Connect with us

Culture

ധോണിക്ക് ഇന്നും ആ ഗ്ലൗസ് തന്നെ… പക്ഷേ ചിഹ്നത്തിന് മുകളില്‍ ടേപ്പ് വരും

Published

on

ലണ്ടന്‍:ലോകകപ്പ് വേളയില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലുമായി ഏറ്റുമുട്ടലിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്ല. മഹേന്ദ്രസിംഗ് ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിലെ സൈനീക ചിഹ്നം സംബന്ധിച്ച വിവാദത്തില്‍ അനുകൂല മറുപടി തേടി ക്രിക്കറ്റ് ബോര്‍ഡ് മേല്‍നോട്ട കമ്മിറ്റി തലവന്‍ വിനോദ് റായ് നല്‍കിയ കത്തിന് അനുകൂല മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ വിവാദത്തിന് നില്‍ക്കേണ്ടെന്നാണ് അന്തിമ തീരുമാനം. അതിനാല്‍ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന മല്‍സരത്തില്‍ ധോണി ഇതേ ഗ്ലൗസ് തന്നെ അണിയും. പക്ഷേ ബലിദാന്‍ ചിഹ്നം മറച്ചു വെക്കും.
ചിഹ്നമുള്ള ഭാഗത്ത് ടാപ്പ് ഒട്ടിച്ചായിരിക്കും സീനിയര്‍ താരം ഇന്ന് വിക്കറ്റിന് പിറകിലുണ്ടാവുക. ധോണി അത്രം ഗ്ലൗസേ അണിയുന്നതില്‍ കുഴപ്പമില്ല എന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭിപ്രായം. കേന്ദ്ര കായിക മന്ത്രാലയവും ഇത് തന്നെയാണ് പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ഔദ്യോഗികമായി വിനോദ് റായ് ഐ.സി.സിക്ക് കത്ത് നല്‍കിയത്. എന്നാല്‍ കത്തിന് വലിയ പരിഗണന ഐ.സി.സി നല്‍കിയില്ല. സ്വന്തം നിലപാടില്‍ മാറ്റമില്ലെന്നും അംഗീകാരമില്ലാത്ത മുദ്ര ഒരു തരത്തിലും അനുവദിക്കില്ല എന്നുമാണ് ഐ.സി.സി അറിയിച്ചത്. ലോകകപ്പ്് വേളയായതിനാല്‍ വിവാദമുണ്ടാവുന്ന പക്ഷം അത് ഇന്ത്യയെ ബാധിക്കുമെന്ന് ക്രിക്കറ്റ് ബോര്‍ഡിനറിയാം. ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ ടീം മികച്ച വിജയം നേടിയ സാഹചര്യത്തില്‍ അനാവശ്യ വിവാദത്തില്‍ ചാടി ടീമിന്റെ ആത്മവിശ്വാസത്തെ നശിപ്പിക്കരുതെന്ന വാദവും ഉയര്‍ന്നിരുന്നു. ധോണിയോട് വിവരം തേടിയപ്പോള്‍ അതേ ഗ്ലൗസ് അണിയാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. ഐ.സി.സി വിലക്കിയിട്ടും ഗ്ലൗസില്‍ സൈനിക മുദ്ര ചേര്‍ത്താല്‍ അത് വലിയ അച്ചടക്ക നടപടിയിലേക്ക് പോവും. തന്റെ അവസാന ലോകകപ്പ് വേളയില്‍ അച്ചടക്ക നടപടിയുമായി പുറത്താവുന്നതും ക്ഷീണമായി മാറും.വിഷയത്തില്‍ നിലപാട് ഐ.സി.സി കടുപ്പിക്കില്ല എന്നാണ് ബി.സി.സി.ഐ പ്രതീക്ഷ. അത് കൊണ്ടാണ് അതേ ഗ്ലൗസ് അണിയാനും ചിഹ്നം മറച്ച്് വെക്കാനും നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ആ ഗ്ലൗസ് ഒരു തരത്തിലും പാടില്ല എന്ന് ഐ.സി.സി നിഷ്‌കര്‍ഷിക്കുന്ന പക്ഷം ധോണിക്ക് പുതിയ ഗ്ലൗസ് അണിയേണ്ടി വരും. അതിര്‍ത്തി സേനയിലെ പാരച്യൂട്ട് റെജിമെന്റില്‍ ഹോണററി ലഫ്റ്റനന്റാണ് ധോണി.
ഈ പദവിയിലാണ് അദ്ദേഹം സൈനീക മുദ്ര ഗ്ലൗസില്‍ അണിഞ്ഞത്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ഐ.സി.സി വ്യക്തമാക്കിയത് അനുവദനീയമല്ലാത്ത ഒരു മുദ്രയും പാടില്ല എന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നാണ്. താരങ്ങള്‍ക്ക്് വ്യക്തിഗത മുദ്ര അനുവദിക്കില്ല. സ്‌പോണ്‍സറുടെ ലോഗോ ആവാം. പക്ഷേ അതിനും പ്രത്യേക അനുമതി വേണം.
ധോണി വിഷയം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച്ച ക്രിക്കറ്റ് ബോര്‍ഡ് മേല്‍നോട്ട സമിതിയുടെ പൂര്‍ണ യോഗം മുംബൈയില്‍ ചേര്‍ന്നിരുന്നു. വിനോദ് റായിയെ കൂടാതെ മറ്റ് അംഗങ്ങളായ ഡയാന എദുല്‍ജി, രവീന്ദ്ര തോട്‌ഗെ എന്നിവരെ കൂടാതെ ബോര്‍ഡ് സി.ഇ.ഒ രാഹുല്‍ ജോഹ്‌റിയും യോഗത്തിനുണ്ടായിരുന്നു. അതിനിടെ സംഭവത്തില്‍ പ്രതികരിക്കവെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജു ധോണിക്ക് അനുകൂലമായാണ് സംസാരിച്ചത്. കായിക സംഘടനകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല എങ്കിലും രാജ്യത്തിന്റെ വികാരം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതില്‍ ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഒടിടിയില്‍ ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്ക്‌

മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍. 

Published

on

തിയറ്ററുകള്‍ക്കൊപ്പം ഒടിടിയിലും ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്കാണ്. നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ റിലീസുള്ളത്. മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍.

കപ്പേളയ്ക്ക് ശേഷം മുഹമ്മദി മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിലെത്തിയത്. ആക്ഷന്‍ ഡ്രാമയില്‍ മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

അതേസമയം തിയറ്ററിലെത്തി ഒന്നര വര്‍ഷത്തിനു ശേഷമാണ് മദനോത്സവം ഒടിടിയിലേക്ക് എത്തിയത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥാണ് മദനോത്സവം സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് പല്ലൊട്ടി. നവാഗതനായ ജിതിന്‍ രാജ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കിയത്. കണ്ണന്‍, ഉണ്ണി എന്നീ കുട്ടികളുടെ സ്‌നേഹവും സൗഹൃദവുമാണ് ചിത്രത്തില്‍ പറയുന്നത്. 90സ് കിഡ്‌സിന്റെ മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്നതാണ് ചിത്രം. മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

മീരാ ജാസ്മിനും അശ്വിന്‍ ജോസും പ്രധാന കഥാപാത്രമായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറഞ്ഞ യുവാവിനെ വിവാഹം ചെയ്യുന്ന 33കാരിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. സൈന ഒടിടിയിലൂടെയാണ് ചിത്രം എത്തിയത്.

കനി കുസൃതി, പ്രീതി പാണിഗ്രഹി, കേസവ് ബിനോയ് കിരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹിന്ദി ചിത്രം. ഷുചി ടലതിയാണ് ചിത്രം സംവിധാനം ചെയ്തത്. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടിയുടെ ജീ വിതമാണ് ചിത്രം പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തെലുങ്ക് ക്രൈം ത്രില്ലറില്‍ നടന്‍ സത്യദേവ് ആണ് നായകനായി എത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് സംവിധാനം. പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. ആഹായിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Continue Reading

award

അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ’

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ‘ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ചിത്രം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും കെ ആർ മോഹനൻ പുരസ്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഈ ചിത്രത്തിൽ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവായ അഷ്‌റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തം നിലപാടുകൾ എടുക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന വിളിപ്പേരിൽ കളിയാക്കുന്ന കേരള സമൂഹത്തിൽ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന തലക്കെട്ടു തന്നെ ചിത്രം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ്.

ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാൻ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തിൽ വിശ്വസിച്ചുകൊണ്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫാസിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു.

പ്രേക്ഷകർ നിറഞ്ഞ കൈയടിയോടു കൂടിയാണ് ഫെമിനിച്ചി ഫാത്തിമയെ മേളയിൽ സ്വീകരിച്ചത്.

Continue Reading

Film

ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും: പായൽ കപാഡിയ

സ്പിരിറ്റ് ഓഫ്‍ സിനിമ അവാർഡ് മുഖ്യമന്ത്രി പായൽ കപാഡിയക്ക് സമ്മാനിച്ചു

Published

on

കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പ്രചോദനമാകുമെന്ന് അവാർഡ് ജേതാവും ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ സംവിധായികയുമായ പായൽ കപാഡിയ പറഞ്ഞു. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പായൽ.

മലയാളത്തിൽ സിനിമയെടുത്തത് ഒരു തരത്തിൽ ഭ്രാന്തൻ ആശയമായിരുന്നു. പക്ഷെ കേരളത്തിൽ ഈ സിനിമക്ക് ലഭിച്ച പിന്തുണയിൽ ഏറെ അഭിമാനമുണ്ട്.
ഈ അംഗീകാരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. എന്റെ സിനിമയിലെ അഭിനേത്രിമാർ നിരവധി പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞു എന്നതിലും അഭിമാനമുണ്ടെന്നും പായൽ കപാഡിയ പറഞ്ഞു.

ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും സദസ്സിൽ സന്നിഹിതരായിരുന്നു.

Continue Reading

Trending