X

പ്രളയ ദുരിതാശ്വാസം;വിദേശത്തു നിന്നെത്തുന്ന സാധനങ്ങള്‍ക്ക് നികുതിയിളവില്ല

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിദേശത്തു നിന്നെത്തിക്കുന്ന സാധനസാമഗ്രികള്‍ക്ക് നികുതിയിളവില്ല. കസ്റ്റംസ് വകുപ്പാണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് നല്‍കിയ നികുതിയിളവ് ഇപ്പോള്‍ ലഭിക്കില്ലെന്നും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ സുമിത് കുമാര്‍ അറിയിച്ചു.

2018ലെ പ്രളയസമയത്ത് വിദേശത്തുനിന്നെത്തിക്കുന്ന സാധനസാമഗ്രികള്‍ക്ക് നികുതിയിളവ് ഏര്‍പ്പെടുത്തിയിരുന്നു. ഈ നികുതിയിളവിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് അവസാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുകളൊന്നും നിലവില്‍ വന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്ന് എത്തിക്കുന്ന സാധന സാമഗ്രികള്‍ക്ക് നികുതി നല്‍കേണ്ടി വരുമെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചിരിക്കുന്നത്.

Test User: