പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തുടക്കത്തിൽ സംഭവിച്ച പാളിച്ച വിടാതെ പിന്തുടർന്ന് ഇടതുമുന്നണി. ഏറ്റവും ഒടുവിൽ യുഡിഎഫിന് എതിരായ കള്ളപ്പണ ആരോപണമാണ് മുന്നണിക്ക് തന്നെ തിരിച്ചടിയായത്. കള്ളപ്പണം വന്നുവെന്ന് സിപിഎം നേതൃത്വം പറയുമ്പോൾ അവരുടെ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥി ഇത് തള്ളിക്കളയുന്നു. ഇതോടെ സ്ഥാനാർത്ഥിത്വം മുതൽ ഇടതുമുന്നണിക്ക് സംഭവിച്ച പാളിച്ച ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പോലീസ് പൊടുന്നനെ റെയ്ഡ് നടത്തിയത്. വനിതാ പോലീസ് സാന്നിധ്യമില്ലാതെ നടത്തിയ റെയ്ഡ് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. തുടർന്ന് യുഡിഎഫ് ജില്ലാ നേതൃത്വം എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇതോടെ വെട്ടിലായ പോലീസും സിപിഎം നേതൃത്വവും കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം എത്തിച്ചെന്നായി ആരോപണം. ഇതിനായി അവർ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിൽ സഹപ്രവർത്തകൻ ട്രോളി ബാഗുമായി ഹോട്ടലിലേക്ക് വരുന്ന ദൃശ്യം ചാനലുകൾക്ക് നൽകുകയും ചെയ്തു. ഇതിനകത്ത് പണം ആണെന്നായിരുന്നു അവകാശവാദം. എന്നാൽ പോലീസ് നടത്തിയ തിരച്ചിലിൽ യാതൊരു പണവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അവർ എഴുതി നൽകുകയും ചെയ്തു .ഇതോടെ പാളിച്ച പറ്റിയ സിപിഎം തന്ത്രം വീണ്ടും കുരുക്കിലായി. അവരുടെ സ്വന്തം സ്ഥാനാർത്ഥി ഡോ. സരിൻ തന്നെ സിപിഎം നേതൃത്വത്തിന്റെ ആരോപണം തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പണം ഇല്ലെന്നും പോലീസ് നടത്തിയ റെയ്ഡ് എൽഡിഎഫിനെതിരായ ഷാഫി പറമ്പിലിന്റെ തന്ത്രമാണെന്നും ആയിരുന്നു ആരോപണം .ഇതോടെ ഇടതുമുന്നണി പ്രചാരണ രംഗത്ത് തീർത്തും വെട്ടിലായി. സ്ഥാനാർത്ഥിയുടെ നിഗമനത്തോട് സിപിഎമ്മിന് യോജിപ്പില്ലെന്ന് അവരുടെ ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി വെളിപ്പെടുത്തി.
ഇതോടെ കള്ളപ്പണം ആരോപണം വെറും ദുരാരോപണമായി മാത്രമായി വില വിലയിരുത്തപ്പെട്ടു. കോൺഗ്രസിൽ നിന്ന് പൊടുന്നനെ കാലുമാറിയ കെപിസിസി ഡിജിറ്റൽ മീഡിയ തലവൻ ഡോ. സരിനെ സ്ഥാനാർത്ഥിയാക്കിയതാണ് ഇടതുമുന്നണി ആദ്യമേ സംഭവിച്ച പാളിച്ച .പാർട്ടി അണികൾ കോൺഗ്രസ് വിമതനെ സ്വീകരിക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല .പ്രചാരണം തീർത്തും മന്ദഗതിയിൽ ആയതോടെ സിപിഎമ്മിന്റെ പാലക്കാട്ടെ മന്ത്രി ആലോചിച്ചു ഉറപ്പിച്ച തന്ത്രമാണ് പൊളിഞ്ഞുപാളീസായത്. എ.എറഹീം എംപി. വി വി രാജേഷ് എന്നീ സിപിഎം നേതാക്കൾ ഹോട്ടൽ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷൻ ആണ് അവരുടെ സ്ഥാനാർത്ഥിയുടെ തന്നെ പ്രസ്താവനയുടെ പൊളിഞ്ഞു പാളീസാ യിരിക്കുന്നത് .സിപിഎമ്മും ബിജെപിയും തമ്മിൽ നടത്തിയ ഡീലാണ് പാലക്കാട് കള്ളപ്പണം ആരോപണം എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബിജെപിക്കെതിരെ പ്രചാരണ രംഗത്ത് യാതൊന്നും പറയാൻ എൽഡിഎഫ് കൂട്ടാക്കുന്നുമില്ല.
ഇതോടെ രണ്ടാം സ്ഥാനത്തു നിന്ന് ബിജെപിയെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ സിപിഎം ശ്രമിക്കുന്നതാണ് പൊതുജനം വിലയിരുത്തുന്നത്. സരിനെ ഇരുപത്തിമൂന്നാം തീയതി ഫലത്തോടെ തീർത്തും കയ്യൊഴിയാനാണ് സിപിഎം നീക്കം .പ്രചാരണ സമയത്ത് സ്ഥാനാർത്ഥിക്കെതിരെ പരസ്യമായി യാതൊരു ഒന്നും പറയാൻ ഇപ്പോൾ സിപിഎം തയ്യാറല്ല. എന്നാൽ പാർട്ടി അണികളും വോട്ടർമാരും ഇവർക്കിടയിലെ അസ്വാരസ്യവും ആശയക്കുഴപ്പവും കണ്ട് അമ്പരക്കുകയാണ്.
കഴിഞ്ഞതവണ ബി.ജെ.പിയുടെ ഇ. ശ്രീധരനെതിരെ 3859 വോട്ടുകൾക്കാണ് ഷാഫി പറമ്പിൽ വിജയിച്ചത്. ഇത്തവണ ബിജെപിയുടെ സി.കൃഷ്ണകുമാർ അത്രയും വോട്ട് നേടില്ലെന്ന് ഉറപ്പായിട്ടുണ്ട് . സിപിഎമ്മിന്റെ പരോക്ഷസഹായം ബിജെപി തേടിയിരിക്കുന്നത് ന്യൂനപക്ഷ വോട്ടർമാരിൽ കടുത്ത അതിർത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.