Connect with us

kerala

പെരുമാറ്റചട്ടത്തില്‍ വ്യത്യസ്ത നിലപാട്

ജില്ലയില്‍ പൂര്‍ണമായും തൃശൂരില്‍ ചേലക്കരയില്‍ മാത്രം

Published

on

തൃശൂര്‍ ജില്ലയില്‍ ചേലക്കര മണ്ഡലത്തില്‍ മാത്രം പെരുമാറ്റചട്ടം ബാധകമാക്കി ഇറക്കിയ ഉത്തരവ്

മലപ്പുറം: ജില്ലയില്‍ പൂര്‍ണമായും പെരുമാറ്റചട്ടം കൊണ്ടുവന്നത് പ്രതിഷേധത്തിനിടയാക്കുന്നു. ഉപതരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത് മൂന്നു നിയോജക മണ്ഡലങ്ങള്‍ മാത്രമാണെങ്കിലും ജില്ലയില്‍ പൂര്‍ണ്ണമായും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കൊണ്ടുവന്നത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ 16 മണ്ഡലങ്ങളിലും പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള പരിമിതി ഭരണ കേന്ദ്രങ്ങളെ നിഷ്‌ക്രിയമാക്കും.

മാതൃക പെരുമാറ്റച്ചട്ടത്തിന്റെ മറവിലുണ്ടാവുന്ന പൂര്‍ണ നിഷ്‌ക്രിയാവസ്ഥ ജില്ലയുടെ സര്‍വ മേഖലയെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് നവം ബര്‍ 13ന് പൂര്‍ത്തിയാവുമെങ്കിലും ഫലം പുറത്തു വരാന്‍ വീണ്ടും 10 ദിവസത്തോളം കാത്തിരിക്കണം. അതുകൊണ്ടു തന്നെ ഒരു മാസത്തോളം നയപരമായ കാര്യങ്ങ ളില്‍ പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും ഉണ്ടാവില്ല. പഞ്ചായത്തുകളടക്കമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതികളുടെ രൂപരേഖയുടെ ചര്‍ച്ചകളുമെല്ലാം തിരഞ്ഞെടുപ്പ് കഴിയാതെ തുടങ്ങാനിടയില്ല.

തൃശൂര്‍ ചേലക്കരയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ മാത്രമാണ് പെരുമാറ്റചട്ടം നിലവില്‍ വന്നിട്ടുള്ളത്. ഇത്തരത്തില്‍ മലപ്പുറത്തും നടപ്പിലാക്കണമെന്നാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആവശ്യം. ഏകദേശം ഒരു മാസത്തോളം നിഷ്‌ക്രിയാവസ്ഥയാക്കുന്ന തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.

 

kerala

മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ സാഹസിക യാത്ര നടത്തി യുവാക്കള്‍

ഇന്നലെയും വാഹനത്തില്‍ സമാനരീതിയില്‍ സാഹസകയാത്ര നടത്തിയിരുന്നു

Published

on

ഇടുക്കി മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ യുവാക്കളുടെ സാഹസിക യാത്ര. മാട്ടുപ്പെട്ടി ടോപ് സ്റ്റേഷന്‍ റോഡിലാണ് യുവാക്കള്‍ വാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. കാറിന്റ മുന്‍വശത്തും പിന്‍വശത്തുമായി വിന്‍ഡോയില്‍ ഇരുന്നാണ് അപകട യാത്ര. ഇന്നലെയും വാഹനത്തില്‍ സമാനരീതിയില്‍ സാഹസകയാത്ര നടത്തിയിരുന്നു. ഇത്തരത്തിലുള്ള അപകട യാത്രകള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം; മലപ്പുറത്ത് യൂത്ത് ലീഗ് പ്രതിഷേധം

മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവര്‍ക്ക് ജില്ലയില്‍ അവഗണനയാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം.

Published

on

മലപ്പുറം ജില്ലക്കെതിരായുള്ള വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താനൂരില്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവര്‍ക്ക് ജില്ലയില്‍ അവഗണനയാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം.

വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാക്കാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. കേരളത്തിലെ വിഷജന്തുക്കളുടെ അപ്പോസ്തലനാണ് വെള്ളാപ്പള്ളി നടേശണെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ വിമര്‍ശിച്ചു. മതവും ജാതിയും പറഞ്ഞ് മനുഷ്യമനസ്സുകളില്‍ വിഷം നിറക്കുന്ന നടേശനെതിരെ നമ്മള്‍ മറ്റെല്ലാം മറന്ന് ഒന്നിക്കണം. വെള്ളാപ്പള്ളി ഈ വിഷം ചീറ്റല്‍ തുടര്‍ന്നാല്‍ യൂത്ത് കോണ്‍ഗ്രസ് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തു വിടുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

kerala

കൊല്ലത്ത് ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

രാജമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലാണ്

Published

on

കൊല്ലം അമ്പനാറില്‍ ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തിനൊപ്പം വനവിഭവം ശേഖരിക്കാന്‍ പോയ മാമ്പഴത്തറ സ്വദേശി രാജമ്മ ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

രാജമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലാണ്. വനം വകുപ്പും പോലീസും സ്ഥലത്ത് പരിശോധന നടത്തുന്നു.

Continue Reading

Trending