Connect with us

Culture

വാക്കുതര്‍ക്കം: കൊച്ചി നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു

Published

on

 

കൊച്ചി: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് നഗരമധ്യത്തില്‍ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഗുരുതരമായ പരിക്കേറ്റ ഭാര്യയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം പാലാരിവട്ടത്തെത്തിയ ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര സ്വദേശി സജീറും ഭാര്യ സുമയ്യയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടുറോഡില്‍ വെച്ച് സജീര്‍ ഭാര്യയെ കുത്തുകയായിരുന്നു. ഭാര്യയെ കുത്തിയായി സജീര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Film

കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ പേരിൽ ‘പൊന്നിൻകുടം വഴിപാട്’

Published

on

കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി പൊന്നിൻകുടം വഴിപാട്. മമ്മൂട്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാർ പൊന്നിൻകുടം വഴിപാട് നടത്തി. ഉത്രം നക്ഷത്രത്തിലായിരുന്നു വഴിപാട്. ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയായ രാജരാജേശ്വരന്റെ ഫോട്ടോ നൽകിയാണ് ജയകുമാറിനെ ക്ഷേത്ര ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
ഈ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷേത്രത്തിലെത്തി ‘പൊന്നിൻകുടം’ വഴിപാട് കഴിപ്പിച്ച വിവരം വാർത്തയായിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, ഐസിസി മുൻ ചെയർമാൻ എൻ. ശ്രീനിവാസൻ എന്നിവരും മുൻകാലങ്ങളിൽ ക്ഷേത്രത്തിലെത്തി ഇതേ വഴിപാട് കഴിപ്പിച്ചിട്ടുണ്ട്.
Continue Reading

Film

‘പരം സുന്ദരി’ മലയാളികളെയും കേരളത്തെയും തെറ്റായി ചിത്രീകരിക്കുന്നു: രഞ്ജിത്ത് ശങ്കര്‍

സിനിമ കേരളത്തെയും മലയാളികളെയും ”വളരെ മോശമായി” ചിത്രീകരിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്റെ ആരോപണം.

Published

on

കൊച്ചി: ജാന്‍വി കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവര്‍ നായകനായെത്തിയ പുതിയ ഹിന്ദി ചിത്രം ‘പരം സുന്ദരി’യെ കടുത്ത വിമര്‍ശനവുമായി മലയാള സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. സിനിമ കേരളത്തെയും മലയാളികളെയും ”വളരെ മോശമായി” ചിത്രീകരിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്റെ ആരോപണം.

തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത ഈ സിനിമയില്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ഒരു മലയാളി പെണ്‍കുട്ടിയായി അഭിനയിക്കുന്നു. എന്നാല്‍ ചിത്രത്തിലെ മലയാളം സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ ആവിഷ്‌കാരവും സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

”മറ്റേതൊരു സിനിമയെയും പോലെ തന്നെ ‘പരം സുന്ദരി’യും കേരളത്തെ വളരെയധികം പിന്നാക്കമായ ഒരു സംസ്ഥാനമായി ചിത്രീകരിക്കുന്നു. മൊബൈല്‍ ഡാറ്റയോ ഇന്റര്‍നെറ്റോ പരിണാമമോ ഇല്ലാത്ത പ്രദേശമായി കേരളത്തെ കാണിക്കുന്നതാണ് സിനിമ. യഥാര്‍ത്ഥ കേരളം ഇതിനേക്കാള്‍ മുന്നോട്ടുപോയിരിക്കുകയാണ്. സിനിമകളും അതിനനുസരിച്ച് മാറേണ്ട സമയമിതിവരെ കഴിഞ്ഞു,” എന്നായിരുന്നു രഞ്ജിത്ത് ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ചിത്രത്തില്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര ഒരു ഉത്തരേന്ത്യന്‍ യുവാവായും ജാന്‍വി കപൂര്‍ മലയാളി പെണ്‍കുട്ടിയായ സുന്ദരിയായും എത്തുന്നു. സിദ്ധാര്‍ഥ് അവതരിപ്പിച്ച കഥാപാത്രം പരം ആണെന്ന് വലിരല വേല ശേഹേല ‘പരം സുന്ദരി’.

ചങ്ങനാശ്ശേരിയിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗ് നടന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ നിര്‍മ്മിച്ച ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ മലയാളി നടന്‍ രഞ്ജി പണിക്കരും പ്രധാന വേഷമിട്ടിട്ടുണ്ട്.

Continue Reading

Film

ദിലീപ് ചിത്രം ‘ഭഭബ’യില്‍ നിന്ന് ഷാന്‍ റഹ്‌മാന്‍ പിന്മാറിയോ?; ചര്‍ചചെയ്ത് സോഷ്യല്‍ മീഡിയ

ചിത്രത്തിന്റെ ടീസറും മറ്റ് പ്രമോഷണല്‍ വീഡിയോകളും പുറത്തുവന്നതിനു പിന്നാലെ പശ്ചാത്തല സംഗീതം സംബന്ധിച്ച് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Published

on

കൊച്ചി: ദിലീപ് നായകനാകുന്ന പുതിയ ചിത്രം ‘ഭഭബ’യെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ശക്തമാകുകയാണ്. ചിത്രത്തിന്റെ എല്ലാ പോസ്റ്ററുകളും സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് സംശയങ്ങള്‍ ശക്തമായത്.

ചിത്രത്തിന്റെ ടീസറും മറ്റ് പ്രമോഷണല്‍ വീഡിയോകളും പുറത്തുവന്നതിനു പിന്നാലെ പശ്ചാത്തല സംഗീതം സംബന്ധിച്ച് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാന്‍ റഹ്‌മാന്‍ ചിത്രവുമായി ബന്ധമുള്ള എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തത്.

ഇത് അദ്ദേഹത്തിന്റെ പദ്ധതിയില്‍ നിന്ന് പിന്മാറ്റത്തിന്റെ സൂചനയാണോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഇതിനു മുമ്പും ഷാന്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ ചില ചിത്രങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചതിന്റെ ഉദാഹരണങ്ങള്‍ ഉണ്ട് മിന്നല്‍ മുരളിയില്‍ രം സുശിന്‍ ശ്യാം, കിംഗ് ഓഫ് കൊത്തയില്‍ ജെക്‌സ് ബിജോയ്, നെയ്മറില്‍ ഗോപി സുന്ദര്‍ എന്നിവരാണ് അവസാനമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. എന്നാല്‍ ഷാന്‍ റഹ്‌മാന്റെ ചില ഗാനങ്ങള്‍ ആ സിനിമകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അതിനാല്‍ തന്നെ, ‘ഭഭബ’യിലും ഷാന്‍ റഹ്‌മാന്‍ ഒരുക്കിയ ചില ട്രാക്കുകള്‍ നിലനില്‍ക്കുമോ എന്നും ആരാധകര്‍ ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ജെക്‌സ് ബിജോയ് ചിത്രത്തില്‍ സംഗീതം കൈകാര്യം ചെയ്യുമെന്ന് ചില പേജുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും, അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഭഭബ’യില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധൈര്യ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൂടാതെ, മോഹന്‍ലാലിന്റെ അതിഥി വേഷം തന്നെയാണ് ചിത്രത്തിനെ ചുറ്റിപ്പറ്റിയ ആകാംക്ഷ വര്‍ധിപ്പിക്കുന്നത്.

ചിത്രം ഡിസംബര്‍ 18ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

 

Continue Reading

Trending