Connect with us

Culture

മോദിയെ ഹിറ്റ്‌ലറോടും മുസോളിനിയോടും ഉപമിച്ച് ദിഗ്‌വിജയ് സിങ്

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്‌ലറോടും ബെനിറ്റോ മുസ്സോളിനിയോടും താരത്മ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു സിങിന്റെ വിമര്‍ശനം. ലോകത്തിന് ഇവരെ പോലുള്ള നേതാക്കളെ ആവശ്യമില്ലെന്നും മറിച്ച് ഗാന്ധിയെ പോലെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ പോലുള്ളവരെയാണ് വേണ്ടതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ദിഗ്‌വിജയ് സിങിന്റെ പ്രതികരണം. രാഹുല്‍ ജി പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. സനാതന ധര്‍മവും ഗൗതമ ബുദ്ധനും മഹാവീറും പ്രചരിപ്പിച്ച സമാധാനാവും സ്‌നേഹവുമാണ് ലോകത്തിനാവശ്യം, വെറുപ്പും വിദ്വേഷവുമല്ല. നമുക്ക് ഗാന്ധിമാരും മാര്‍ട്ടിന്‍ ലൂഥര്‍ കിങുമാരെയുമാണ് ആവശ്യം. ഹിറ്റലര്‍മാരെയും മുസ്സോളിനിമാരെയും മോദിമാരെയുമല്ല-എന്നായിരുന്നു സിങിന്റെ ട്വീറ്റ്. ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. 2002ല്‍ മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സുരേഷ് മേഹ്ത തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. 2002ലെ ഗോദ്ര ട്രെയിന്‍ തീവെപ്പ് സംഭവത്തെ കലാപമാക്കി വളര്‍ത്തിയെടുക്കാന്‍ ആസൂത്രിത പ്രചാരണം അഴിച്ചുവിട്ടത് മോദിയാണെന്നും എതിര്‍ക്കുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് മോദിയുടെ നയമെന്നും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ സുരേഷ് മേഹ്ത വെളിപ്പെടുത്തിയിരുന്നു.

india

ആർഎസ്എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികം സമയം വേണ്ടിവന്നില്ല’; ഓർഗനൈസർ ലേഖനത്തിന് പിന്നാലെ രാഹുൽ ഗാന്ധി

ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടിവന്നില്ലെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Published

on

ആര്‍എസ്എസ് വാരികയായ ഓര്‍ഗനൈസര്‍ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടിവന്നില്ലെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

”ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്ക് എതിരെ തിരിയാന്‍ അധികം സമയം വേണ്ടിവന്നില്ല. വഖഫ് ബില്‍ ഇപ്പോള്‍ മുസ്ലിംകളെ ആക്രമിക്കുന്നു. ഭാവിയില്‍ മറ്റു സമുദായങ്ങളെ ലക്ഷ്യം വെക്കാന്‍ ഒരു മാതൃക സൃഷ്ടിക്കും. അത്തരം ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ യോജിച്ച പോരാടണം”-രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍എസ്എസ് വാരികയായ ഓര്‍ഗനൈസര്‍ കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. വഖഫ് ബോര്‍ഡിനെക്കാള്‍ കൂടുതല്‍ സ്വത്ത് കത്തോലിക്കാ സഭയുടെ കയ്യിലുണ്ട് എന്നാണ് ലേഖനത്തില്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ സഭയാണെന്നും ഇതില്‍ ഭൂരഭാഗവും ബ്രിട്ടീഷ് ഭരണകാലത്ത് ലഭിച്ചതാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. വലിയ ചര്‍ച്ചയായതോടെ വാരിക ലേഖനം പിന്‍വലിച്ചു.

Continue Reading

kerala

എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി

മുനമ്പം വിഷയത്തിൽ പ്രതികരണം തേടിയെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ രോക്ഷത്തോടെയുള്ള മുഖം തിരിക്കൽ. 

Published

on

എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് ബ്രിട്ടാസ് പറയുന്ന സംസ്കാരമുള്ളവരുടെ അടുത്ത് പോയാൽ മതിയെന്ന് കേന്ദ്രമന്ത്രി പറയുകയായിരുന്നു. മുനമ്പം വിഷയത്തിൽ പ്രതികരണം തേടിയെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ രോക്ഷത്തോടെയുള്ള മുഖം തിരിക്കൽ.

ജബൽപൂരിൽ വൈദികന് നേരെയുണ്ടായ ആക്രമത്തെ കുറിച്ചുള്ള ചോദ്യങ്ങളോടും മാധ്യമ പ്രവർത്തകരോടുള്ള പെരുമാറ്റം സംബന്ധിച്ച ചോദ്യങ്ങളോടും കേന്ദ്ര മന്ത്രി ഇന്നും പ്രതികരിച്ചില്ല.

