Connect with us

india

പരീക്ഷയില്‍ ഉത്തരം കാണിച്ചു കൊടുത്തില്ല; സഹപാഠിയെ വിദ്യാര്‍ഥി വെടിവെച്ച് കൊന്നു

. വെടിയേറ്റ സഹപാഠികളില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്

Published

on

ബിഹാറില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഉത്തരം കാണിച്ചു കൊടുക്കാത്തതിന്റെ പേരില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി. ബിഹാറില റോഹ്താസിലാണ് സംഭവം. വെടിയേറ്റ സഹപാഠികളില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പരീക്ഷയ്ക്കിടെ ഉത്തര പേപ്പര്‍ കാണിച്ച് നല്‍കാതിരുന്നതിന് സുഹൃത്തുക്കളായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ വഴക്കുണ്ടായത്. ഇതിന് പിന്നാലെ ക്ലാസ് മുറിക്ക് പുറത്ത് വെച്ച് സഹപാഠികളെ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങാനായി ഓട്ടോ റിക്ഷയില്‍ കയറുമ്പോഴായിരുന്നു വെടിവയ്പുണ്ടായത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ തന്നെ അപമാനിച്ചിരുന്നതായാണ് വെടിയുതിര്‍ത്ത വിദ്യാര്‍ഥി പ്രതികരിക്കുന്നത്. വ്യാഴാഴ്ചയും അപമാനം തുടര്‍ന്നതോടെ ഇതിന്റെ വൈരാഗ്യത്തിലാണ് സഹപാഠികളെ വെടിവെച്ചതെന്നാണ് വിദ്യാര്‍ഥി പറഞ്ഞത്. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘നിങ്ങള്‍ മുസ്‌ലിം കമ്മീഷണറായിരുന്നു’; വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തി ബിജെപി എംപി

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷിക്കെതിരെയാണ് ദുബെ വിദ്വേഷ പരാമര്‍ശം നടത്തിയത്

Published

on

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷിക്കെതിരെയാണ് വിദ്വേഷ പരാമര്‍ശം നടത്തിയത്. എസ് വൈ ഖുറൈഷിയെ മുസ്ലീം കമ്മീഷണര്‍ എന്ന് നിഷികാന്ത് ദുബെ വിളിച്ചതാണ് വിവാദമായിരിക്കുന്നത്. ഖുറൈഷിയുടെ കാലത്ത് ജാര്‍ഖണ്ഡിലെ സന്താല്‍ പര്‍ഗാനയില്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്ന് ദുബെ ആരോപിച്ചു. വഖഫ് നിയമം മുസ്ലീങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ദുഷ്ട പദ്ധതിയെന്ന ഖുറൈഷിയുടെ വിമര്‍ശനത്തിന് മറുപടിയായിട്ടായിരുന്നു ദുബെയുടെ വിവാദ പരാമര്‍ശം.

കഴിഞ്ഞ ദിവസം, സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ വിമര്‍ശനം രാഷ്ട്രീയ വിവാദമായി കത്തിനില്‍ക്കുന്നതിനിടെയാണ് ദുബെ വീണ്ടും വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. എന്നാല്‍ വിവാദപരാമര്‍ശങ്ങളില്‍ പാര്‍ട്ടി ദുബെയ്ക്ക് പിന്തുണ നല്‍കിയിട്ടില്ല. അതേസമയം ചീഫ് ജസ്റ്റിനെതിരായ വിവാദ പ്രസ്താവനയില്‍ നിഷികാന്ത് ദുബെക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് സുപ്രിംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അറ്റോര്‍ണി ജനറലിന് കത്തയച്ചു.

Continue Reading

india

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് കൊല്ലപ്പെട്ട നിലയില്‍; ഭാര്യ അറസ്റ്റില്‍

താന്‍ ആ രാക്ഷസനെ കൊന്നു എന്നായിരുന്നു പല്ലവി കൃത്യം നടത്തിയതിന് ശേഷം സുഹൃത്തിനെ ഫോണ്‍ വിളിച്ചറിയിച്ചത്

Published

on

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് കൊലപ്പെട്ട നിലയില്‍. സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക വിവരം. കൊലപാതക ശേഷം വിവരം ഭാര്യ പല്ലവി സുഹൃത്തിനെ അറിയിച്ചിരുന്നു. താന്‍ ആ രാക്ഷസനെ കൊന്നു എന്നായിരുന്നു പല്ലവി കൃത്യം നടത്തിയതിന് ശേഷം സുഹൃത്തിനെ ഫോണ്‍ വിളിച്ചറിയിച്ചത്. ഇതിന് പിന്നാലെ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തുകയും ശേഷം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പല്ലവിയെയും മകളെയും വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്.

പരസ്പരം കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഇരുവരും സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. നിലവില്‍ മകള്‍ കൊലപാതകത്തില്‍ പങ്കാളിയായിട്ടില്ലെന്നാണ് പറയുന്നതെങ്കിലും വീട്ടില്‍ നിന്ന് രക്തക്കറ പുരണ്ട രണ്ട് കത്തികള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഓംപ്രകാശിനെ ചില്ല് കുപ്പികൊണ്ട് തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് നിഗമനം. ഓം പ്രകാശിന്റെ വയറിലും കഴുത്തിലും കുത്തേറ്റ മുറിവുകള്‍ കണ്ടെത്തി.

ഞായറാഴ്ച ഉച്ചയോടെയാണ് ഓം പ്രകാശിനെ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. പൊലീസ് എത്തുമ്പോള്‍ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ്, സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചയാളാണ്. 2015 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

Continue Reading

india

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തി സംഘ്പരിവാര്‍

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റം​ഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.

Continue Reading

Trending