Connect with us

News

അമേരിക്കൻ ഹൈജംപ് ഇതിഹാസം ഡിക്ക് ഫോസ്ബറി അന്തരിച്ചു

1968 മെക്‌സിക്കോ ഒളിംപിക്സിലായിരുന്നു ഫോസ്ബറിയുടെ ആദ്യ സ്വർണനേട്ടം

Published

on

ഉയർന്നു ചാട്ടത്തിലെ വേറിട്ട ശൈലിയായ ‘ഫോസ്ബറി ഫ്ലോപ്പ്’ കായിക ലോകത്തിന് സമ്മാനിച്ച അമേരിക്കൻ ഹൈജംപ് ഇതിഹാസം ഡിക്ക് ഫോസ്ബറി അന്തരിച്ചു.76 വയസ്സായിരുന്നു.ഏറെ നാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.വായുവിലുയര്‍ന്ന് മലര്‍ന്ന് കിടന്ന് ബാറിന് മുകളിലൂടെ ഉയർന്നു ചാടുന്നതാണ് ഫോസ്ബറി ഫ്ലോപ്പ്. ഹൈജംപിൽ ഇപ്പോൾ ഏവരും അനുകരിക്കുന്ന ഒരു ശൈലിയാണിത്. 1968 മെക്‌സിക്കോ ഒളിംപിക്സിലായിരുന്നു ഫോസ്ബറിയുടെ ആദ്യ സ്വർണനേട്ടം. ഏഴ് അടിയും നാലേകാല്‍ ഇഞ്ചും ചാടിയാണ് അന്ന് സ്വര്‍ണമെഡല്‍ അമേരിക്കയ്ക്ക് വേണ്ടി സ്വന്തമാക്കിയത്.

india

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ കേസ്; കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് സുപ്രിംകോടതി

വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് ജസ്റ്റിസ് ഡി.കെ ഉപാധ്യായ വ്യക്തമാക്കി

Published

on

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ചീഫ് ജസ്റ്റീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത് വിട്ട് സുപ്രിംകോടതി. കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് ജസ്റ്റിസ് ഡി.കെ ഉപാധ്യായ വ്യക്തമാക്കി.

കഴിഞ്ഞ ഹോളി ദിനത്തിലാണ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കെട്ടു കണക്കിന് പണം കണ്ടെത്തിത്. ഈ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയ ഡല്‍ഹി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സുപ്രിംകോടതി പുറത്തുവിട്ടിരിക്കുന്നത്. കത്തിയ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, പണം എത്രയുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളി യശ്വന്ത് വര്‍മ്മ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നോട്ടിനെ കുറിച്ച് അറിയില്ലെന്നുമാണ് വിശദീകരിക്കുന്നത്. തീപിടിത്തം ഉണ്ടായ മുറി സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം ഉപയോഗിക്കുന്നതാണ്. തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ഇത് സംബന്ധിച്ച് വിവരം ഇല്ലെന്നും വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാര്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി സുപ്രിംകോടതി നിയോഗിച്ചിട്ടുണ്ട്.

Continue Reading

kerala

ശിശുക്ഷേമ സമിതിയിലെ കുഞ്ഞ് മരിച്ച സംഭവം; ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കുഞ്ഞിന് അണുബാധയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുട്ടിക്ക് ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന് അണുബാധയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം.

ഇന്നലെ ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ട് മണിക്കൂറിനകം കുഞ്ഞ് മരിച്ചെന്നുമാണ് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനു മുമ്പ് അണുബാധയെ തുടര്‍ന്ന് കുഞ്ഞ് രണ്ടാഴ്ച്ച ആശുപത്രിയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് സമിതി ഭാരവാഹികള്‍ പറയുന്നു. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയില്‍ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.

Continue Reading

kerala

തൃശൂരിൽ പത മഴ പെയ്തിറങ്ങി; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

Published

on

തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ.

സാധാരണ​ഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.

Continue Reading

Trending