Connect with us

News

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങള്‍ മറന്നോ?; വരുന്നു റിമൈന്‍ഡര്‍ ഫീച്ചര്‍

റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്‍കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Published

on

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങള്‍ മറന്നോ? വരുന്നു പുതിയ ഫീച്ചര്‍. റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്‍കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആഡ്രോയിഡിലെ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്സ്ആപ്പ് വിപുലീകരിച്ചു. കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഈ ഫീച്ചര്‍.

എന്നാല്‍ റിമൈന്‍ഡറുകള്‍ ലഭിക്കാന്‍ താല്‍പര്യമില്ലാത്തവരാണെങ്കില്‍ റിമൈന്‍ഡര്‍ ഓഫ് ചെയ്യാനും ഓപ്ഷനുണ്ട്. വാട്‌സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എംഎല്‍എ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി പി.വി അന്‍വര്‍; നാളെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും

തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് നീക്കം

Published

on

തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് നീക്കം. അന്‍വര്‍ നാളെ രാവിലെ 9.30ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നുണ്ട്. സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇതിലുണ്ടാകുമെന്നാണു സൂചന.

വളരെ പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്നാണ് അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്കുള്ള ക്ഷണമായാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.

Continue Reading

kerala

കാസര്‍കോട് കുമ്പളയില്‍ പിസ്തതോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

കുമ്പള ഭാസ്‌കര നഗര്‍ സ്വദേശികളായ അന്‍വര്‍ മഹറൂഫ ദമ്പതികളുടെ മകന്‍ അനസ് ആണ് മരിച്ചത്

Published

on

കാസര്‍കോട് കുമ്പളയില്‍ പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. കുമ്പള ഭാസ്‌കര നഗര്‍ സ്വദേശികളായ അന്‍വര്‍ മഹറൂഫ ദമ്പതികളുടെ മകന്‍ അനസ് ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നാണ് കുട്ടി പിസ്തയുടെ തോട് കഴിച്ചത്. തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ വായില്‍ നിന്നും പിസ്തയുടെ തോടിന്റെ കഷണം പുറത്തെടുത്തിരുന്നു. തുടര്‍ന്ന് കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു.

വിശദമായി പരിശോധിച്ച് ഒന്നും കണ്ടെത്താനാവാതെ ഡോക്ടര്‍ ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും രാത്രിയോടെ കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഒരാഴ്ച മുമ്പാണ് പ്രവാസിയായ അന്‍വര്‍ ഗള്‍ഫിലേക്ക് പോയത്. സഹോദരി: ആയിഷു

Continue Reading

kerala

ഇടുക്കി പൈനാവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം; രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു

കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളിലൊരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

Published

on

ഇടുക്കി പൈനാവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേരെ കൂടി ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരനായ സുഭാഷ്, പൈനാവിലെ ഓട്ടോ ഡ്രൈവര്‍ സിദ്ദിഖ് എന്നിവരാണ് പിടികൂടിയത്.

കാല്‍വരിമൗണ്ടിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളിലൊരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും പോക്‌സോ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. സുഭാഷിനെതിരെ കുട്ടിയെ കടന്ന് പിടിച്ചതിന് പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അച്ഛനും അമ്മയും ഉപേക്ഷിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണിപ്പോള്‍. ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കുന്നതിന് മുന്‍പും സംരക്ഷണ കേന്ദ്രത്തില്‍ നിന്നും മുത്തച്ചനെ കാണാന്‍ അവധിക്ക് വീട്ടിലെത്തുന്ന സമയത്തുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പെണ്‍കുട്ടിക്ക് വിശദമായി കൗണ്‍സിലിങ് നല്‍കും.

Continue Reading

Trending