Connect with us

Culture

ട്വിറ്റര്‍ വിവരങ്ങളും ചോര്‍ന്നതായി അനലറ്റിക്ക മുന്‍ സി.ഇ.ഒ

Published

on

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന് പിന്നാലെ ട്വീറ്ററും വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍. ട്വീറ്ററില്‍ നിന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ചോര്‍ത്തിയതായി അനലറ്റിക്കയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ സി.ഇ.ഒ അലക്‌സാണ്ടര്‍ നിക്‌സണ്‍ പറഞ്ഞു.
സര്‍വെ എക്‌സ്റ്റെന്‍ഡര്‍ ട്യൂള്‍സ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. വ്യക്തികളുടെ യൂസന്‍നെയിം, ഫോട്ടോസ്, പ്രൊഫൈല്‍ പിക്‌ച്ചേഴ്‌സ്, ലൊക്കേഷന്‍ ഡേറ്റ എന്നീ വിവരങ്ങളാണ് ചോര്‍ത്തിയെടുത്തത്. ട്വീറ്ററിന്റെ നയങ്ങള്‍ ലംഘിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതത്രേ. 2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള അഞ്ച് മാസങ്ങളിലാണ് ചോര്‍ത്തല്‍ തുടര്‍ച്ചയായി നടന്നത്.
എന്നാല്‍, അലക്‌സാണ്ടറിന്റെ വാദം ട്വീറ്റര്‍ തള്ളികളഞ്ഞു. ട്വീറ്ററിന്റെ നയങ്ങളില്‍ ഇടപെടാന്‍ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് കഴിയില്ലെന്ന് ട്വീറ്റര്‍ വക്താവ് പറഞ്ഞു. ട്വീറ്ററില്‍ പരസ്യം നല്‍കുന്നതിനുള്ള ചുമതല മാത്രമാണ് കേംബ്രിഡ്ജ് അനലറ്റിക്കയ്ക്കുള്ളത്. പരസ്യദാതാവ് എന്ന നിലയില്‍ മാത്രമാണ് അനലറ്റിക്ക പ്രവര്‍ത്തിക്കുന്നതെന്നും വക്താവ് പറഞ്ഞു. എന്നാല്‍, ട്വീറ്ററില്‍ നിന്നും വിവരങ്ങള്‍ ചോര്‍്ത്തിയിട്ടില്ലെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക വക്താവ് പറഞ്ഞു. മാര്‍ക്കറ്റിങ് ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറുകയാണ് കമ്പനി ചെയ്യുന്നത് അല്ലാതെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ചോര്‍ത്തുകയല്ല ചെയ്യുന്നതെന്നും വക്താവ് അറിയിച്ചു. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന രാഷ്ട്രീയ ഉപദേശക ഏജന്‍സിയ്ക്ക് 87 ബില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഫേസ്ബുക്ക് നല്‍കിയത്. കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്‍ വീഴ്ച പറ്റിയതായി ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗ് സമ്മതിച്ചിരുന്നു. സംഭവത്തില്‍ ഫേസ്ബുക്ക് അന്വേഷണം നടത്തുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. 2013 ല്‍നിര്‍മ്മിച്ച പേഴ്‌സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. മൂന്ന് ലക്ഷം പേര്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതോടെ അവരുടെ സുഹൃത്തുക്കളായ കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ലഹരിസംഘമായ എസ്.എഫ്.ഐ

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്.

Published

on

കളമശ്ശേരി പോളി ടെക്‌നിക്ക് മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്.എഫ്.ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്‍ ഒരുമുറിയില്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്‍ നിന്ന് മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്‍ നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ 3 കാമ്പസുകള്‍ ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്‍ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്‍ എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്‍ മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ ആള്‍മാറാട്ട കേസില്‍ ഉള്‍പ്പെടുന്നതും ജില്ലാ നേതാക്കള്‍ വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശ നമുയരുകയുണ്ടായി. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്‍ന്നിരുന്നത്. ക്രമിനല്‍ പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്‍ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്‍ വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്‍പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.

ലഹരിക്കേസുകളും കൊലപാതകങ്ങളുള്‍പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടാലും നിര്‍ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്‍വിനിയോഗത്തിലുടെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്‍ എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്രമിനല്‍ സംഘം നല്‍കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്‍ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഈ ക്രമിനല്‍ സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.

Continue Reading

kerala

എംഎല്‍എ ശമ്പളം മുഴുവന്‍ സന്നദ്ധസംഘടനയ്ക്ക്; മാത്യു കുഴല്‍നാടന്റെ വേറിട്ട വഴി

കേരളത്തില്‍ എന്നല്ല ദേശീയ തലത്തില്‍ തന്നെ എംഎല്‍എയുടെ പ്രവൃത്തി മാതൃകയാവുകയാണ്.

