ങളെ പിന്തുണക്കുന്നതാണ് ലേഖനത്തിന്റെ തലക്കെട്ടെന്നും, ലേഖനത്തിന്റെ ഉള്ളടക്കത്തിൽ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നുമുള്ള വിമർശനങ്ങൾ ഉയർന്നു.

ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിൽ നിന്ന് തൽക്കാലത്തേക്ക് വിട്ടുനിൽക്കുന്നതിനാൽ തന്റെ പേരിൽ നടക്കുന്ന വിവാദം അറിയാൻ വൈകിയെന്ന് മഹ്‌മൂദ് പറയുന്നു: ‘ഒരു സംശയവുമില്ലാത്തവിധം, ഗസ്സയിലെ വംശഹത്യയ്‌ക്കെതിരെ നിലപാടെടുക്കുന്നവർക്കൊപ്പമാണ് എല്ലാ കാലത്തും ഞാൻ. നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും സിവിലിയന്മാരെയും കൊലപ്പെടുത്തുകയും, യൂണിവേഴ്‌സിറ്റികളും ആശുപത്രികളുമടക്കം തകർക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ നടപടികൾ ഒരർത്ഥത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല.’

ഗസ്സയിലെ മനുഷ്യർക്കെതിരെ നടക്കുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങളുടെ ദൃശ്യങ്ങളും വാർത്തകളും തന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്ന് മനസ്സിലാക്കിയതു കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മുടെ കൺമുന്നിൽ വംശഹത്യ അരങ്ങേറുമ്പോൾ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നത് തളർച്ചയുണ്ടാക്കുന്ന കാര്യമാണ്.’ ഇസ്ലാമോഫോബിയ പോലെ തന്നെ പ്രശ്‌നമാണ് സെമിറ്റിക് വിരുദ്ധതയും എന്നു പറയാനാണ് താൻ 2014-ലെ ലേഖനത്തിൽ ശ്രമിച്ചതെന്നും മഹ്‌മൂദ് വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻകട സമരം

ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം.

Published

on

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, ഉറപ്പുനൽകിയ ഉത്സവബത്ത നൽകുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച (19-11-2024) റേഷൻകട ഉടമകളുടെ സമരം.

ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം. റേഷൻകടകളിൽ സാധനം എത്തിക്കുന്ന കരാറുകാരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ റേഷൻകട വ്യാപാരികളുടെ സമര പ്രഖ്യാപനം.

തങ്ങൾ ചെയ്യുന്ന ജോലി സർക്കാർ സൗജന്യ സേവനമായി കാണുന്നുവോ എന്നതാണ് റേഷൻകട വ്യാപാരികളുടെ ചോദ്യം. കഴിഞ്ഞ രണ്ടുമാസമായി റേഷൻകട വ്യാപാരികൾക്ക് ഒരു നയാ പൈസ വേതനമായി ലഭിച്ചിട്ടില്ല. ഭക്ഷ്യ വകുപ്പും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതേ തുടർന്നാണ് സൂചന സമരം. ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സംഘടന നോട്ടീസ് നൽകി.

Continue Reading

GULF

ബുർജീൽ, എൽഎൽഎച്ച് ഹോസ്പ്പിറ്റലുകൾക്കൊപ്പം ഔട്ട്സ്റ്റാന്ഡിങ് വർക്ക്ഫോഴ്സ് വിഭാഗത്തിൽ പുരസ്കാരം നേടിയത് മലയാളി നഴ്സ് മായ ശശീന്ദ്രൻ

ആരോഗ്യ സാമൂഹ്യ പ്രവർത്തനമേഖലയിൽ ഗ്രൂപ്പിന് കീഴിലുള്ള എൽഎൽഎച്ച് ഹോസ്പിറ്റലും, ബുർജീൽ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.

Published

on

അബുദാബി: യുഎഇയിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ അഞ്ചു പുരസ്കാരങ്ങളുട0D46 തിളക്കത്തിൽ ബുർജീൽ ഹോൾഡിങ്സ്. ആരോഗ്യ സാമൂഹ്യ പ്രവർത്തനമേഖലയിൽ ഗ്രൂപ്പിന് കീഴിലുള്ള എൽഎൽഎച്ച് ഹോസ്പിറ്റലും, ബുർജീൽ ഹോസ്പിറ്റലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഔട്ട്സ്റ്റാന്ഡിങ് വർക്ഫോഴ്സ് വിഭാഗത്തിൽ മുസഫയിലെ എൽഎൽഎച്ച് ആശുപത്രിയിൽ നഴ്സിംഗ് സൂപ്പർവൈസർ മായ ശശീന്ദ്രൻ, ലൈഫ് കെയർ ഹോസ്പിറ്റൽ ബനിയാസിലെ എച്ച്എസ്ഇ സൂപ്പർവൈസർ ഭരത് കുമാർ, അബുദാബി ബുർജീൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. നഷ്വ ബഹാ എൽ-ദിൻ എന്നിവർ പുരസ്കാരത്തിന് അർഹരായി.

ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ മായയ്ക്ക് 75,000 ദിർഹം (17 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിച്ചു. പതിമൂന്നു വർഷങ്ങളോളമായി യുഎഇ യിലെ ആരോഗ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മായ പത്തനംതിട്ടയിലെ കൂടൽ സ്വദേശിനിയാണ്.

യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അബുദാബിയിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ ഒന്നാമത്തെത്തിയ വ്യക്തികൾക്കും കമ്പനികൾക്കും പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം നൽകി. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ബുർജീൽ ജീവനക്കാരുടെ അർപ്പണമനോഭാവത്തിനും, സുസ്ഥിരവും ആരോഗ്യകരവുമായ തൊഴിൽ മേഖല വാർത്തെടുക്കാനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതക്കുമുള്ള പുരസ്കാരമാണിതെന്ന് ബുർജീൽ ഹോൾഡിങ്സ് എമിറേറ്റൈസേഷൻ ആൻഡ് അക്കാദമിക്സ് ഗ്രൂപ്പ് ഡയറക്ടർ തഹാനി അൽ ഖാദിരി പറഞ്ഞു.

വിവിധ വിഭാഗങ്ങളിലായി ലഭിച്ച 7,700 അപേക്ഷകളിൽ നിന്നാണ് കമ്പനികളും വ്യക്തികളും ഉൾപ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്. തൊഴിലവസരങ്ങൾ, തൊഴിൽ ശാക്തീകരണം, ജോലി സ്ഥലത്തെ ആരോഗ്യം, സുരക്ഷ, സർഗാത്മകത, നവീകരണം, കഴിവുകൾ കണ്ടെത്തൽ, വേതനം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങി സമഗ്രവും സംയോജിതവുമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിദഗ്ദ്ധ സമിതികൾ അപേക്ഷകൾ വിലയിരുത്തിയത്.

Continue Reading

Trending