Connect with us

Cricket

ഞങ്ങള്‍ വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നു, തോല്‍വിക്ക് കാരണം ഇതാണ്- തുറന്നു പറഞ്ഞ് ധോണി

കളിയില്‍ മോശം ഫീല്‍ഡിങാണ് ചെന്നൈ കാഴ്ച വച്ചത്. ഹൈദരാബാദ് താരം അഭിഷേക് ശര്‍മയെ രണ്ടു തവണയാണ് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്.

Published

on

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റ തുടര്‍ച്ചയായ മൂന്നാം തോല്‍വിയില്‍ സ്വന്തം ടീമിനെ പഴിച്ച് ക്യാപ്റ്റന്‍ എംഎസ് ധോണി. കളിക്കാര്‍ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ് എന്ന് കുറ്റപ്പെടുത്തിയ ക്യാപ്റ്റന്‍ ക്യാച്ച് നിലത്തിട്ടാല്‍ കളി ജയിക്കില്ലെന്നും വ്യക്തമാക്കി. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴു റണ്‍സിനാണ് ചെന്നൈ തോറ്റത്. 165 റണ്‍സ് എന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 157 റണ്‍സ് എടുക്കാനേ ആയുള്ളൂ.

കളിയില്‍ മോശം ഫീല്‍ഡിങാണ് ചെന്നൈ കാഴ്ച വച്ചത്. ഹൈദരാബാദ് താരം അഭിഷേക് ശര്‍മയെ രണ്ടു തവണയാണ് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. പ്രിയംഗാര്‍ഗിനൊപ്പം 77 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ശര്‍മ ഇന്നിങ്‌സിന്റെ നെടുന്തൂണാകുകയും ചെയ്തു. 16-ാം ഓവറിന് ശേഷം ചെന്നൈ രണ്ട് നോബോളുകളും എറിഞ്ഞു.

സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിലെ അവസാന പന്തില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ പ്രിയം ഗാര്‍ഗിനെ പുറത്താക്കിയെങ്കിലും അത് നോബോള്‍ ആകുകയായിരുന്നു. 18-ാം ഓവറിലെ ആദ്യ രണ്ടു പന്തിലാണ് അഭിഷേക് ശര്‍മ്മയെ ചെന്നൈ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. ഇതിലൊന്ന് സൂപ്പര്‍ ഫീല്‍ഡറായ രവീന്ദ്ര ജഡേജയായിരുന്നു.

കളിയില്‍ 36 പന്തില്‍ നിന്ന് ധോണി 47 റണ്‍സെടുത്തെങ്കിലും ക്യാപറ്റന്‍ പഴയ ഫോമിന്റെ നിഴല്‍ മാത്രമായിരുന്നു. പല പന്തുകളും ധോണിക്ക് കൃത്യമായി കണക്ട് ചെയ്യാനായില്ല. ഒരുകാലത്ത് കൂറ്റനടികള്‍ക്ക് പേരു കേട്ട താരത്തിന് പല തവണ മിസ്‌ടൈമിങുമുണ്ടായി.

പല പന്തിലും ശരിയായി കളിക്കാനായില്ലെന്ന് ധോണി പറഞ്ഞു. മിക്കവാറും നന്നായി ശ്രമിച്ചു. പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാലും ചൂട് അസഹ്യമായിരുന്നു. തൊണ്ട വരളുകയും ചെയ്തു- ധോണി പറഞ്ഞു. മത്സരത്തിനിടെ ധോണി പല തവണ റെസ്റ്റ് എടുക്കുന്നത് കാണാമായിരുന്നു.

മൂന്നു കളികള്‍ തുടര്‍ച്ചയായി തോറ്റു. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു. വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ആകില്ല. നോക്കൗട്ട് കളി ആയിരുന്നെങ്കില്‍ ഒരു ക്യാച്ച് നഷ്ടപ്പെടുത്തുന്നതിന് പോലും വലിയ വില കൊടുക്കേണ്ടി വരുമായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

Published

on

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

പ്ലേഓഫ് ഘട്ടത്തിന് സമാനമായി, ഈ വര്‍ഷം മണ്‍സൂണ്‍ ഉടന്‍ ആസന്നമായതിനാല്‍, മെയ് 20 ചൊവ്വാഴ്ച മുതല്‍, ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഒരു മണിക്കൂര്‍ അധിക സമയം അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരവും റദ്ദായതോടെ ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഐപിഎല്‍ 2025ല്‍ നിന്ന് കെകെആറിനെ പുറത്താക്കുകയും ചെയ്തു.

അഹമ്മദാബാദില്‍ ഐപിഎല്‍ ഫൈനല്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഐപിഎല്‍ 2025 ന്റെ ഫൈനലിനും ക്വാളിഫയര്‍ 2 നും യഥാക്രമം ജൂണ്‍ 3 നും ജൂണ്‍ 1 നും ക്വാളിഫയര്‍ 1 നും ആതിഥേയത്വം വഹിക്കും. അതേസമയം, എലിമിനേറ്റര്‍ യഥാക്രമം മെയ് 29, മെയ് 30 തീയതികളില്‍ മുള്ളന്‍പൂരില്‍ നടക്കും.

ടൂര്‍ണമെന്റിന്റെ ഒരാഴ്ചത്തെ സസ്‌പെന്‍ഷനുമുമ്പ് ഹൈദരാബാദും കൊല്‍ക്കത്തയും അവസാന നാല് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു.

കാലാവസ്ഥയും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് പ്ലേഓഫിനുള്ള പുതിയ വേദികള്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading

Cricket

രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു

Published

on

ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിലവസാനിച്ചു.

53 റൺസെടുത്ത ധ്രുവ് ജുറേലും 50 റൺസെടുത്ത യശസ്വി ജയ്സ്വാളും 40 റൺസെടുത്ത വൈഭവ് സൂര്യവംശിയുമാണ് ചെറുത്തുനിന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നായകൻ സഞ്ജു സാംസന് 20 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിയാൻ പരാഗ് 13 ഉം ഷിംറോൺ ഹെറ്റ്മെയർ 11 ഉം റൺസെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ മൂന്നും മാർക്കോ ജാൻസൻ, അസ്മത്തുല്ല ഉമർസായി എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.

നേരത്തെ, 37 പന്തിൽ 70 റൺസെടുത്ത നേഹൽ വധേരയുടേയും 30 പന്തിൽ പുറത്താകാതെ 59 റൺസെടുത്ത ശഷാങ്ക് സിങ്ങിന്റെയും ഇന്നിങ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ ( 30), പ്രഭ്സിംറാൻ സിങ് (21), പ്രിയാൻഷ് ആര്യ (9), മിച്ചൽ ഓവൻ (0) എന്നിവരാണ് പുറത്തായത്. 21 റൺസെടുത്ത അസ്മത്തുല്ല ഉമർസായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.

Continue Reading

Cricket

ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍

Published

on

ദില്ലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ദില്ല, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത്, ഡല്‍ഹി ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. കഗിസോ റബാദ ടീമില്‍ തിരിച്ചെത്തി. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. വിപ്രജ് നിഗം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലെത്തി. മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പുറത്തായത്. സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. ഇര ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍ ), ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, അര്‍ഷാദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

ഇംപാക്റ്റ് സബ്‌സ്: സായ് സുദര്‍ശന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മഹിപാല്‍ ലോംറോര്‍, അനുജ് റാവത്ത്, ദസുന്‍ ഷനക.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, സമീര്‍ റിസ്വി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുസ്തഫിസുര്‍ റഹ്മാന്‍.

ഇംപാക്റ്റ് സബ്‌സ്: ത്രിപുരാണ വിജയ്, മാധവ് തിവാരി, കരുണ് നായര്‍, സെദിഖുള്ള അടല്‍, ദുഷ്മന്ത ചമീര.

11 കളിയില്‍ 13  പോയന്റുളള ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യം. 16 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒറ്റജയം നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ ബാറ്റിംഗ് ത്രയത്തെ പിടിച്ചുകെട്ടുകയാവും ഡല്‍ഹിയുടെ പ്രധാന വെല്ലുവിളി. പിന്നാലെയെത്തുന്നവരും അപകടകാരികള്‍. കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, അഭിഷേക് പോറല്‍, ഫാഫ് ഡുപ്ലെസിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരിലാണ് ഡല്‍ഹിയുടെ റണ്‍സ് പ്രതീക്ഷ.  കഴിഞ്ഞമാസം അഹമ്മദാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഡല്‍ഹിയുടെ 203 റണ്‍സ് നാലു പന്ത് ശേഷിക്കേ ഗുജറാത്ത് മറികടന്നു. അന്നത്തെ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരം വീട്ടുകയാവും ഡല്‍ഹിയുടെ ലക്ഷ്യം.

Continue Reading

Trending