crime
വിവാഹം മുടക്കല്‍ പതിവായി; അയല്ക്കാരന്റെ പലചരക്കു കട ജെസിബി കൊണ്ട് ഇടിച്ചുനിരത്തി യുവാവ്
ഊമലയില്‍ കച്ചവടംനടത്തുന്ന കൂമ്പന്‍കുന്നിലെ പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയാണ് സ്തുതിക്കാട്ട് ആല്ബിന് മാത്യു (31) ജെസിബി ഉപയോഗിച്ച് തകര്‍ത്തത്

ചെറുപുഴ: പലചരക്ക് കട യുവാവ് സ്വന്തം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരത്തി. ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പിനടുത്ത് ഊമലയില്‍ തിങ്കളാഴ്ച രാവിലെ പത്തിനാണ് സംഭവം. ഊമലയില്‍ കച്ചവടംനടത്തുന്ന കൂമ്പന്‍കുന്നിലെ പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയാണ് സ്തുതിക്കാട്ട് ആല്ബിന് മാത്യു (31) ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.
ഇരുവരും അയല്‍ക്കാരാണ്. തന്റെ വിവാഹം മുടക്കിയതിനാലാണ് കട തകര്‍ത്തതെന്ന് ആല്ബിന് പറഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാല്‍, ഇതില്‍ കഴമ്പില്ലെന്ന് സോജിയും സംഭവസ്ഥലത്ത് എത്തിയവരും പറയുന്നു.ആല്‍ബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെറിയ ടൗണായതിനാല്‍ ഈ കട രാവിലെയും വൈകുന്നേരവും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. സോജി കടയടച്ച് പോയ സമയത്താണ് അക്രമം ഉണ്ടായത്. ചെറുപുഴ സ്റ്റേഷന് ഹൗസ് ഓഫീസര്‍ എം.പി.വിനീഷ്കുമാര്‍, എസ്.ഐ. എം.പി.വിജയകുമാര്‍, എ.എസ്.ഐ. ചന്ദ്രന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റഷീദ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആല്‍ബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
crime
ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.
എസ്ഐ രാജ് നാരായണന്റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.
crime
സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര് പിടിയില്‍
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്കി.
crime
ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍
ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
hospital2 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala2 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി