Connect with us

india

സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍; മറുപടിയില്ലാതെ കേന്ദ്രം

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ ചിത്രങ്ങള്‍ സഹിതം നടത്തിയ ട്വീറ്റിലാണ് ആരോപണങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

Published

on

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ജമ്മുകശ്മീര്‍ മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാതെ കേന്ദ്രം. പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടേയും കപട ദേശീയതയുടെ പൊയ്മുഖം പിച്ചിച്ചീന്തുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും അക്ഷന്തവ്യമായ മൗനമാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. പുല്‍വാമയില്‍ നഷ്ടമായ 40 ധീരജവാന്മാരുടെ ജീവന് മറുപടി പറയേണ്ട ഉത്തരവാദിത്തമാണ് ഇതോടെ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രിക്കും മേല്‍ വന്നിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാറോ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. അതീവ ഗുരുതരമായ ആരോപണങ്ങളാണ് അഭിമുഖത്തില്‍ സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്. സാധാരണ രാഷ്ട്രീയ ആരോപണങ്ങള്‍ പോലെ ഇതിനെ കാണാനാവില്ല. ഭരണഘടനാ പദവിയില്‍ ഇരുന്ന, പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ ജമ്മുകശ്മീരിന്റെ ഭരണ ചുമതല വഹിച്ചിരുന്ന ആള്‍ നടത്തിയ വെളിപ്പെടുത്തലാണ്. ഇക്കാര്യത്തില്‍ മറുപടി പറയാനുള്ള ബാധ്യത പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമുണ്ട്. ഇതില്‍നിന്ന് ഒളിച്ചോടാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ ചിത്രങ്ങള്‍ സഹിതം നടത്തിയ ട്വീറ്റിലാണ് ആരോപണങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം ആവശ്യപ്പെട്ട് മറ്റു പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ വലിയ തോതിലുള്ള സൂരക്ഷാ വീഴ്ചയുണ്ടായെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ദേശീയ വികാരം മുന്നില്‍ നിര്‍ത്തി മോദി സര്‍ക്കാര്‍ ഈ ആരോപണങ്ങളെ മറികടക്കുകയായിരുന്നു. ഒപ്പം ബാലാകോട്ട് സൈനിക നടപടിയിലൂടെ ജനരോഷം മറികടക്കാനുള്ള ശ്രമങ്ങളും മോദി സര്‍ക്കാര്‍ നടത്തി. എന്നാല്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകളോടെ അന്ന് ഉയര്‍ന്ന സംശയം കേവലം വസ്തുതയാണെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഒപ്പം സുരക്ഷാ വീഴ്ച മറച്ചുവെക്കാന്‍ നിര്‍ദേശം നല്‍കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പ്രതിക്കൂട്ടിലാകുകയും ചെയ്യുന്നു.
‘ദ വയറി’ന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യപാല്‍ മാലികിന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍. ‘2500 ജവാന്‍മാരെ കൊണ്ടുപോകാന്‍ സി.ആര്‍.പി.എഫ് അഞ്ച് വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു. ഒരുപക്ഷെ വിമാനത്തിലായിരുന്നു ജവാന്‍മാരെ കൊണ്ടുപോയതെങ്കില്‍ ആക്രമണം നടക്കില്ലായിരുന്നു. അന്ന് വൈകുന്നേരം ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു, ഇത് നമ്മുടെ തെറ്റുകൊണ്ടാണ് സംഭവിച്ചതെന്ന്. ഇക്കാര്യം ആരോടും പറയരുതെന്നാണ് പ്രധാനന്ത്രി നരേന്ദ്രമോദി തന്നോട് നേരിട്ട് പറഞ്ഞത്. പിന്നീട് ഇതേകാര്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടു.’ – അഭിമുഖത്തില്‍ സത്യപാല്‍ മാലിക് പറഞ്ഞു.

മറ്റു ചില ഗുരുതര ആരോപണങ്ങളും സത്യപാല്‍ മാലിക് അഭിമുഖത്തില്‍ ഉന്നയിക്കുന്നുണ്ട്. രാജ്യത്ത് നടക്കുന്ന അഴിമതിയില്‍ പ്രധാനമന്ത്രിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു ഇതില്‍ ഒന്ന്. പ്രധാനമന്ത്രിയുടെ കൂടെ നില്‍ക്കുന്നവര്‍ അഴിമതിയിലൂടെ പണമുണ്ടാക്കുകയാണെന്നും സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു. മുന്‍നിര ദേശീയ മാധ്യമങ്ങള്‍ ലാഘവത്തോടെ എടുത്ത മാലികിന്റെ വെളിപ്പെടുത്തലുകള്‍ രാജ്യാന്തര മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

2019 ഫെബ്രുവരി 14നാണ് പുല്‍വാമ ജില്ലയിലെ അവന്തിപോറയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണം നടന്നത്. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ച 40 ജവാന്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2500 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുമായി നീങ്ങുന്ന 78 വാഹനങ്ങള്‍ അടങ്ങുന്നതായിരുന്നു വാഹനവ്യൂഹം. ഇതില്‍ അഞ്ചാമത്തെ വാഹനത്തിനു നേരെ സ്‌ഫോകട വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സൈനികരെ കൂട്ടത്തോടെ റോഡ് മാര്‍ഗം അയക്കുന്നത് സുരക്ഷിതമല്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യോമമാര്‍ഗം യാത്രക്ക് സൗകര്യം ഒരുക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശിച്ചത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇത് നിരസിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ, വഞ്ചന; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

എം.എൽ.എയുടെ രണ്ട് സഹോദരന്മാർ, 13 കൂട്ടാളികൾ എന്നിവർക്കെതിരെയും കൂട്ടബലാത്സംഗം, വഞ്ചന, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്.

Published

on

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗം ഭീഷണിപ്പെടുത്തൽ, വഞ്ചനാക്കുറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ബി.ജെ.പി എം.എൽ.എക്കെതിരെ കേസ് . ഉത്തർപ്രദേശിലെ ബദൗണിലെ പ്രത്യേക കോടതിയുടെ നിർദേശപ്രകാരമാണ് ബിൽസിയിലെ ബി.ജെ.പി എം.എൽ.എ ഹരീഷ് ചന്ദ്ര ശാക്യക്കെതിരെ കേസ് എടുത്തത്.

എം.എൽ.എയുടെ രണ്ട് സഹോദരന്മാർ, 13 കൂട്ടാളികൾ എന്നിവർക്കെതിരെയും കൂട്ടബലാത്സംഗം, വഞ്ചന, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്. പത്ത്‌ ദിവസം മുമ്പ് പുറപ്പെടുവിച്ച കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് ശനിയാഴ്ച എഫ്.ഐ.ആർ ഫയൽ ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

2022 മുതൽ തങ്ങളുടെ ബദൗണിലെ സ്ഥലം വിൽക്കാൻ ശാക്യയും കൂട്ടാളികളും തൻ്റെ കുടുംബത്തെ സമ്മർദത്തിലാക്കുന്നുവെന്ന്
കാണിച്ച് ഉജാനി കോട്‌വാലി പ്രദേശത്തെ താമസക്കാരൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർദേശം.

17 കോടിയോളം വരുന്ന സ്ഥലം 80 ലക്ഷം രൂപയ്ക്ക് വിൽക്കാൻ എം.എൽ.എ അവരെ നിർബന്ധിച്ചു. സമ്മർദത്തിന് വഴങ്ങി 16.50 കോടി രൂപയ്ക്ക് അവർ സ്ഥലം വിൽക്കേണ്ടി വന്നെന്ന് പരാതിക്കാരനെ ഉദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

‘കരാർ പ്രകാരം, തുകയുടെ 40% മുൻകൂറായി നൽകണം, ബാക്കി തുക വിൽപ്പന രേഖ പൂർത്തിയാക്കിയാൽ നൽകണം,’ പരാതിക്കാരൻ പറഞ്ഞു. എന്നാൽ യാതൊരു രേഖകളുമില്ലാതെ കുടുംബത്തിന് ഉടൻ തന്നെ ഒരു ലക്ഷം രൂപ എം.എൽ.എ നൽകി. തുടർന്ന് എം.എൽ.എ.യുടെ കൂട്ടാളികൾ ഭൂമി കൈമാറാൻ കുടുംബത്തിന്മേൽ സമ്മർദ്ദം ചെലുത്തി.

എന്നാൽ, മുഴുവൻ തുകയും നൽകാത്ത പക്ഷം വിൽപ്പനയുമായി മുന്നോട്ടുപോകാൻ അവർ വിസമ്മതിച്ചു. ഇതിന് പകരമായി രണ്ട് വ്യാജ ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സെപ്‌റ്റംബർ 17ന് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ എം.എൽ.എയെ കാണാൻ പോയപ്പോൾ ഭാര്യ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.

Continue Reading

india

സൂര്യവൻഷി കൊല്ലപ്പെട്ടത് ദലിതനായതിനാൽ: രാഹുൽ ഗാ​ന്ധി

ദ​ലി​ത് ആ​ക്ടി​വി​സ്റ്റും നി​യ​മ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്ന സൂ​ര്യ​വ​ൻ​ഷി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ പ​ർ​ഭാ​നി​യി​ലെ​ത്തി ക​ണ്ട ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

ദ​ലി​ത​നും ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ക​നും ആ​യ​തു​കൊ​ണ്ടാ​ണ് സോം​നാ​ഥ് സൂ​ര്യ​വ​ൻ​ഷി​യെ പൊ​ലീ​സ് ​കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാ​ഹു​ൽ ഗാ​ന്ധി. ദ​ലി​ത് ആ​ക്ടി​വി​സ്റ്റും നി​യ​മ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്ന സൂ​ര്യ​വ​ൻ​ഷി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ പ​ർ​ഭാ​നി​യി​ലെ​ത്തി ക​ണ്ട ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ചി​ല ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും കു​ടും​ബാം​ഗ​ങ്ങ​ൾ ത​ന്നെ കാ​ണി​ച്ചു. പൊ​ലീ​സ് സൂ​ര്യ​വ​ൻ​ഷി​യെ കൊ​ന്ന​താ​ണ്. ഇ​ത് ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​മാ​ണ്- രാ​ഹു​ൽ പ​റ​ഞ്ഞു. ഡി​സം​ബ​ർ 10ന് ​വൈ​കു​ന്നേ​രം മ​റാ​ത്ത്‌​വാ​ഡ മേ​ഖ​ല​യി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​പു​റ​ത്ത് അം​ബേ​ദ്ക​ർ പ്ര​തി​മ​ക്ക് സ​മീ​പ​മു​ള്ള ഭ​ര​ണ​ഘ​ട​നാ ഫ​ല​കം ന​ശി​പ്പി​ച്ചി​രു​ന്നു.

പ​ർ​ഭാ​നി ശ​ങ്ക​ർ ന​ഗ​ർ സ്വ​ദേ​ശി​യാ​യ സൂ​ര്യ​വ​ൻ​ഷി (35) ഉ​ൾ​പ്പെ​ടെ 50 ല​ധി​കം പേ​ർ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി. ജി​ല്ല സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ, നെ​ഞ്ചു​വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട സൂ​ര്യ​വ​ൻ​ഷി ഡി​സം​ബ​ർ 15ന് ​ആ​ശു​പ​ത്രി​യി​ൽ​വെ​ച്ചാ​ണ് മ​രി​ച്ച​ത്.

പ​ർ​ഭാ​നി അ​ക്ര​മ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ശ​ര​ദ് പ​വാ​ർ അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം സൂ​ര്യ​വ​ൻ​ഷി​യു​ടെ അ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നി​ടെ, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം സ്വീ​ക​രി​ക്കാ​ൻ അ​മ്മ ത​യാ​റാ​യി​ല്ല. സൂ​ര്യ​വ​ൻ​ഷി​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര​യി​ലു​ട​നീ​ളം പ്ര​ക്ഷോ​ഭം തു​ട​രു​ക​യാ​ണ്.

Continue Reading

india

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘ഫേസ് എക്‌സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു

വിദ്യാര്‍ഥികള്‍ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്‍ത്താനും ഉയര്‍ന്ന ലീഡര്‍ഷിപ് സ്‌കില്‍ വര്‍ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുമുള്ള വേദിയാണിത്

Published

on

ദമ്മാം. ഫേസ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ‘ഫേസ് എക്സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് ടോക് ഷോയായ ടെഡ് എക്‌സ മാതൃകയില്‍ എട്ട്, ഒമ്പത്, 10 ക്ലാസില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്‍ത്താനും ഉയര്‍ന്ന ലീഡര്‍ഷിപ് സ്‌കില്‍ വര്‍ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുമുള്ള വേദി യാണ് ഇതിലൂടെ ഫേസ് കാമ്പസ് വിഭാവനം ചെയ്യുന്നത്. ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആദ്യമായി ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് പബ്ലിക്ക് ടോക് ഷോയാണ് ‘ഫേസ് എക്‌സ് ടോക് ഷോ’ എന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത കലാലയങ്ങളിലേക്ക് സ്‌കോളര്‍ഷിപ്പോടെ ഡിഗ്രി, പി.ജി പഠനങ്ങള്‍ക്ക് എത്തിക്കുക, സിവില്‍ സര്‍വിസ് പരീക്ഷക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക, യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളിലെ വിവിധ തസ്തികളിലേക്ക് മലയാളികളെ എത്തിക്കുക തുടങ്ങിയ സമൂഹത്തിന്റെ ലീഡര്‍ഷിപ്പിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കാനുള്ള ശ്രമമാണ് ഫേസ് നടത്തി ക്കൊണ്ടിരിക്കുന്നത്. ഈ മത്സരത്തില്‍ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഫൈനലില്‍ എ ത്തുന്ന എല്ലാവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റും ഉപഹാരവും ലഭിക്കും. ആദ്യ റൗണ്ടില്‍ പങ്കെടുക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ടോക്ക് ഷോയുടെ ഔപചാരിക ലോഞ്ചിങ് ഈ മാസം ഏഴിന് കോഴിക്കോട് റീജനല്‍ സയന്‍സ് സെന്ററില്‍ നടന്നിരുന്നു. ഫേസ് കാമ്പസ് പ്രിന്‍സിപ്പല്‍ പി. കമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. മുനവ്വറലി ശിഹാബ് തങ്ങളാണ് ലോഞ്ച് ചെയ്തത്. ഡോ. റാഷിദ് ഗസ്സാലി, ഫേസ് അക്കാദമിക് ഡ യറക്ടര്‍ എം.പി. ജോസഫ് ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഈ മാസം 25 വരെ രജിസ്റ്റര്‍ ചെയ്യാം. വാര്‍ത്തസമ്മേളനത്തില്‍ ഫേസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഇ. യഅഖൂബ് ഫൈസി, ഫേസ് അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ബഷീര്‍ എടാട്ട്, ആലി കുട്ടി ഒളവട്ടൂര്‍ പങ്കെടുത്തു. https://facextalkshow.com/applicationform/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Continue Reading

Trending