Connect with us

india

ഇന്ത്യന്‍ ആര്‍മിയില്‍ ബ്രിഗേഡിയര്‍ മുതല്‍ മുകളിലുള്ളവര്‍ക്ക് ഇനി പൊതുയൂണിഫോം

മാറ്റങ്ങൾ ഓഗസ്റ്റ് മുതൽ നടപ്പിലാക്കും

Published

on

ബ്രിഗേഡിയർക്കും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും പേരന്റ് കേഡറും നിയമനവും പരിഗണിക്കാതെ ഒരു പൊതു യൂണിഫോം സ്വീകരിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. അടുത്തിടെ സമാപിച്ച ആർമി കമാൻഡേഴ്‌സ് കോൺഫറൻസിലെ വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് തീരുമാനം.റെജിമെന്റേഷന്റെ അതിരുകൾക്കപ്പുറം മുതിർന്ന നേതൃത്വങ്ങൾക്കിടയിൽ പൊതുവായ ഐഡന്റിറ്റിയും സമീപനവും പ്രോത്സാഹിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായാണ് നടപടി.

ഫ്‌ളാഗ് റാങ്കിലുള്ള (ബ്രിഗേഡിയറും അതിനുമുകളിലും) മുതിർന്ന ഉദ്യോഗസ്ഥരുടെ, ഹെഡ്ഗിയർ, ഷോൾഡർ റാങ്ക് ബാഡ്‌ജുകൾ, ഗോർഗെറ്റ് പാച്ചുകൾ, ബെൽറ്റ്, ഷൂസ് എന്നിവ ഒരേ തരത്തിലാകും. ഫ്ലാഗ് റാങ്കിലുള്ള ഉദ്യോഗസ്ഥർ ഇപ്പോൾ ലാനിയാർഡ് ധരിക്കില്ല. മാറ്റങ്ങൾ ഓഗസ്റ്റ് മുതൽ നടപ്പിലാക്കും.കേണൽമാരും ആ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥരും ധരിക്കുന്ന യൂണിഫോമിന് മാറ്റമില്ല.

india

ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു

മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു.

Published

on

ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കെ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങള്‍ നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ സ്ഥിരീകരണം ഇരു രാജ്യങ്ങളും നടത്തിയത്. ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലില്‍ ധാരണയായതെന്നാണ് ട്രംപ് എക്‌സില്‍ കുറിച്ചത്.

Continue Reading

india

കനത്തചൂടില്‍ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് മരിച്ചത് 34,000-ത്തിലധികം ആളുകള്‍

2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ 19,693 പേര്‍ ഉഷ്ണാഘാതം മൂലം മരിച്ചപ്പോള്‍, 15,197 പേര്‍ തണുപ്പ് കൂടിയത് മൂലം മരിച്ചു.

Published

on

ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് കഠിനമായ ചൂട് മൂലം 34,000-ത്തിലധികം ആളുകള്‍ മരിച്ചതായി പഠനം. കടുത്ത ചൂടിനൊപ്പം കൊടും തണുപ്പും മരണത്തിനിടയാക്കി. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെയും (IMD) നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെയും (NCRB) 2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളിലെ ഡാറ്റ പരിശോധിച്ചാണ് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പഠനം നടത്തിയത്.

2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ 19,693 പേര്‍ ഉഷ്ണാഘാതം മൂലം മരിച്ചപ്പോള്‍, 15,197 പേര്‍ തണുപ്പ് കൂടിയത് മൂലം മരിച്ചു. കടുത്ത താപനിലയില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ടെമ്പറേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദീര്‍ഘനേരം ചൂടില്‍ നിന്ന് ജോലി ചെയ്യേണ്ടിവരുന്ന പുരുഷന്മാരാണ് മരിച്ചവരില്‍ അധികവും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളെയാണ് തണുപ്പ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

Continue Reading

india

പാക് ഷെല്ലാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമര്‍ അബ്ദുള്ള

പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.

Published

on

പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. പെഹല്‍ഗാം ആക്രമണത്തില്‍ 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിന് ശേഷമാണ് കശ്മീരില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് വ്യാപക ഷെല്ലാക്രമണം ഉണ്ടായത്.

നിയന്ത്രണ മേഖലകളില്‍ പല സ്ഥലങ്ങളിലും ആക്രമണം ശ്രമം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്നുള്‍പ്പടെ തകര്‍ന്ന ഡ്രോണ്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സായുധ ഡ്രോണുകള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നതായാണ് എഎന്‍ഐ റിപ്പോര്‍ട്ട്.

ബാരാമുള്ള, ശ്രീനഗര്‍, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക്ക, ലാല്‍ഗഡ് ജട്ട, ജയ്‌സാല്‍മര്‍, ബാര്‍മര്‍, ഭുജ്, കുവാര്‍ബെറ്റ്, ലഖി നാല എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അതിര്‍ത്തി പ്രദേശങ്ങളിലുള്ള ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യമായി പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്താനും പ്രാദേശിക അധികാരികള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending