Connect with us

kerala

ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് ജപ്തി നടത്തും മുമ്പ് സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകള്‍ ചോദ്യം ചെയ്ത് പികെ ഫിറോസ്

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ട പല കാര്യങ്ങളുമുണ്ടെന്ന് പികെ ഫിറോസ് ചൂണ്ടിക്കാട്ടി

Published

on

ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് ജപ്തി നടത്തും മുമ്പ് സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകള്‍ ചോദ്യം ചെയ്ത് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ. ഫിറോസ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ റവന്യു റിക്കവറിയിലൂടെ ഈടാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ട പല കാര്യങ്ങളുമുണ്ടെന്ന് പികെ ഫിറോസ് ചൂണ്ടിക്കാട്ടി. 7 മുന്‍കരുതലുകള്‍ എടുത്തിരുന്നോ എന്നാണ് അദേഹം ആവശ്യപ്പെട്ടത്.

1) സാധാരണ ഗതിയിൽ പൊതുമുതൽ നശിപ്പിക്കുന്ന തരത്തിലുള്ള അക്രമ സംഭവങ്ങളുണ്ടായാൽ PDPP(Prevention of damage to Public Property) Act പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുക്കും. പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ അത്തരത്തിൽ കേസെടുത്തിട്ടുണ്ടോ?

2) കേസെടുത്തിരുന്നുവെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വരും. അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ജാമ്യം ലഭിക്കാൻ കോടതിയിൽ നഷ്ടപരിഹാരം കെട്ടി വെക്കണം. എന്നാൽ ഹർത്താലുമായി ബന്ധപ്പെട്ട് അഞ്ച് കോടിയിലധികം നാശനഷ്ടമുണ്ടായിട്ടും നഷ്ട പരിഹാരം കെട്ടി വെക്കുന്ന സാഹചര്യത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ടുകാർ നാളിതു വരെ എങ്ങിനെ ഒഴിവായി?

3) ബഹുമാനപ്പെട്ട ഹൈക്കോടതി 18.01.2023ന് ഇറക്കിയ ഉത്തരവ് ഇപ്രകാരമാണ്. Attachment of properties shall be initiated against the additional 12th and 13th respondents as also the properties of the office bearers of Popular Front of India since they are admittedly in default of the directions issued by the Hon’ble High Court. പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്ത് കണ്ട് കെട്ടാനാണ് ഹൈക്കോടതി ഉത്തരവിട്ടത് എന്നിരിക്കെ പോപ്പുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലാത്ത ആളുകളുടെ സ്വത്ത് ജപ്തി ചെയ്യാൻ എന്താണ് കാരണം?

4) നോട്ടീസ് പോലും നൽകാതെ ജപ്തി ചെയ്യാൻ കോടതി ഉത്തരവുണ്ട് എന്നാണ് സർക്കാറിന്റെ വാദമെങ്കിൽ അത് Revenue Recovery Act സെക്ഷൻ 34 പ്രകാരം ജപ്തി ചെയ്യപ്പെടുന്ന വ്യക്തിക്ക് നോട്ടീസ് നൽകേണ്ടതില്ല എന്നാണ് കോടതി പറഞ്ഞത്. ജപ്തി ചെയ്യേണ്ട സ്വത്തുക്കൾ ആരുടേതൊക്കെയാണ് എന്ന് തീരുമാനിക്കാൻ അവർക്ക് നോട്ടീസ് നൽകിയോ investigation നടത്തിയോ പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ ആരൊക്കെയാണ് എന്ന് പരിശോധിക്കുന്നതിന് ഒരു തടസ്സവുമില്ല. അത് ചെയ്യാതെ നിരപരാധികളുടെ സ്വത്ത് ജപ്തി ചെയ്തത് ലളിതമായി പറഞ്ഞാൽ തെമ്മാടിത്തമല്ലേ?

5) ജപ്തി ചെയ്യപ്പെട്ടവർക്ക് കോടതിയെ സമീപിക്കാമെന്നാണ് വാദമെങ്കിൽ നിരപരാധിയായ ഒരാളുടെ വീട്ടിൽ ഒരു സുപ്രഭാതത്തിൽ ജപ്തി നോട്ടീസ് പതിച്ചിട്ട് അയാളിനി പോപ്പുലർ ഫ്രണ്ടുകാരനല്ലെന്ന് തെളിയിക്കാൻ കോടതി കയറി ഇറങ്ങണമെന്ന് പറയുന്നത് തോന്നിവാസമല്ലേ?

6) ഇനി അവർ നിരപരാധിയാണെന്ന് തെളിയിച്ചാൽ തന്നെ അവർക്കിപ്പോഴുണ്ടായ മാനസിക വിഷമം, സമൂഹത്തിൽ അവർക്കുണ്ടായ അവമതിപ്പ്, കുട്ടികളുടെ ദുഃഖം, തീവ്രവാദിയെന്ന് ആക്ഷേപിച്ച് CPM നടത്തിയ പ്രകടനം…ഇതിനൊക്കെ ആര് നഷ്ടപരിഹാരം നൽകും?

7) അക്രമസംഭവങ്ങളുടെ പേരിൽ നിരപരാധികളായ മുസ്ലിംകളുടെ വീട്ടിലേക്ക് ബുൾഡോസറുമായി വരുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാറിൽ നിന്നും പിണറായി സർക്കാറിന് എന്ത് വ്യത്യാസമാണുള്ളത്?

‘ഫിറോസ് ആരാഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിവാദങ്ങള്‍ക്കിടെ ഇടുക്കിയില്‍ ഇന്ന് വേടന്റെ റാപ്പ് ഷോ

ഏപ്രില്‍ 28ന് കഞ്ചാവ് കേസില്‍ പിടിയിലായതോടെ വേടന്റെ പരിപാടി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു

Published

on

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വിവാദങ്ങള്‍ക്കിടെ വേടന്‍ ഇന്ന് പാടും. ഇന്ന് വൈകീട്ട് ഏഴിനാണ് വേടന്റെ റാപ്പ്. ഇടുക്കി മേളയുടെ സമാപനദിവസമാണ് ഇന്ന്. ഏപ്രില്‍ 28ന് കഞ്ചാവ് കേസില്‍ പിടിയിലായതോടെ വേടന്റെ പരിപാടി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വലിയ സുരക്ഷാക്രമീകരണങ്ങളോടെ വൈകീട്ട് ഏഴുമണിക്കാണ് പരിപാടി സമയം നിശ്ചയിച്ചിരിക്കുന്നത്. വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയിലാണ് വേടന്റെ പരിപാടി നടക്കുക.

ഏപ്രില്‍ 29-ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Continue Reading

kerala

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു

ഇന്ന് പുലര്‍ച്ച 3.30 ഓടെ നില വഷളാകുകയും മരിക്കുകയുമായിരുന്നു.

Published

on

സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു കുട്ടികൂടെ മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരിയാണ് മരിച്ചത്. കൊല്ലം വിളക്കുടി സ്വദേശി നിയ ഫൈസലാണ് മരിച്ചത്. അതീവഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നതെങ്കിലും ഇന്ന് പുലര്‍ച്ച 3.30 ഓടെ നില വഷളാകുകയും മരിക്കുകയുമായിരുന്നു.

പ്രതിരോധ വാക്‌സിന്‍ മൂന്നു തവണയോളം എടുത്തിട്ടും കുട്ടി ഗുരുതരാവസ്ഥയില്‍ ആവുകയായിരുന്നു. ഒരു മാസത്തിനിടെ മൂന്നാമത്തെ കുട്ടിയാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്.

കഴിഞ്ഞ മാസം എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്‌സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.ഈ മാസം ഒന്നാം തീയതിയാണ് എസ്എടിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.

അതേസമയം, നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുട്ടി മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാന്‍ വേണ്ടി തെരുവ് നായ വന്നപ്പോള്‍ അതിനെ ഓടിക്കാന്‍ നോക്കി. ഈ സമയത്ത് നായ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ് കടിക്കുകയായിരുന്നു. കൈയില്‍ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായയുടെ ഒരു പല്ല് ആഴത്തില്‍ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്.ഉടന്‍ തന്നെ കാരസോപ്പിട്ട് മുറിവ് നന്നായി കഴുകുകയും ഉടന്‍ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് വാക്സിന്‍ എടുക്കുകയും ചെയ്തിരുന്നെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Continue Reading

kerala

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി; കര്‍ണപടം പൊട്ടി

കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു

Published

on

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ആദിലിന്റെ കര്‍ണപടം പൊട്ടി. കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച, മേപ്പയ്യൂര്‍ എസ്ബിഐ ബാങ്കില്‍ വെച്ചായിരുന്നു സംഭവം. ഗുണ്ടകളെന്ന് തോന്നിക്കുന്ന ചിലരെത്തി പിടികൂടുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെന്ന് ആദില്‍ പറഞ്ഞു. അവിടെയെത്തിയപ്പോഴാണ് പൊലീസുകാരാണെന്ന് മനസിലായത്. തുടര്‍ന്ന് സ്റ്റേഷനുള്ളില്‍ കൊണ്ടുപോയി മര്‍ദിച്ചതായും ചെവിയുടെ കര്‍ണപടം പൊട്ടിയതായും ആദില്‍ പറഞ്ഞു.

മറ്റൊരു പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു കളമശ്ശേരിയിലെ പൊലീസ് സംഘം. ഈ സമയം ആദിലിന്റെ സമീപമായിരുന്നു പൊലീസ് അന്വേഷിച്ചെത്തിയ പ്രതി നിന്നിരുന്നത്. ഇതോടെ ഇയാള്‍ക്കൊപ്പം ആദിലിനെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇയാളെ തനിക്കറിയില്ലെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ലെന്നും ആദിലിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, ആളുമാറി എന്ന് അറിഞ്ഞതോടെ സംഭവം പുറത്തുപറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മര്‍ദനത്തില്‍ മുസ്ലിം ലീഗും യൂത്ത് കോണ്‍ഗ്രസും വെല്‍ഫയര്‍ പാര്‍ട്ടിയും പ്രതിഷേധിച്ചു.

Continue Reading

Trending