Connect with us

kerala

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണ്ണ, വജ്ര ആഭരണങ്ങളും പണവും കവർന്നു

വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്

Published

on

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് വജ്രാഭരണങ്ങളും സ്വർണ്ണവും കവർന്നു. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം. തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.

വീടിന്റെ പിൻവശം അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്. ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വർണ്ണത്തിൻറെ പത്ത് മാലകളും 10 വളകളും സ്വർണ്ണത്തിൻറെ 2 വങ്കികളും വില കൂടിയ പത്ത് വാച്ചുകളും അടക്കമാണ് മോഷണം പോയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

മുട്ടിക്കടവ് മുരളി മന്ദിരം അമര്‍ ജ്യോതി, കണ്ണൂര്‍ സ്വദേശി ആദിത്യ എന്നിവരാണ് മരിച്ചത്

Published

on

മലപ്പുറം ചുങ്കത്തറ കരിമ്പുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരം അമര്‍ ജ്യോതി, കണ്ണൂര്‍ സ്വദേശി ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കരിമ്പുഴയിലാണ് അപകടം നടന്നത്.

നിലമ്പൂരില്‍ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച അമര്‍ ജ്യോതി നിലമ്പൂരില്‍ അഡ്വര്‍ടൈസിങ് സ്ഥാപനം നടത്തുകയാണ്. ആദിത്യ സിവില്‍ സര്‍വിസ് കോച്ചിങ് വിദ്യാര്‍ഥിയാണ് മൃതദേഹം നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

മാസപ്പടിക്കേസ്; എസ്എഫ്ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതിക്ക് കൈമാറി

എസ്എഫ്ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു

Published

on

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസിലെ എസ്എഫ്ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസില്‍ പ്രതികളായ വീണ അടക്കമുള്ളവര്‍ക്ക് സമന്‍സ് അയക്കുകയാണ് ഇനി കോടതിയുടെ അടുത്ത നടപടി.

കേസില്‍ എസ്എഫ്‌ഐഒ തുടര്‌നടപടിയുമായി മുന്നോട്ട് പോകും. അതേസമയം, ഇ ഡി കേസിലെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു, കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്കും കൈമാറും.

നേരത്തെ, മാസപ്പടിക്കേസിലെ എസ്എഫ്ഐഒ തുടര്‍നടപടികള്‍ക്ക് സ്റ്റേയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ എങ്ങനെ റദ്ദാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. അന്വേഷണ റിപ്പോര്‍ട്ടില്‍ ശശിധരന്‍ കര്‍ത്തയാണ് ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മകള്‍ വീണ പതിനൊന്നാം പ്രതിയാണ്.

Continue Reading

kerala

എറണാകുളത്തെ അഭിഭാഷക വിദ്യാര്‍ഥി സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

അഭിഭാഷകര്‍ മഹാരാജാസ് കോളജിലേയ്ക്ക് കല്ലും ബിയര്‍ ബോട്ടിലും എറിയുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു

Published

on

എറണാകുളം മഹാരാജാസ് കോളജിന് മുന്നിലുണ്ടായ അഭിഭാഷക – വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. അഭിഭാഷകര്‍ നല്‍കിയ പരാതിയില്‍ കണ്ടാല്‍ അറിയുന്ന 10 വിദ്യാര്‍ഥികളുടെ പേരിലാണ് കേസ്.

എന്നാല്‍, ഇന്നും കോളജിന് മുന്നില്‍ വിദ്യാര്‍ഥികളും അഭിഭാഷകരും തമ്മില്‍ ഉണ്ടായി. അഭിഭാഷകര്‍ മഹാരാജാസ് കോളജിലേയ്ക്ക് കല്ലും ബിയര്‍ ബോട്ടിലും എറിയുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു. എറണാകുളം ജില്ലാ കോടതിയിലെ ഇന്നലെ നടന്ന ബാര്‍ അസോസിയേഷന്റെ പരിപാടിയിലേക്ക് മഹാരാജാസിലെ വിദ്യാര്‍ഥികള്‍ നുഴഞ്ഞുകയറി പ്രശ്‌നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകരുടെ ആരോപണം. ഇതിനിടെ, പിടിച്ചു മാറ്റാന്‍ എത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്ക് പറ്റി.

മദ്യപിച്ച് അഭിഭാഷകര്‍ വിദ്യാര്‍ഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിദ്യാര്‍ഥികളുടെ മറുവാദം.

Continue Reading

Trending