മാധ്യമ പ്രവർത്തകരെ ഗസ്റ്റ്‌ ഹൗസിൽ നിന്ന് പുറത്താക്കണമെന്ന് സുരേഷ്‌ഗോപിയുടെ ഗൺമാൻ നിർദേശം നൽകിയതായി ഗസ്റ്റ്‌ ഹൗസ് ജീവനക്കാരൻ പ്രസീത് പറഞ്ഞു. അദ്ദേഹം പുറത്തിറങ്ങുന്ന സമയത്ത് ഒരു മാധ്യമപ്രവർത്തകരെയും കാണാൻ ഇടവരരുതെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്നും മന്ത്രിയുടെ ഉദ്യോഗസ്ഥർ ജീവനക്കാരെ അറിയിക്കുകയായിരുന്നു. വൈക്കത്ത് ഒരു സ്വകാര്യചടങ്ങിൽ പങ്കെടുക്കാനായി എറണാകുളത്ത് എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

ഗസ്റ്റ്‌ ഹൗസ് ജീവനക്കാരുടെ നടപടിയിൽ KUWJ പ്രതിഷേധം അറിയിച്ചു. എറണാകുളം പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ ഗോപകുമാർ ഗസ്റ്റ്‌ ഹൗസിൽ നേരിട്ടത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഗസ്റ്റ്‌ ഹൗസ് ജീവനക്കാരുടെ നടപടി ജനാതിപത്യ വിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

india

വഖഫ് ബില്ലിനെ പിന്തുണച്ചതിന് ജെഡിയുക്ക് പിന്നാലെ ആര്‍എല്‍ഡിയിലും പൊട്ടിത്തെറി; രണ്ടായിരത്തിലധികം ആളുകള്‍ പാര്‍ട്ടി വിടുമെന്ന് രാജിവെച്ച ജനറല്‍ സെക്രട്ടറി

ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിലെ (എന്‍ഡിഎ) പ്രധാനപ്പെട്ടൊരു ഘടകകക്ഷിയാണ് ആര്‍എല്‍ഡി.

Published

on

വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ എന്‍ഡിഎയുടെ ഭാഗമായ രാഷ്ട്രീയ ലോക്ദളില്‍(ആര്‍എല്‍ഡി) പൊട്ടിത്തെറി. ഉത്തര്‍പ്രദേശ് ആര്‍എല്‍ഡി ജനറല്‍ സെക്രട്ടറി ഷഹസീബ് റിസ്വി രാജിവെച്ചു. പാര്‍ലമെന്റില്‍ വഖഫ് ബില്ലിനെ പിന്തുണയ്ക്കുന്നതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് അദ്ദേഹത്തിന്റെ രാജി. ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിലെ (എന്‍ഡിഎ) പ്രധാനപ്പെട്ടൊരു ഘടകകക്ഷിയാണ് ആര്‍എല്‍ഡി.

വഖഫ് ബില്ലിനെ പിന്തുണയ്ക്കാനുള്ള ആര്‍എല്‍ഡി ദേശീയ പ്രസിഡന്റ് ജയന്ത് ചൗധരിയുടെ തീരുമാനത്തില്‍ താന്‍ രോഷാകുലനാണെന്ന് രാജിക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് റിസ്വി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടും എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ ഭാവി സംബന്ധിച്ച് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ അനുയായികളുമായി കൂടിയാലോചിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്. രണ്ടായിരത്തിലധികം ആര്‍എല്‍ഡി പ്രവര്‍ത്തകര്‍ തന്നോടൊപ്പം രാജിവയ്ക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. മുസ്ലിം വോട്ടര്‍മാരുടെ വികാരങ്ങളെ ദേശീയ പ്രസിഡന്റ് ചൗധരി അവഗണിച്ചുവെന്ന് റിസ്വി പറഞ്ഞു.

‘ഇന്ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ആര്‍എല്‍ഡിക്ക് 10 എംഎല്‍എമാരുണ്ടെങ്കില്‍, മുസ്ലിംകള്‍ക്ക് ഇതില്‍ നിര്‍ണായക പങ്കുണ്ട്. ചൗധരി ചരണ്‍ സിംഗ് കാണിച്ച പാതയില്‍ നിന്ന് ഇപ്പോഴത്തെ നേതൃത്വം വ്യതിചലിച്ചുവെന്നും’- അദ്ദേഹം വ്യക്തമാക്കി. അതേസമയം വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിലെ ജെഡിയുവിലും നേതാക്കളുടെ കൂട്ടരാജിയാണ്. അഞ്ച് മുതിര്‍ന്ന നേതാക്കളാണ് ബില്ലിനെ അനുകൂലിച്ച നിലപാടില്‍ പ്രതിഷേധിച്ച് ജെഡിയു വിട്ടത്. പാര്‍ട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്രീസ് ഹസന്‍ ആണ് അവസാനം രാജിവച്ചത്.

Continue Reading

Trending