Connect with us

kerala

നെല്ലിന്റെ വില കിട്ടിയില്ല; കര്‍ഷകന്‍ ജീവനൊടുക്കി

സിവില്‍ സപ്ലൈസ് ഏറ്റെടുത്ത നെല്ലിന്റെ വില കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസത്തിലും മനോവിഷമത്തിലും കര്‍ഷകന്‍ ജീവനോടെുക്കി.

Published

on

അമ്പലപ്പുഴ: സിവില്‍ സപ്ലൈസ് ഏറ്റെടുത്ത നെല്ലിന്റെ വില കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസത്തിലും മനോവിഷമത്തിലും കര്‍ഷകന്‍ ജീവനോടെുക്കി. വണ്ടാനം നീലുകാട് ചിറയില്‍ കെ.ആര്‍ രാജപ്പന്‍ (88) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

കൃഷി വിളവെടുത്ത് ഇദ്ദേഹവും സുഹൃത്തും കിലോഗ്രാം കണക്കിന് നെല്ല് സിവില്‍ സപ്ലൈസ് വകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍ ലഭിക്കേണ്ട തുകയുടെ കുറഞ്ഞ ഒരു ഭാഗം മാത്രമാണ് ലഭിച്ചത്. രാജപ്പനും സുഹൃത്തിനും കൂടി 1,14,395 ഇനിയും ലഭിക്കാനുണ്ടായിരുന്നു.

ഇതിനിടെ സുഹൃത്ത് അസുഖബാധിതനാവുകയും വലിയ തുക ചെലവാകുകയും ചെയ്തു. ഇതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. മാനസിക വിഷമത്തിലായിരുന്ന രാജപ്പന്‍ ഇന്നലെ രാവിലെ വീട്ടില്‍ വെച്ച് വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സനാതനധര്‍മം മുഖ്യമന്ത്രി സംഘ്പരിവറിന് ചാര്‍ത്തിക്കൊടുക്കുകയാണ്; വി.ഡി. സതീശന്‍

സനാതനധര്‍മം സംഘ്പരിവാറിന് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്

Published

on

വര്‍ക്കല: സനാതനധര്‍മം സംഘ്പരിവാറിന് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സനാതന ധര്‍മം എന്നത് വര്‍ണാശ്രമം ആണെന്നും ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്നും പറഞ്ഞ് മുഖ്യമന്ത്രി അതും സംഘ്പരിവറിന് ചാര്‍ത്തിക്കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായരുന്നു അദ്ദേഹം.

സനാതനധര്‍മത്തെ സംഘ്പരിവാറിന് മാത്രം അവകാശപ്പെട്ടതാക്കി മാറ്റുകയാണ്. സനാതന ധര്‍മം എന്നത് സാംസ്‌ക്കാരിക പൈതൃകമാണ്. അദൈ്വതവും തത്ത്വമസിയും വേദങ്ങളും ഉപനിഷത്തുകളും അതിന്റെ സാരാംശങ്ങളും എല്ലാം ഉള്‍പ്പെട്ടതാണ് സനാതന ധര്‍മം. അമ്പലത്തില്‍ പോകുന്നവരും ചന്ദനം ഇടുന്നവരും കാവി ഉടുക്കുന്നവരെല്ലാം ആര്‍.എസ്.എസ് ആണെന്നു പറയുന്നതു പോലെയാണ് ഇതും.

സനാതനധര്‍മവും സംഘ്പരിവാറിന് അവകാശപ്പെട്ടതാണെന്നു പറഞ്ഞ് വിട്ടുകൊടുക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. സനാതന ധര്‍മ്മത്തെയും ഹൈന്ദവ പാരമ്പര്യത്തെയും എല്ലാ മതങ്ങളിലും ഉണ്ടായതു പോലെ പൗരോഹിത്യവും രാജഭരണവും ഭരണകൂടവും ദുരുപയോഗം ചെയ്തിട്ടുണ്ട്.

വര്‍ണാശ്രമത്തിനും ചാതുര്‍വര്‍ണ്യത്തിനും അനുകൂലമായ നിലപാടൊന്നുമല്ല നമ്മുടേത്. ഗുരുദേവനും സനാതന ധര്‍മത്തിന്റെ സാംഗത്യത്തെ കുറിച്ച് വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. സനാതന ധര്‍മത്തെ മുഴുവന്‍ തള്ളി, അതെല്ലാം സംഘ്പരിവാറിന്റേതാണെന്ന് പറയുന്നത് ശരിയല്ല. സനാതന ധര്‍മത്തില്‍ ഒരു വര്‍ഗീയ കാഴ്ചപ്പാടുമില്ല. അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. തെറ്റായ രീതിയിലാണ് മുഖ്യമന്ത്രി അത് അവതരിപ്പിച്ചത്.

പണ്ട് കാവി വത്ക്കരണം എന്ന് പറയുമായിരുന്നു. അതും തെറ്റായ രീതിയിലാണ് ഉപയോഗിക്കപ്പെട്ടത്. ഹിന്ദുക്കളെ മുഴുവന്‍ ആട്ടിത്തെളിച്ച് ആര്‍.എസ്.എസിന് മുന്നിലേക്ക് എത്തിക്കുന്നത് ശരിയല്ല. അതല്ല ചെയ്യേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

കണ്ണൂരില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട സംഭവം; വാഹനത്തിന് രേഖാപരമായി ഫിറ്റ്‌നസ് ഇല്ല

അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി ഉദ്യോഗസ്ഥന്‍ റിയാസ് എംടി

Published

on

കണ്ണൂരിലെ വളക്കൈയില്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്‌കൂള്‍ ബസ് അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി ഉദ്യോഗസ്ഥന്‍ റിയാസ് എംടി. വാഹനത്തിന് രേഖാപരമായി ഫിറ്റ്‌നസ് ഇല്ല. വാഹനത്തിന് 14 വര്‍ഷത്തെ പഴക്കമുണ്ട്. ബ്രേക്കിന് പ്രശ്‌നങ്ങളുള്ളതായി പ്രാഥമിക വിവരമില്ലെന്നും എംവിഡി വ്യക്തമാക്കി.

വാഹനം ഓടിച്ചത് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമനം. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവര്‍ നിസാമിന്റെ പ്രതികരണം. ബസ് അമിതവേഗതയിലായിരുന്നില്ലെന്ന് ബസിലുണ്ടായിരുന്ന ആയയും പറഞ്ഞിരുന്നു

കണ്ണൂര്‍ വളക്കൈയില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നേദ്യയാണ് അപകടത്തില്‍ മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മൂന്ന് തവണയോളം മലക്കംമറിഞ്ഞാണ് റോഡിലേക്ക് പതിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബസിനടിയിലേക്ക് ഒരു കുട്ടി തെറിച്ചുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റ കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Continue Reading

kerala

പുതുവര്‍ഷ ആഘോഷത്തിനെന്ന വ്യാജേന ഫോര്‍ട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്‌കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കൊച്ചി: വിദ്യാര്‍ഥിനിയെ പുതുവര്‍ഷ ആഘോഷത്തിനെന്ന വ്യാജേന ഫോര്‍ട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്‌കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കാഞ്ഞാര്‍ പൊലീസ് സ്‌റ്റേഷനിലും സമാന രീതിയിലുള്ള കേസ് നിലവിലുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുതുവര്‍ഷാഘോഷത്തിനെന്ന പേരില്‍ വിദ്യാര്‍ഥിനിയെ അഷ്‌കര്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ചശേഷം പീഡനത്തിനിരയാക്കുകയായിരുന്നു.

Continue Reading

Trending