Connect with us

business

ഒരു രൂപ മുതല്‍ സ്വര്‍ണം വാങ്ങാം; മഹാമാരിയിലും വളര്‍ന്ന് ഡിജിറ്റല്‍ ഗോള്‍ഡ്- അറിയേണ്ടതെല്ലാം

കോവിഡ് കാലത്ത് സ്വര്‍ണത്തേക്കാള്‍ വിപണി പിടിച്ചത് ഡിജിറ്റല്‍ ഗോള്‍ഡാണ്. പണിക്കൂലി, മോഷണം എന്നിവയെ ഒന്നും ഭയക്കേണ്ടതില്ല എന്നാണ് നിക്ഷേപകരെ ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് ആകര്‍ഷിച്ച ഘടകം.

Published

on

മുംബൈ: എല്ലാ കാലത്തെയും സുരക്ഷിതമായ നിക്ഷേപം ഏത് എന്നതിന് ഒരുത്തരമേയുള്ളൂ, സ്വര്‍ണം. കോവിഡ് കാലത്ത് വിപണികളെല്ലാം മൂക്കുകുത്തി വീണ വേളയിലും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം മികച്ച പ്രകടനമാണ് വിപണിയില്‍ കാഴ്ച വച്ചത്. ഇന്ത്യയിലെ സ്വര്‍ണ വില ഈ വര്‍ഷം ആരംഭിച്ചത് 39000 (10 ഗ്രാം) രൂപയ്ക്കാണ്. ഇപ്പോഴത് പത്തു ഗ്രാമിന് 56000 രൂപയാണ്. ഒരുഘട്ടത്തില്‍ വലയില്‍ റെക്കോര്‍ഡിട്ട ശേഷമാണ് സ്വര്‍ണം അല്‍പ്പമൊന്ന് തിരിച്ചിറങ്ങിയത്.

ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വ്യക്തിഗത സ്വര്‍ണം സൂക്ഷിക്കുന്നത് ഇന്ത്യയിലാണ്. വീടുകളില്‍ 25000 ടണ്ണും ക്ഷേത്രങ്ങളിലും ട്രസ്റ്റുകളിലുമായി മുവ്വായിരം ടണ്ണും സ്വര്‍ണം രാജ്യത്തുണ്ടെന്നാണ് കണക്ക്. ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തില്‍ ഉള്ളത് 640 ടണ്‍ സ്വര്‍ണം. വീടുകളില്‍ സൂക്ഷിക്കുന്ന സ്വര്‍ണത്തിന് മാത്രം 127 ലക്ഷം കോടി മൂല്യം വരുമെന്നാണ് കണക്ക്.

കള്ളന്‍ കൊണ്ടുപോകുമെന്ന പേടി വേണ്ട

എന്നാല്‍ കോവിഡ് കാലത്ത് സ്വര്‍ണത്തേക്കാള്‍ വിപണി പിടിച്ചത് ഡിജിറ്റല്‍ ഗോള്‍ഡാണ്. പണിക്കൂലി, മോഷണം എന്നിവയെ ഒന്നും ഭയക്കേണ്ടതില്ല എന്നാണ് നിക്ഷേപകരെ ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് ആകര്‍ഷിച്ച ഘടകം. സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍, ഗോള്‍ഡ് ഇടിഎഫ് എന്നിങ്ങനെയാണ് ഡിജിറ്റല്‍ ഗോള്‍ഡിന്റെ ഉദാഹരണങ്ങള്‍. എംസിഎക്‌സിലും ബിഎസ്‌സിയിലും എന്‍എസ്ഇയിലും ഡിജിറ്റല്‍ ഗോള്‍ഡിന്റെ വ്യാപാരം നടക്കുന്നുണ്ട്.

മൂന്നു വര്‍ഷമേ ആയുള്ള ഡിജിറ്റല്‍ ഗോള്‍ഡ് വിപണിയിലെത്തിയിട്ട്. ഷവോമി എംഐ പേ, ആമസോണ്‍ സേഫ് ഗോള്‍ഡ്, ഗൂഗ്ള്‍ പേ, പേ ടിഎം, ഫോണ്‍ പെ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയെല്ലാം ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാം. ആമസോണ്‍ സേഫ് ഗോള്‍ഡില്‍ അഞ്ചു രൂപ മുതലാണ് വില്‍പ്പന. ഒരു ഗ്രാം വരെ (അല്ലെങ്കില്‍ നിശ്ചിത തൂക്കം വരെ) സ്വരുക്കുട്ടി വയ്ക്കുന്ന സ്വര്‍ണം പിന്നീട് ഏതുസമയത്തും വിപണി വില അനുസരിച്ച് വില്‍ക്കുകയും ചെയ്യാം. പണിക്കൂലിയും മറ്റു ചെലവുകളും ഇല്ല എന്നതു പോലെ, സാധാരണ നികുതിയും മറ്റു അധിക ഭാരങ്ങളും ഡിജിറ്റല്‍ സ്വര്‍ണത്തിലില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ മൂന്നു ശതമാനം ജിഎസ്ടിയുണ്ട്.

സംഗതിയിങ്ങനെ

മുടക്കുന്ന തുകയ്ക്ക് സ്വര്‍ണത്തിന്റെ മൂല്യം വ്യക്തമാക്കുന്ന രേഖകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഇത് ഓഹരി വിപണിയിലേതിനു സമാനമായ ഡീമാറ്റ് അക്കൗണ്ടുകളിലാകും സൂക്ഷിക്കുക. സ്വര്‍ണ വിലയുടെ വ്യതിയാനത്തിന് അനുസരിച്ച്, അക്കൗണ്ടിലെ മൂല്യവും വ്യത്യാസപ്പെടും. ഏതെങ്കിലും ബ്രോക്കിംഗ് കമ്പനിയില്‍ ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ട് (ഇ.ടി.എഫ്) വാങ്ങാന്‍ കഴിയും. ഒരു ഗ്രാം സ്വര്‍ണത്തിനു തുല്യമായ യൂണിറ്റാണ് നിക്ഷേപകന് ഗോള്‍ഡ് ഇ.ടി.എഫിലൂടെ വാങ്ങാന്‍ സാധിക്കുക. നിക്ഷേപകന്‍ ഒരു യൂണിറ്റു വാങ്ങുമ്പോള്‍ ഗോള്‍ഡ് ഇ.ടി.എഫ് അതിനു തുല്യമായ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിനാല്‍ ഏതു സമയത്തും വില്‍ക്കാവുന്നതാണ്.

കേന്ദ്രസര്‍ക്കാറിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയും ഡിജിറ്റല്‍ ഗോള്‍ഡിന്റെ രൂപമാണ്. ഇതിലെ നിക്ഷേപത്തിനു 2.75% പലിശയും ലഭിക്കുന്നുണ്ട്. എട്ടുവര്‍ഷത്തേക്കാണ് ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി. ആര്‍.ബി.ഐ നലകുന്ന സര്‍ട്ടിഫിക്കറ്റ് ആയോ അല്ലെങ്കില്‍ ഡീമാറ്റ് രൂപത്തിലോ നിക്ഷേപം സൂക്ഷിക്കാം. ബോണ്ടുകള്‍ വായ്പകള്‍ക്കു ഈടു വയ്ക്കാനും ഉപയോഗിക്കാം.

ഇതിപ്പോ ആരെങ്കിലും വാങ്ങുവോ?

കൈ കൊണ്ട് തൊടാനാകാത്ത ഈ സ്വര്‍ണം ഇനി ആരെങ്കിലും വാങ്ങുന്നുണ്ടോ എന്നതാകും സംശയം. 2020ലെ അക്ഷയ തൃതീയയില്‍ മാത്രം 37 കിലോ ഡിജിറ്റല്‍ സ്വര്‍ണം വിറ്റു എന്നാണ് ഗൂഗ്ള്‍ പേ പറയുന്നത്. ഈ വര്‍ഷം ആദ്യ നാലു മാസം മാത്രം നൂറു കിലോ ഗ്രാം സ്വര്‍ണം വിറ്റതായി ഫോണ്‍ പേയും അവകാശപ്പെടുന്നു.

ഡിജിറ്റല്‍ ഗോള്‍ഡിന്റെ ഏറ്റവും വലിയ പ്രശ്‌നമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് അതിന് റെഗുലേറ്ററി അതോറിറ്റി ഇല്ല എന്നതാണ്. എന്നാല്‍ ഗോള്‍ഡ് ഇടിഎഫിന് സെബിയും ഗോള്‍ഡ് ബോണ്ടുകള്‍ക്ക് റിസര്‍വ് ബാങ്കും റെഗുലേറ്റര്‍ ആയി ഉണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

business

തിരിച്ചു കയറി സ്വര്‍ണവില; പവന് 480 രൂപ കൂടി

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയായി.

Published

on

സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവിന് ശേഷം വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് 480 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപയായി. (Kerala gold price december 21 )

തുടര്‍ച്ചയായ മൂന്ന് ദിവസവും സ്വര്‍ണവില കുറയുന്നതാണ് ഇന്നലെ വരെ കണ്ടത്. ഒരു പവന്‍ സ്വര്‍ണത്തിന് 56,320 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

business

ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 57,000ല്‍ താഴെ, എട്ടുദിവസത്തിനിടെ 1700 രൂപയുടെ ഇടിവ്

യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്.

Published

on

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് 65 രൂപയുടേയും പവന് 520 രൂപയുടേയും കുറവുണ്ടായിട്ടുണ്ട്. പവന്റെ വില 56,560 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 7070 രൂപയായും ഇടിഞ്ഞു. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്.

അതേസമയം, ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികളിലും കനത്ത നഷ്ടം രേഖപ്പെടുത്തി. 25 ബേസിക് പോയിന്റ് കുറവാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകളില്‍ വരുത്തിയത്. ഇതിന് പിന്നാലെ ബോംബെ സൂചികയായ സെന്‍സെക്‌സ് 925.1 പോയിന്റ് ഇടിഞ്ഞ് 79,256.59ലെത്തി. നിഫ്റ്റി 309 പോയിന്റ് ഇടിഞ്ഞ് 23,889 പോയിന്റിലെത്തി.

ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 1100 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. പിന്നീട് ഓഹരി സൂചിക തിരികെ കയറുകയായിരുന്നു. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 5.94 ലക്ഷം കോടി ഇടിഞ്ഞു. 446.66 ലക്ഷം കോടിയായാണ് വിപണിമൂല്യം കുറഞ്ഞത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്.ബി.ഐ, എച്ച്.സി.എല്‍ ടെക് എന്നീ കമ്പനികള്‍ ചേര്‍ന്ന് 600 പോയിന്റിന്റെ നഷ്ടമാണ് സെന്‍സെക്‌സിലുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക്, എം&എം, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നീ കമ്പനികളും തകര്‍ച്ചക്കുള്ള കാരണമായി.

സെക്ടറുകളില്‍ എല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍ 1.67, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് 1.32, നിഫ്റ്റി ഓട്ടോ 1.27, നിഫ്റ്റി ബാങ്ക് 1.24, നിഫ്റ്റി ഐ.ടി 1.25, നിഫ്റ്റി പി.എസ്.യു ബാങ്ക് 1.27, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 1.14, നിഫ്റ്റി ഐ.ടി.

Continue Reading

business

വീണ്ടും റെക്കോര്‍ഡ് തിരുത്തി സ്വര്‍ണ വില; പവന് 59,640

ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്.

Published

on

ഉത്സവ-വിവാഹ സീസണുകളിൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുകയാണ് സ്വർണ വിലക്കയറ്റം. ഇന്ന് ഒരു പവന് സ്വർണത്തിന് 120 രൂപ വര്‍ധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസമാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്.

ഈ മാസം ആദ്യം 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണവില ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര വിലയുടെ ചുവട് പിടിച്ചാണ് സംസ്ഥാനത്തും സ്വർണവിലക്കയറ്റം. ദീപാവലി ദിവസം സ്വർണം വാങ്ങുന്നത് ലക്ഷ്മീദേവിയെ ആരാധിക്കുന്നതിന് തുല്യമായി വിശ്വസിക്കുന്നവരുണ്ട്. അങ്ങനെ സ്വർണം വാങ്ങാനിരിക്കുന്നവർക്കെല്ലാം പ്രതിസന്ധിയാവുകയാണ് പാറിപ്പറക്കുന്ന സ്വർണ വില.

രാജ്യാന്തര വില ഔൺസിന് 2,700 ഡോളറിന് മുകളിൽ തുടരുകയാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമൊക്കെയാണ് സ്വർണ വില കൂടാനിടയാക്കുന്നത്.

Continue Reading

Trending