Connect with us

kerala

പാലക്കാട് ബിജെപിയിൽ ഭിന്നത; നഗരസഭാ ഭരണം നഷ്ടപ്പെടാൻ സാധ്യത, രാജിക്കൊരുങ്ങി കൗൺസിലർമാർ

Published

on

പാലക്കാട്: പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റ് ആക്കാനുള്ള തീരുമാനത്തിനെതിരെ മുതിർന്ന നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ഈ നീക്കത്തിൽ പ്രതിഷേധിച്ച് ദേശീയ കൗൺസിൽ അംഗം ഉൾപ്പെടെ ആറോളം പേർ രാജി സന്നദ്ധത അറിയിച്ചു എന്നാണ് സൂചന. മുനിസിപ്പാലിറ്റി കൗൺസിലർമാരായ ഇവർ രാജി വെച്ചേക്കുമെന്നാണ് സൂചന.

നിലവിൽ യാക്കരയിൽ ബിജെപി കൗൺസിലർമാരുടെ യോഗം നടക്കുകയാണ്. യോഗത്തിന് ശേഷം കൗൺസിലർമാർ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അങ്ങനെ രാജിവെച്ചെങ്കിൽ ബിജെപിക്ക് നഗരസഭാ ഭരണം വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

kerala

വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി; പരമാവധി നിയമനങ്ങള്‍ നടത്തിയെന്ന് വാദം

അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ പോരാടുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ വിഷയത്തില്‍ അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ പോരാടുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിസഭായോഗത്തില്‍ ആയിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ അവസാന പ്രതീക്ഷ, എന്നാല്‍ ഒഴിവ് മുഴുവന്‍ കണക്കാക്കി നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.

570 ഒഴിവുകള്‍ നിലനില്‍ക്കെ 292 നിയമനങ്ങള്‍ മാത്രം നടത്തിയുള്ളുവെന്നും മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ ഇനി പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

Continue Reading

kerala

മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുമായി ഏറ്റുമാനൂര്‍ പൊലീസ്

മദ്യപിച്ച് വീട്ടിലെത്തി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരോട് രാത്രി എട്ടിന് ശേഷം പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ പറയാറുണ്ടെന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സല്‍ അബ്ദുല്‍ പറഞ്ഞു.

Published

on

മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുമായി ഏറ്റുമാനൂര്‍ പൊലീസ്. ഇത്തരത്തില്‍ മദ്യപിച്ച് വീട്ടിലെത്തി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരോട് രാത്രി എട്ടിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ പറയാറുണ്ടെന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സല്‍ അബ്ദുല്‍ പറഞ്ഞു.

കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ കൂടിവരികയാണെന്നും ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 30 വരെ 700 പരാതികളാണ് ലഭിച്ചതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതില്‍ അഞ്ഞുറിനടുത്ത് കുടുംബപ്രശ്‌നങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

രണ്ടുമാസം മുമ്പ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച ഷൈനിയും മക്കളും കഴിഞ്ഞ ദിവസം ആറ്റില്‍ ചാടി മരിച്ച അഭിഭാഷക ജിസ്‌മോള്‍ ജിമ്മിയും മക്കളും ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി തങ്ങളെ വന്നുകണ്ടിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണെന്നും അദ്ദേഹം കുറിച്ചു.

 

Continue Reading

kerala

മീനച്ചിലാറ്റിലെ കൂട്ടാത്മഹത്യ; ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മീനച്ചിലാറ്റില്‍ ചാടി ജീവനൊടിക്കിയ യുവതിയുടെയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

മീനച്ചിലാറ്റില്‍ ചാടി ജീവനൊടിക്കിയ യുവതിയുടെയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഏറ്റുമാനൂര്‍ സ്വദേശി ജിമ്മിയുടെ ഭാര്യ ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ജിസ്‌മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്, നടുവിനു പുറത്ത് മുറിവുമുണ്ട്. അതേസമയം മക്കളുടെ ഉള്ളില്‍ അണുനാശിനിയുടെ അംശവും കണ്ടെത്തിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ്റില്‍ ചാടുന്നതിനു മുന്‍പ് യുവതി കുട്ടികള്‍ക്ക് വിഷം നല്‍കിയിരുന്നതായാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൂന്ന് മൃതദേഹവും പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

സ്‌കൂട്ടറില്‍ കുട്ടികളോടൊപ്പമെത്തിയ യുവതി സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ആറുമാനൂര്‍ പള്ളിക്കുന്നുകടവില്‍നിന്ന് ആറ്റിലേക്കു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 50 മീറ്ററോളം അകലെ വെള്ളത്തിലൂടെ ഒഴുകി വരുന്നതു കണ്ട നാട്ടുകാരാണ് കുട്ടികളെ കരയിലേക്കെത്തിച്ചത്. മറുകരയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മൂവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending