പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് ചലനങ്ങളിലുണ്ടാകുന്ന മാന്ദ്യം ഹൃദയ രോഗത്തിന്റെ ലക്ഷണമാവാമെന്ന് വിദഗ്ധര്‍. നടത്തം, പടികള്‍ കയറുകയ എന്നിവയില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങുന്നുണ്ടെങ്കില്‍ അത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതാകാമെന്ന് അമേരിക്കന്‍ ഗെറിയാട്രിക്‌സ് സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. പ്രായം കൂടുന്നതോടെ, നടത്തത്തിലെ ആയാസതയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം വര്‍ധിച്ചു വരുന്നതായാണ് കണ്ടെത്തല്‍.
പ്രായമേറുന്നതിനനുസരിച്ച് നേരെ നില്‍ക്കുന്നതിനുള്ള കഴിവിലും പേശികളുടെ കരുത്തിലും ശരീര ശക്തിയിലും കാര്യമായ വ്യതിയാനങ്ങളുണ്ടാകാറുണ്ട്. ഇവക്ക് സമയോചിത പരിഗണന നല്‍കിയില്ലെങ്കില്‍ പിന്നീട് ഭാഗികമായോ പൂര്‍ണമായോ ഉള്ള തളര്‍ച്ചയ്ക്ക് കാരണമാവാം.
ഹൃദ്രോഗത്തിന് കാരണമാകാവുന്ന പുകവലി, പ്രമേഹം, പൊണ്ണത്തടി, ശരീരം അനങ്ങാതെയുള്ള ഇരിപ്പ് തുടങ്ങിയവ നടത്തത്തിന്റെ വേഗത കുറക്കാന്‍ കാരണമാവാറുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഹൃദ്യോഗം ഇല്ലാത്ത 60 വയസ്സിനു മുകളിലുള്ളവരില്‍ നടത്തിയ പഠനത്തില്‍ സ്വീഡനിലെ കരോലിന്‍സ്‌ക യൂണിവേഴ്‌സിറ്റിയിലെ എമറാള്‍ഡ് ജി ഹെയ്‌ലാന്റിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ശരീര ചലനം, ആല്‍ക്കഹോള്‍ ഉപയോഗം, ബോഡി മാസ് ഇന്‍ഡക്‌സ്, ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള ശേഷി എന്നിവ പരിഗണിച്ചായിരുന്നു പഠനം. ഇതിനു പുറമെ ഇവരുടെ രക്തത്തിലെ സി റിയാക്ടീവ് പ്രോട്ടീനും (സി.ആര്‍.പി) പരിശോധനാ വിധേയമാക്കി. കൂടിയ സി.ആര്‍.പി ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. വൃദ്ധരില്‍ ഹൃദ്രോഗമുണ്ടാക്കുന്ന ഏറ്റവും വലിയ കാരണമാണ് കൂടിയ സി.ആര്‍.പി