Connect with us

kerala

ബിവറേജസ് ഔട്ട്ലെറ്റില്‍ വന്‍ക്രമക്കേട്; വിജിലന്‍സ് പരിശോധനക്കിടെ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു

അനധികൃത മദ്യക്കച്ചവടക്കാരില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയതിന്റെയും തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു.

Published

on

ബിവറേജസ് ഔട്ട്ലെറ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ജീവനക്കാരുടെ കയ്യില്‍ നിന്ന് കണക്കില്‍ പെടാത്ത 46850 രൂപ പിടിച്ചെടുത്തു. ഇടുക്കി തടിയമ്പാട് ഔട്ട്ലെറ്റിലാണ് സംഭവം. സ്റ്റോക്കിലുള്ള മദ്യത്തിന്റെ അളവിലും ക്രമക്കേട് കണ്ടെത്തി. എട്ടുപേരാണ് ബിവറേജസ് ഔട്ട്ലെറ്റില്‍ ഉള്ളത്.

വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ജീവനക്കാരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. അനധികൃത മദ്യക്കച്ചവടക്കാരില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയതിന്റെയും തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. ചില ജീവനക്കാര്‍ മദ്യക്കച്ചവടക്കാര്‍ക്ക് അളവില്‍ കൂടുതല്‍ മദ്യം സ്വന്തം വാഹനങ്ങളില്‍ എത്തിച്ചു നല്‍കിയിരുന്നതായും കണ്ടെത്തി.

രാത്രി എട്ടുമണിക്ക് ആരംഭിച്ച പരിശോധനകള്‍ അവസാനിച്ചത് പുലര്‍ച്ചെ 2 മണിയോടെയാണ്. ബിവറേജസില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 

kerala

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ്യവുമായി എത്തി; പത്തനംതിട്ടയിൽ 4 വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകും

ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു

Published

on

കോഴഞ്ചേരി: കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായെത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാർഥികൾ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. നാല് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ കൗൺസലിങ് നൽകിയതായാണ് വിവരം.

അധ്യാപകർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് ബാഗുകൾ പരിശോധിച്ചത്. വിദ്യാർഥികൾക്ക് ആര് മദ്യം വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.

 

Continue Reading

kerala

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം

19പേര്‍ക്ക് 2000 രൂപ അധിക വേതനം നല്‍കും

Published

on

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. ആശാപ്രവര്‍ത്തകര്‍ക്ക് അധിക വേതനം നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി 38,000 രൂപ അധികമായി വകയിരുത്തി. പഞ്ചായത്തിലെ 19 ആശാ പ്രവര്‍ത്തകര്‍ക്ക് 2000 രൂപ വെച്ച് അധിക വേതനം നല്‍കും. തനത് ഫണ്ടില്‍ നിന്നും വകയിരുത്തിയാണ് തുക അനുവദിച്ചത്.

നേരത്തെ യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. മാസം തോറും 2100 രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവർക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 756000 (ഏഴ് ലക്ഷത്തി അമ്പത്തി ആറായിരം) രൂപയാണ് വർഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വർക്കർക്കും പ്രതിവർഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മാസം ആയിരം രൂപ തോതിലാണ് തുക നൽകുകയെന്നായിരുന്നു പ്രഖ്യാപനം.

 

Continue Reading

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

Trending