Connect with us

kerala

ചോദ്യം ഇഷ്ടപ്പെട്ടില്ല; മുഖാമുഖത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി, ‘ഒരു അവസരം തന്നാൽ എന്തും പറയാമോ

തൃശൂരിൽ നടന്ന മുഖാമുഖത്തിൽ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചുള്ള ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ ചോദ്യത്തോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.

Published

on

സർക്കാറിന്‍റെ മുഖാമുഖം പരിപാടിയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ നടന്ന മുഖാമുഖത്തിൽ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചുള്ള ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ ചോദ്യത്തോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെ കൽക്കട്ട ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ വളർത്താൻ നമുക്കാകില്ലേ എന്നായിരുന്നു ഷിബു ചക്രവർത്തിയുടെ ചോദ്യം. അത്തരത്തിൽ ഒരു ശ്രമം സർക്കാറിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും ഷിബു ചക്രവർത്തി പറഞ്ഞു. ഇതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.

ഒരു സ്ഥാപനത്തെ അങ്ങിനെയാണോ സമീപിക്കേണ്ടത്? ഇവിടെ കലാരംഗവുമായി ബന്ധപ്പെട്ടവരാണല്ലോ മുഴുവൻ ആളുകളും ഇരിക്കുന്നത്. എന്തോ പറ്റാത്ത സാധനമാണ് അത്, അവിടെ കുട്ടികളെ അയക്കാൻ പാടില്ല എന്ന മെസ്സേജല്ലേ നിങ്ങൾ കൊടുക്കാൻ ശ്രമിക്കുന്നത്? ആ തരത്തിലുള്ള സ്ഥാപനമാണോ ഇന്ന് അത്? ഫലപ്രദമായി പ്രവർത്തിക്കുന്ന് സ്ഥാപനമല്ലേ. എന്ത് വീഴ്ചയാണ് അതിനെപ്പറ്റി പറയാനുള്ളത്? അഭിപ്രായം പറയാൻ അവസരം കിട്ടുന്നു എന്നുള്ളത് കൊണ്ട് ഒരു സ്ഥാപനത്തെ ആകെ ആക്ഷേപിക്കുന്ന തരത്തിൽ അഭിപ്രായം പറയരുത്’ -മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന പരിപാടികൾക്കുശേഷം മുഖാമുഖം ആരംഭിച്ചപ്പോൾ മാധ്യമപ്രവർത്തകരെ ഹാളിൽ നിന്നും ഒഴിപ്പിച്ചിരുന്നു. പിന്നീട് ഇതിന്‍റെ ദൃശ്യങ്ങളും ശബ്ദരേഖയുമടക്കം പുറത്തുവരികയായിരുന്നു.

kerala

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് മന്ത്രി കെ.രാജന്റെ മൊഴി എടുക്കും

എം. ആര്‍ അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്

Published

on

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴി ഡിജിപി ഇന്ന് എടുക്കും. പൂരം നടക്കുമ്പോള്‍ റവന്യൂ മന്ത്രി കെ.രാജന്‍ തൃശ്ശൂരില്‍ ഉണ്ടായിരുന്നു. എം. ആര്‍ അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്.

വിഷയത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി കെ.രാജന്‍ നേരത്തെ പറഞ്ഞിരുന്നു. മന്ത്രിക്കുപോലും ലഭിക്കാത്ത സൗകര്യങ്ങള്‍ തൃശ്ശൂരിലെ BJP സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ലഭിച്ചതും വിവാദമായിരുന്നു.

Continue Reading

kerala

വയനാട് പുനരിധിവാസം; 235 പേര്‍സമ്മതപത്രം നല്‍കി

രണ്ടാംഘട്ട എ,ബി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സമ്മതപത്രം ഇന്നുമുതല്‍ സ്വീകരിക്കും

Published

on

വയനാട് പുനരിധിവാസത്തിനായി 235 പേര്‍സമ്മതപത്രം നല്‍കി. 242 പേരടങ്ങിയ ആദ്യഘട്ട പട്ടികയില്‍ ഉള്ളവരാണ് സമ്മതപത്രം നല്‍കിയത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് 170 പേരും പകരം നല്‍കുന്ന സാമ്പത്തിക സഹായത്തിന് 65 പേരുമാണ് കലക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്. രണ്ടാംഘട്ട എ,ബി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സമ്മതപത്രം ഇന്നുമുതല്‍ സ്വീകരിക്കും.

സമ്മതപത്രം കൈമാറാനുള്ള അവസാന ദിനം ഇന്നലെയായിരുന്നു. ഇന്നലെ മാത്രം 113 ഗുണഭോക്താക്കളാണ് സമ്മതപത്രം കൈമാറിയത്. 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നത്. ഇവിടെ 7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ. അതോടൊപ്പം, ആരോഗ്യ കേന്ദ്രം, അംഗന്‍വാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും.

മറ്റേതെങ്കിലും രീതിയിലൊ, സംഘടനകളോ വ്യക്തികളോ മറ്റ് സ്‌പോണ്‍സര്‍മാരോ വീടുവെച്ച് നല്‍കുന്നതിനാലോ ടൗണ്‍ഷിപ്പില്‍ വീട് വേണ്ട എന്ന് തീരുമാനിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 15 ലക്ഷം രൂപ സാമ്പത്തിക സഹായമായി ലഭിക്കും. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താകളില്‍ നിന്ന് സമ്മതപത്രം ഇന്ന് മുതല്‍ സ്വീകരിക്കും. ഇതുകൂടി ചേര്‍ത്ത് ടൗണ്‍ഷിപ്പില്‍ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Continue Reading

kerala

കോഴിക്കോട്ട് റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം

മൂന്നു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. മൂന്നു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ദേശീയ പാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.

റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്റെ കൊമ്പില്‍ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരിക്ക് ഗുരുതരമാണ്.

ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

Continue Reading

Trending