Connect with us

india

കന്‍വാര്‍ യാത്രയില്‍ ബി.ജെ.പിയില്‍ ഭിന്നത; ജാതിയോ മതമോ ജനനമോ അന്വേഷിക്കേണ്ടതില്ലെന്ന് നഖ്‌വി

എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് യു.പി പൊലീസിനെതിരെ നഖ്‌വി രംഗത്തെത്തിയത്.

Published

on

ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥാടക പാതയിലെ കച്ചവടക്കാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ യു.പി പൊലീസിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി. പൊലീസ് നടപടി തൊട്ടുകൂടായ്മയെന്ന രോഗത്തിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് നഖ്‌വി പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് യു.പി പൊലീസിനെതിരെ നഖ്‌വി രംഗത്തെത്തിയത്.
‘അമിതാവേശമുള്ള ഉദ്യോഗസ്ഥരുടെ ധൃതിപിടിച്ച ഉത്തരവുകള്‍ തൊട്ടുകൂടായ്മ എന്ന രോഗത്തിന് കാരണമാകും. വിശ്വാസത്തെ മാനിക്കേണ്ടതുണ്ട്, എന്നാല്‍ തൊട്ടുകൂടായ്മയെ സംരക്ഷിക്കരുത്. ജാതിയോ മതമോ ജനനമോ ചോദിക്കേണ്ടതില്ല. ജാതിയും വംശവുമൊക്കെ എന്താണ്? എല്ലാവരും ദൈവങ്ങളുടെ മക്കളാണ്, ആരും താഴ്ന്ന ജാതിക്കാരല്ല,’ എന്നായിരുന്നു നഖ്‌വിയുടെ പ്രതികരണം.
കടയുടെ നെയിം ബോര്‍ഡിനൊപ്പം ഉടമയുടെ പേര് കൂടെ നല്‍കണമെന്നായിരുന്നു മുസാഫര്‍നഗര്‍ പൊലീസിന്റെ ഉത്തരവ്. തീര്‍ത്ഥാടകര്‍ക്ക് കടയുടമ മുസ്‌ലിമാണെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് നെയിം ബോര്‍ഡില്‍ ഉടമയുടെ വിവരങ്ങള്‍ കൂടെ നല്‍കാന്‍ പൊലീസ് നിര്‍ദേശിച്ചത്. ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവ് തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയന്ത്രിക്കുന്ന പൊലീസിനെതിരെ രംഗത്തെത്തിയത്.
എന്നാല്‍ പ്രതികരണത്തിന് പിന്നാലെ നഖ്‌വിയെ വിമര്‍ശിച്ച് ട്രോളന്മാര്‍ രംഗത്തെത്തി. ഇത്രയും കാലം യോഗിയെയും ബി.ജെ.പിയെയും ആശയങ്ങളെയും പ്രകീര്‍ത്തിച്ചിരുന്ന നേതാവിന് ഇപ്പോള്‍ മതവികാരം വ്രണപ്പെട്ടുവോയെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ചോദ്യം. ഇതിനെ തുടര്‍ന്ന് ട്രോളമാര്‍ക്കുള്ള മറുപടിയായി നഖ്‌വി മറ്റൊരു പോസ്റ്റ് കൂടി എക്സില്‍ പങ്കുവെച്ചു.
‘ഹേയ് ട്രോളന്മാരെ.., ദയവ് ചെയ്ത് ആദരവിന്റെയും കന്‍വാര്‍ യാത്രക്കുള്ള ഭക്തിയുടെയും സര്‍ട്ടിഫിക്കറ്റ് എനിക്ക് നല്‍കരുത്. ഒരു വിശ്വാസവും അസഹിഷ്ണുതയാലും തൊട്ടുകൂടായ്മയാലും തടവിലാക്കപ്പെടരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ എന്നായിരുന്നു ഈ പോസ്റ്റിലെ പ്രതികരണം.
എന്നാല്‍ പ്രതികരണങ്ങള്‍ക്ക് പിന്നാലെ ഏതാനും ബി.ജെ.പി അനുയായികള്‍ നഖ്‌വിയെ പാകിസ്ഥാനി എന്ന് വിളിക്കുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നഖ്‌വി തന്റെ നിലപാടില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പിന്മാറാമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ആയതുകൊണ്ട് തന്നെ ഈ പ്രതികരണങ്ങളെ ഗൗനിക്കേണ്ടതില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
നിലവില്‍ കന്‍വാര്‍യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ മുസ്‌ലിം കച്ചവടക്കാരുടെ കടകള്‍ക്ക് മുകളില്‍ അവരുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യു.പി സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത രൂപപ്പെട്ടിരിക്കുകയാണ്. എന്‍.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. കന്‍വാര്‍ യാത്ര പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്‍ഗീയ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യു.പിയിലെ തീപിടിത്തത്തില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവം; യോഗി സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Published

on

ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കളാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ യോഗി സര്‍ക്കാരിന് കത്തയക്കുകയായിരുന്നു.

അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരും ആരോഗ്യ വകുപ്പും എന്ത് നടപടി സ്വീകരിച്ചുവെന്നാണ് കമ്മീഷന്‍ ചോദിച്ചത്. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരും സംസ്ഥാന പൊലീസും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് കമ്മീഷന്‍ അറിയിച്ചത്. വെള്ളിയാഴ്ച (15/11/24) രാത്രി 10.35 ഓടെ നടന്ന തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ മരിക്കുകയും 17 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

തീപിടുത്തം ഉണ്ടായ സമയത്ത് 47 കുട്ടികളെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടികളില്‍ 10 കുട്ടികള്‍ മരിക്കുകയും 37 കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അലോക് സിങ് പറഞ്ഞിരുന്നു.

തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഝാന്‍സി ഡിവിഷണല്‍ കമ്മീഷണര്‍ക്കും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു.

12 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു യോഗിയുടെ ഉത്തരവ്. കൂടാതെ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അപകടത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലെ രോഗികളെ ഒഴിപ്പിക്കുന്നതിന്റെയും ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ജനലുകള്‍ തകര്‍ത്ത് രോഗികളെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അപകടവിവരം പുറത്തറിഞ്ഞത്.

Continue Reading

india

ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു.

Published

on

ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ചയായിരുന്നു മിസൈലിന്റെ പരീക്ഷണം നടന്നത്.

ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണത്തെ ചരിത്രപരമായ നിമിഷം എന്നാണ് കേന്ദ്രമന്ത്രി രാജനാഥ് സിംഗ് വിശേഷിപ്പിച്ചത്. മിസൈലിന്റെ പരീക്ഷണത്തോടെ ഇന്ത്യ ഇത്തരം നിർണായക സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദീർഘദൂര ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണ പറക്കൽ ഒഡീഷ തീരത്തുള്ള ഡോക്ടർ എപിജെ അബ്ദുൽ കലാം ദ്വീപിൽ നിന്ന്  വിജയകരമായി നടത്തി ഇന്ത്യ ഒരു പ്രധാന നാഴികല്ല് കൈവരിച്ചതായി രാജ് നാഥ് സിംഗ് എക്സില്‍ കുറിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനെയും (ഡിആർഡിഒ) സായുധസേനകളെയും രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.

 

Continue Reading

india

ഹെലികോപ്ടറുകൾ വൈകിച്ചതിൽ ഗൂഢാലോചനയെന്ന് മല്ലികാർജുൻ ഖാർഗെ

‘ഇന്നലെ ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ ബോധപൂർവം മണിക്കൂറുകളോളം വൈകിപ്പിച്ചത് പ്രധാനമന്ത്രി അദ്ദേഹത്തി​ന്‍റെ വിമാനത്തിൽ ഇരുന്നതിനാലാണ്.

Published

on

ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ത​ന്‍റെയും രാഹുൽഗാന്ധിയുടെയും ഹെലികോപ്ടറുകൾ ബി.ജെ.പിയും കേന്ദ്രസർക്കാരും വൈകിപ്പിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ‘ഇന്നലെ ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ ബോധപൂർവം മണിക്കൂറുകളോളം വൈകിപ്പിച്ചത് പ്രധാനമന്ത്രി അദ്ദേഹത്തി​ന്‍റെ വിമാനത്തിൽ ഇരുന്നതിനാലാണ്.

ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇറങ്ങുന്നതിനാൽ എ​ന്‍റെ ഹെലികോപ്ടർ 20 മിനിറ്റ് വൈകി. അദ്ദേഹത്തി​ന്‍റെ വഴി വേറെയും എ​ന്‍റെ വഴി വേറെയും ആയിരുന്നിട്ടും’ -പാർട്ടി സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ഇർഫാൻ അൻസാരിക്ക് വേണ്ടി ശനിയാഴ്ച ജംതാരയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഖാർഗെ പറഞ്ഞു.

ജംതാരയിലെ റാലിക്കുശേഷം ഖാർഗെ റാഞ്ചി ജില്ലയിലെ ഖിജ്‌രിയിൽ പാർട്ടി സ്ഥാനാർത്ഥികൾക്കായി നടത്തിയ റാലിയെയും അഭിസംബോധന ചെയ്തു. ദുംക, മധുപൂർ, ധൻവാർ എന്നിവിടങ്ങളിലെ റാലികളിൽ ഷായും സംസാരിച്ചു. മധുപൂരിൽ നിന്ന് 45 കിലോമീറ്ററും ദുംകയിൽ നിന്ന് 75 കിലോമീറ്ററും അകലെയാണ് ജംതാര.

വെള്ളിയാഴ്ച എയർ ട്രാഫിക് കൺട്രോളി​ന്‍റെ അനുമതിയില്ലാത്തതിനാൽ രാഹുലി​ന്‍റെ ഹെലികോപ്ടർ രണ്ട് മണിക്കൂറോളം വൈകിയിരുന്നു. കാലതാമസം രാഷ്ട്രീയ പ്രേരിതമാണെന്നും ഗോഡ്ഡ ജില്ലയിലെ മഹാഗാമയിൽ നിന്ന് ജാർഖണ്ഡിലെ ബെർമോയിലേക്ക് കൊണ്ടുപോകാനാണ് ഹെലികോപ്ടർ എത്തിച്ചതെന്നും കോൺഗ്രസ് പറഞ്ഞു.

വെള്ളിയാഴ്‌ച രണ്ട് മണിക്കൂറോളം ദിയോഘർ വിമാനത്താവളത്തിൽ കുടുങ്ങിയ നരേന്ദ്ര മോദി പ്രശ്‌നം പരിഹരിക്കുന്നതിനായി കാത്തിരിക്കുന്നതിനിടെ മേഖലയിലെ വ്യോമാതിർത്തിയിൽ ‘നോ ഫ്‌ലൈ സോൺ’ പ്രഖ്യാപിച്ചുവെന്ന് ഉദ്യോഗസ്ഥരും പറഞ്ഞു.

വൈകുന്നേരത്തോടെ കോൺഗ്രസ് നേതാവ് ജയറാം രമേശ് കാലതാമസം രാഹുലി​ന്‍റെ പ്രചാരണ ഷെഡ്യൂളിനെ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷനു നിവേദനം സമർപ്പിച്ചു. കാബിനറ്റ് മന്ത്രിക്ക് തത്തുല്യമായ പദവിയുള്ള തനിക്കും രാഹുലിനും റിസർവ് ചെയ്ത എയർപോർട്ട് ലോഞ്ച് ഉപയോഗിക്കാൻ അനുവാദമില്ലെന്ന് ഖാർഗെ പ്രതികരിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി.

അദ്ദേഹത്തിന് കാബിനറ്റ് മന്ത്രിക്ക് തുല്യമായ പദവിയുണ്ട്. എനിക്കും കാബിനറ്റ് മന്ത്രി പദവിയുണ്ടെങ്കിലും എയർപോർട്ടിലെ റിസർവ്ഡ് ലോഞ്ച് പ്രധാനമന്ത്രിക്ക് വേണ്ടി മാറ്റിവെച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാനമന്ത്രിക്കുവേണ്ടി ഒരു ടോയ്‌ലറ്റ് മാറ്റിവെക്കാമോ എന്ന് ഞാൻ ചോദിക്കുന്നു -വിമാനത്താവളത്തി​ന്‍റെ പേര് പറയാതെ ഖാർഗെ പറഞ്ഞു.

ബംഗ്ലാദേശ് നുഴഞ്ഞുകയറ്റ വിഷയത്തിൽ മോദിയും ഷായും ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. ‘അവർക്ക് കേന്ദ്രത്തിൽ അധികാരമുണ്ട്. പ്രധാനമന്ത്രി മോദിയും അമിത് ഷായും ഉറങ്ങുകയാണോ? അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ട് അവർക്ക് നുഴഞ്ഞുകയറ്റം തടയാൻ കഴിയുന്നില്ല? അവർക്ക് ഹെലികോപ്ടർ നിർത്തിക്കാൻ കഴിയുമ്പോൾ എന്തുകൊണ്ട് നുഴഞ്ഞുകയറ്റക്കാരെ തടയാൻ കഴിയുന്നില്ല?’ ഖാർഗെ ചോദിച്ചു. ഇ.ഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഫെഡറൽ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ബി.ജെ.പി ഉപയോഗിക്കുന്നതായും ഖാർഗെ ആരോപിച്ചു.

ജാർഖണ്ഡിലെ ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യസർക്കാർ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

Continue Reading

Trending