Published

on

ജനപ്രതിനിധിയായി ലഭിച്ച ശമ്പളം മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് സംഭാവന ചെയ്ത് മൂവാറ്റുപുഴ എംഎല്‍എയുടെ വേറിട്ട വഴി. എംഎല്‍ എ സ്ഥാനത്തു നിന്ന് ശമ്പളമായി കൈപ്പറ്റിയ തുക മുഴുവന്‍ മണ്ഡലത്തിലെ ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ടിയാണ് അഡ്വക്കേറ്റ് മാത്യു കുഴല്‍ നാടന്‍ സംഭാവന ചെയ്തത്. കേരളത്തില്‍ എന്നല്ല ദേശീയ തലത്തില്‍ തന്നെ എംഎല്‍എയുടെ പ്രവൃത്തി മാതൃകയാവുകയാണ്.

‘മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറിയ ഘട്ടം മുതല്‍ ജോലി ചെയ്ത് പൊതുപ്രവര്‍ത്തനം നടത്തണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി അഭിഭാഷക വൃത്തി സജീവമായി നടത്തിയാണ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിയത്. മൂവാറ്റുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അന്ന് മുതല്‍ ലഭിച്ച ശമ്പളത്തില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ല. നാല് വര്‍ഷത്തെ ശമ്പളമിനത്തില്‍ 25 ലക്ഷം രുപ അക്കൗണ്ടിലുണ്ട്. ഈ തുക ജനങ്ങള്‍ക്ക് മടക്കി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്’ മാത്യൂ കുഴല്‍നാടന്‍ എംഎല്‍ എ ഫേ്‌സ് ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

ശമ്പളം പോരാ, യാത്രാബത്ത ഇരട്ടിയാക്കണം എന്നൊക്കെ നിരന്തരമായി പരാതികള്‍ ഉയര്‍ത്തുന്നവരെയാണ് മലയാളികള്‍ക്ക് പരിചയമുള്ളത്. ഈ വഴിയല്ല തന്റെ യാത്ര എന്നാണ് ഈ യുവ എംഎല്‍ എ പ്രഖ്യാപിക്കുന്നത്. കാലഘട്ടത്തിന് അനുസരിച്ച് രാഷ്ട്രീയത്തേയും നവീകരിക്കാന്‍ സജീവമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു തന്നെ സാധിക്കണം എന്ന് പലപ്പോളും പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുള്ള ആളാണ് മാത്യു കുഴല്‍ നാടന്‍.

അദ്ദേഹത്തിന്റെ റീ ഡിഫൈനിംഗ് പൊളിറ്റിക്‌സ് എന്ന വിഷയം അദ്ദേഹം പലപ്പോളും ഊന്നിപ്പറയുന്നതാണ്. പുതിയ തലമുറയെ ആകര്‍ഷിക്കുന്ന മാറ്റം കൊണ്ടുവരാതെ ഈ സിസ്റ്റത്തെ മാറ്റാനാവില്ല എന്ന് അദ്ദേഹം പറയാറുണ്ട്. അതിനെ ന്യായീകരിച്ചുകൊണ്ടാണ് ഈ നടപടി.

മാത്യു കുഴല്‍നാടന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയായ സ്പര്‍ശം വഴിയാണ് മാതൃകാ പദ്ധതി നടപ്പാക്കുന്നത്. മൂവാറ്റുപുഴ മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ ഡയാലിസ് രോഗികള്‍ക്കും ഒരു വര്‍ഷത്തേക്ക് ഡയാലിസിസ് നടത്താനുള്ള തുക സഹായമായി നല്‍കും. പ്രതിമാസ കൂപ്പണ്‍ ആയിട്ടാണ് സഹായം നല്‍കുക. ഈ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 15ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ നിര്‍വഹിക്കും.

ഇതിനു പുറമേ ഹോം കെയര്‍ സര്‍വ്വീസില്‍ പരിശീലനവും നല്‍കാന്‍ പരിപാടി തയ്യാറാക്കുന്നുണ്ട് .

കിടപ്പ് രോഗികളും അനാഥരും ഒറ്റപ്പെട്ടും താമസിക്കുന്നവരെ പരിചരിക്കുന്നതിനും അവരോടൊപ്പം ചെലവഴിക്കുകയും ചെയ്യുന്നതിനായി നാല് യുവതി യുവാക്കള്‍ക്ക് പരിശീലനം നല്‍കും. വിദേശത്ത് കെയര്‍ ഹോമുകളില്‍ ജോലി നോക്കാനായി പോകുന്നവര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ എംഎല്‍എയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ പദ്ധതിയുടെ രുപരേഖ തയ്യാറാക്കി വരികയാണെന്നും മാത്യു കുഴല്‍ നാടന്‍ അറിയിച്ചു

Continue Reading

news

ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥിയെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്റുമാര്‍ അറസ്റ്റ് ചെയ്തു

വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഫലസ്തീൻകാരിയായ ലെഖാ കോർഡയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Published

on

കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയെയും അറസ്റ്റ് ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്. വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഫലസ്തീൻകാരിയായ ലെഖാ കോർഡയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്ത ഫലസ്തീൻ ഗ്രീൻ കാർഡ് ഉടമയായ മഹ്മൂദ് ഖലീലിന്റെ അറസ്റ്റിന് പിന്നാലെയാണ് കോർഡയുടെ അറസ്റ്റ്. ഫലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രവർത്തകർക്കെതിരായ വ്യാപകമായ നടപടിയുടെ ഭാഗമായിട്ടായിണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയെന്ന് ആരോപിച്ച് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) ഏജന്റുമാർ ലെഖാ കോർഡയെ കസ്റ്റഡിയിലെടുത്തത്. സമാനമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 2024ലും കോർഡയെ അറസ്റ്റ് ചെയ്തിരുന്നെന്ന് ഡി.എച്ച്.എസ് പറഞ്ഞു. കൊളംബിയയിലെ ഇന്ത്യൻ ഡോക്ടറേറ്റ് വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസൻ ചൊവ്വാഴ്ച രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങളും ഡി.എച്ച്.എസ് പങ്കിട്ടിട്ടുണ്ട്.

ഫലസ്തീനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് രഞ്ജനി ശ്രീനിവാസന്റെ വിസ കഴിഞ്ഞ ആഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയതായി ഡി.എച്ച്.എസ് കൂട്ടിച്ചേർത്തു.

കൊളംബിയയിലെ ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ ‘തീവ്രവാദ അനുഭാവികൾ’ എന്ന് ഡി.എച്ച്.എസ് മുദ്രകുത്തി. ഫലസ്തീൻ അനുകൂല വിദ്യാർത്ഥികൾ അക്രമവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് ഡി.എച്ച്.എസ് സെക്രട്ടറി ക്രിസ്റ്റി നോം ആരോപിച്ചു.

വ്യാഴാഴ്ച രാത്രി കൊളംബിയ യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാർത്ഥികളുടെ വസതികളിൽ ഫെഡറൽ ഏജന്റുമാർ റെയ്ഡ് നടത്തിയതായും ഡി.എച്ച്.എസ് പറഞ്ഞു.

‘വ്യാഴാഴ്ച രാത്രി രണ്ട് വിദ്യാർത്ഥികളുടെ വസതികളിൽ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ (DHS) നിന്നുള്ള ഫെഡറൽ ഏജന്റുമാർ റെയ്ഡ് നടത്തിയിരുന്നു,’ കൊളംബിയ പ്രസിഡന്റ് കത്രീന ആംസ്ട്രോങ് സ്ഥിരീകരിച്ചു.

ഫലസ്തീനെ അനുകൂലിക്കുന്ന വ്യക്തികൾക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും പുതിയ അറസ്റ്റുകളും നാടുകടത്തലുകളും നടക്കുന്നത്. ഖലീലിന്റെ അറസ്റ്റിനെ നേരത്തെ പ്രശംസിച്ച ട്രംപ്, വരാനിരിക്കുന്ന നിരവധി അറസ്റ്റുകളിൽ ആദ്യത്തേതായിരിക്കും ഇതെന്ന് പറഞ്ഞിരുന്നു. പിന്നീട്, കൊളംബിയ യൂണിവേഴ്സിറ്റിക്ക് അനുവദിച്ച ഏകദേശം 400 മില്യൺ ഡോളറിന്റെ ഗ്രാന്റുകളും കരാറുകളും റദ്ദാക്കിയതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.

ഖലീലിന്റെ അറസ്റ്റിനെത്തുടർന്ന്, ട്രംപ് അദ്ദേഹത്തെ ‘തീവ്രവാദ വിദേശ ഹമാസ് അനുകൂല വിദ്യാർത്ഥി’ എന്ന് വിശേഷിപ്പിക്കുകയും അമേരിക്കൻ സർവകലാശാലകളിലെ ഫലസ്തീൻ അനുകൂല പ്രകടനങ്ങളോട് തന്റെ ഭരണകൂടത്തിന്റെ സീറോ ടോളറൻസ് നയം വ്യക്തമാക്കുകയും ചെയ്തു.

യു.എസിലുടനീളം ഇസ്രഈല്‍ വംശഹത്യക്കെതിരെ പൊട്ടിപ്പുറപ്പെട്ട കാമ്പസ് പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു കൊളംബിയ. ഏപ്രിലില്‍ ഫലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ അവിടെ ഒരു ക്യാമ്പ് സ്ഥാപിക്കുകയും മറ്റ് പല കോളേജുകളിലും സമാനമായ പ്രതിഷേധങ്ങളുടെ ഒരു തരംഗത്തിന് പ്രചോദനം നല്‍കുകയും ചെയ്തു.

നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള എല്ലാ ഫെഡറല്‍ ഫണ്ടിങ്ങും വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. കലാലയങ്ങളിലെ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending