X

ടീസ്തയുടെ ജാമ്യത്തില്‍ ഭിന്നത; മൂന്നംഗ ബെഞ്ച് പരിഗണിക്കും, സുപ്രീംകോടതിയില്‍ രാത്രി സിറ്റിങ്‌

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് ജാമ്യം നല്‍കുന്നതില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചില്‍ ഭിന്നത. ഇത് മൂലം കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കും. കേസ് ഇന്ന് രാത്രി തന്നെ പുതിയ ബെഞ്ച് പരിഗണിക്കണമെന്ന് ടീസ്റ്റയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

ടീസ്തയ്ക്ക് ജാമ്യം നല്‍കണമെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അഭയ് എസ് ഓക നിലപാട് സ്വീകരിച്ചു. എന്നാല്‍ ബെഞ്ചിലെ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര ഇതിനോട് വിയോജിച്ചു. ഇതോടെ ജാമ്യം തേടിയുള്ള ടീസ്തയുടെ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടു. ടീസ്തയ്ക്ക് കീഴടങ്ങാന്‍ ചൊവ്വാഴ്ച വരെയെങ്കിലും സമയം നല്‍കണമെന്നായിരുന്നുവെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിലെ ജസ്റ്റിസ് അഭയ് എസ് ഓക വാക്കാല്‍ നിരീക്ഷിച്ചു.

webdesk14: