Connect with us

kerala

കണ്ണൂരില്‍ ജില്ലാ ആസ്ഥാനം വീണ്ടെടുത്ത് സി.എം.പി

സി.പി.എമ്മിന്റെ സാന്ത്വന പരിചരണ സംഘടനയ്ക്ക് ആസ്ഥാനമായി കണ്ണൂര്‍ യോഗശാല റോഡിലെ സി.എം.പി ജില്ലാ ആസ്ഥാനം കയ്യേറുകയായിരുന്നു

Published

on

കണ്ണൂര്‍: നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കണ്ണൂരില്‍ ജില്ലാ ആസ്ഥാനം വീണ്ടെടുത്ത് സി.എം.പി. തിരികെ ലഭിച്ച ആസ്ഥാനത്ത് പാര്‍ട്ടി പതാക ഉയര്‍ത്തി. സി.പി.എം തന്ത്രങ്ങള്‍ക്കും കനത്ത ആഘാതമായാണ് സി.എം.പി ജില്ലാ ആസ്ഥാനം പാര്‍ട്ടി വീണ്ടെടുത്തത്.

സി.പി.എമ്മിന്റെ സാന്ത്വന പരിചരണ സംഘടനയ്ക്ക് ആസ്ഥാനമായി കണ്ണൂര്‍ യോഗശാല റോഡിലെ സി.എം.പി ജില്ലാ ആസ്ഥാനം കയ്യേറുകയായിരുന്നു.
സി.പി.എം നടപടിക്കെതിരെ സി.എം.പി കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അവകാശ തര്‍ക്ക കേസ് കോടതിയില്‍ നില്‍ക്കെയാണ് സി.എം.പി ആസ്ഥാനം സി.പി.എം കയ്യേറിയത്. തൊട്ടുപിന്നാലെ സി.പി.എം സാന്ത്വന പരിചരണ കേന്ദ്രമെന്നോളം തങ്ങളുടെ പാര്‍ട്ടി തല പ്രവര്‍ത്തനം തന്നെ തുടങ്ങുകയായിരുന്നു.

സി.എം.പി രണ്ടായി പിളര്‍ന്നതോടെയാണ് ജില്ലാ ആസ്ഥാനവുമായി ബന്ധപ്പെട്ട് അവകാശ തര്‍ക്കം ഉയരുന്നത്. ഇ.പി കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം അരവിന്ദക്ഷ വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ സി.പി.ജോണ്‍ വിഭാഗം കോടതിയെ സമീപിച്ചു. കേസ് കണ്ണൂര്‍ സബ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് സാന്ത്വന പരിചരണ സംഘടനയുടെ മറവില്‍ സി.പി.എം ആസ്ഥാനം കയ്യേറിയത്. തുടര്‍ന്ന് സാന്ത്വന പരിചരണ കേന്ദ്രം ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ ആസ്ഥാനം കൈവശപ്പെടുത്തിയ സി.പി.എമ്മിന്റെ ധിക്കാരപരമായ നടപടിക്കെതിരെയും നിയമ പോരാട്ടത്തിലായിരുന്നു സി.പി ജോണ്‍ ഉള്‍പ്പെടെ സി.എം.പി നേതാക്കള്‍. നേരത്തെ കോടതിയിലുണ്ടായിരുന്ന കേസില്‍ സി.എം.പിക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും ചില കടമ്പകള്‍ മാത്രമായിരുനന്നു ബാക്കിയുണ്ടായിരുന്നത്.

കോടതി വിധിക്ക് ശേഷം ദീർഘനാളത്തെ നിയമ പോരാട്ടത്തിന് ശേഷമാണ്
സി.എം.പി കണ്ണൂർ ജില്ലാ ആസ്ഥാനമായ ഇ.പി സ്മാരക മന്ദിരം പാര്‍ട്ടിക്ക് തിരിച്ചുകിട്ടിയത്. 2014 മാർച്ച്‌ 22നാണ് പാർട്ടി പിളര്‍ത്തി പുറത്തുപോയവർ ഗുണ്ടകളെ കൂട്ടുപിടിച്ച് സി.എം.പി നേതാവ് സി.എ അജീർ ഉള്‍പ്പെടെയുള്ളവരെ മർദിച്ച് ഓഫീസ് പിടിച്ചെടുത്തത്.10 വർഷത്തിന് ശേഷമാണ് ജില്ലാ ആസ്ഥാനം സി.എം.പിക്ക് ലഭിക്കുന്നത്. തിരിച്ചുകിട്ടിയ പാര്‍ട്ടി ആസ്ഥാനത്ത് സി.എ അജീർ പതാക ഉയർത്തി. തുടര്‍ന്ന് ജില്ലാ കൗൺസിൽ യോഗവും ചേർന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എഡിഎമ്മിന്‍റെ മരണം; പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ സമര്‍പ്പിച്ച ജാമ്യേപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങൾ ശരിവെക്കുന്നതാണ് കലക്ടർ പൊലീസിൽ നൽകിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പുതിയ അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തില്ലെന്നും കോടതിയെ അറിയിച്ചു.

എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന വാദത്തിലൂന്നിയാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന ജില്ലാ കലക്ടറുടെ മൊഴിയും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി അല്ലാതെ മറ്റെന്താണ്. വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പറയുമോ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ ടി വി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

Continue Reading

kerala

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്

Published

on

കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അച്ചടക്ക നടപടി. തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് സാന്ദ്ര പറഞ്ഞു.

രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്. ഇതിനെത്തുടർന്നാണ് പുറത്താക്കൽ നടപടി. അപമാനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് നൽകിയ പരാതിയിൽ ആൻ്റോ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരടക്കം 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.

ഗതികേട് കൊണ്ടാണ് പരാതി നൽകിയതെന്ന് സാന്ദ്ര പറഞ്ഞു. താൻ ലൈംഗിക അധിക്ഷേപം നേരിട്ടതിന് തെളിവുണ്ട്. നിർമാതാക്കളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സമീപിച്ചിട്ടും ഒരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്നും അവര്‍ നിരവധി തവണ കുറ്റപ്പെടുത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ സാന്ദ്രക്ക് പിന്തുണയുമായി ഡബ്ള്യൂസിസി മുന്നോട്ടുവന്നിരുന്നു.

Continue Reading

kerala

യൂണിറ്റിന് 19 പൈസയായി തുടരും; ഈ മാസവും കെഎസ്ഇബി സർചാർജ് ഈടാക്കും

അതേസമയം സംസ്ഥാനത്തെ വൈദ്യുത നിരക്ക് വർധന ഉപതെരഞ്ഞെടുപ്പിന് ശേഷമെന്നാണ് വിവരം.

Published

on

സംസ്ഥാനത്ത് ഈ മാസവും കെഎസ്ഇബി സർചാർജ് ഈടാക്കും. യൂണിറ്റിന് 10 പൈസ വച്ചാണ് ഈടാക്കുക. റഗുലേറ്ററി കമീഷൻ അംഗീകരിച്ച 9 പൈസയും തുടരും. ഇതുൾപ്പെടെ ഈ മാസം യൂണിറ്റിന് 19 പൈസയാണ് സർചാർജ്. സെപ്തംബര്‍ മാസം ഉണ്ടായ 28.73 കോടി അധിക ചെലവാണ് കെഎസ്ഇബി പിരിക്കുക.

അതേസമയം സംസ്ഥാനത്തെ വൈദ്യുത നിരക്ക് വർധന ഉപതെരഞ്ഞെടുപ്പിന് ശേഷമെന്നാണ് വിവരം. നിലവിലെ താരിഫിന്‍റെ കാലാവധി നവംബർ 30 വരെയാക്കി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഈ വർഷം യൂണിറ്റിന് 30 പൈസ വെച്ച് വൈദ്യുതി നിരക്ക് കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ബാധകമല്ലെങ്കിലും സർക്കാരിന്‍റെ താല്‍പര്യം കൂടി കണക്കിലെടുത്തേ കമ്മീഷൻ താരിഫ് പ്രഖ്യാപിക്കൂ. അതിനാലാണ് മൂന്നാം വട്ടവും നിലവിലെ താരിഫ് നീട്ടിയത്. പൊതുതെളിവെടുപ്പ് ഉള്‍പ്പെടെ താരിഫ് പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളെല്ലാം കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഡിസംബർ ആദ്യവാരം നിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത.

ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 30 പൈസ വരെ കൂട്ടണമെന്നതാണ് കെഎസ്ഇബിയുടെ ശിപാർശ. ഫിക്‌സഡ് ചാർജ് 30 രൂപ മുതൽ 50 രൂപ വരെ വർധിപ്പിക്കണമെന്ന ആവശ്യവുമുണ്ട്.

വേനൽക്കാലത്തേക്ക് മാത്രമായി സമ്മർ താരിഫ് എന്ന പേരിൽ യൂണിറ്റിന് 10 പൈസ വച്ച് അധികമായി ഈടാക്കാനുള്ള ശിപാർശയും കെഎസ്ഇബി കമ്മീഷന് മുന്‍പിൽ വച്ചിട്ടുണ്ട്. പൊതുതെളിവെടുപ്പുകളിൽ കണ്ട ജനരോഷം കണക്കിലെടുത്ത് കെഎസ്ഇബിയുടെ എല്ലാ ആവശ്യവും റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാനിടയില്ല.

Continue Reading

Trending