Connect with us

india

ദൻസാരി അനസൂയ സീതക്കയെ സ്വീകരിച്ചു

തെലങ്കാന പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിമായ സീതക്ക ആദ്യമായാണ് കേരളത്തിൽ എത്തുന്നത്.

Published

on

കോഴിക്കോട്: മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് കോഴിക്കോട് നടത്തുന്ന മഹാറാലിയിൽ പങ്കെടുക്കുന്നതിന് എത്തിയ തെലങ്കാന മന്ത്രിയും കോൺഗ്രസ്റ്റ് നേതാവുമായ ദൻസാരി അനുസൂയ സീതാക്കയെ കോഴിക്കോട് എയർപ്പോർട്ടിൽ സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ നേതൃത്വത്തിൽ യൂത്ത്‌ ലീഗ് നേതാക്കൾ സ്വീകരിച്ചു.

തെലങ്കാന പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിമായ സീതക്ക ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. ഇന്ന് വൈകീട്ട് 3 മണിക്ക് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യാഥിതിയാണ് അവർ എത്തിയിരിക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസ്സ് ഭരണം തിരിച്ചു കൊണ്ടുവരുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ നേതാവാണ്.

എയർപ്പോട്ടിലെത്തിയ മന്ത്രിക്ക് ഉജ്ജ്വല വരവേൽപ്പാണ് യൂത്ത്‌ ലീഗ് നൽകിയത്.
യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, ഭാര വാഹികളായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷറഫ് എടനീർ, കെ.എ മാഹീൻ, ഗഫൂർ കോൽകളത്തിൽ, നസീർ കാര്യറ, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് അഹമ്മദ് സാജു, യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ബ്രസീലിയ ഷംസുദീൻ, അഡ്വ.ത്വഹാനി, ബാവ വിസപ്പടി, ഗുലാം ഹസൻ ആലംഗീർ, സി.കെ ഷാക്കിർ സംബന്ധിച്ചു.

india

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ജെ.പി.സിയില്‍ പ്രതിപക്ഷത്തു നിന്ന് പ്രിയങ്കഗാന്ധിയും

വയനാട് കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങൾ സമിതിയിലുണ്ട്.

Published

on

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപി അംഗവും മുന്‍ നിയമ സഹ മന്ത്രിയുമായ പി.പി ചൗധരിയാണ് സമിതി അധ്യക്ഷൻ. വയനാട് കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങൾ സമിതിയിലുണ്ട്. ലോക്സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് പത്ത് പേരുമാണുള്ളത്.

കോണ്‍ഗ്രസിലെ മനീഷ് തിവാരിയും സുഖ്‌ദേവ് ഭഗത്തും, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, സമാജ് വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവ്, ടിഎംസിയുടെ കല്യാണ് ബാനര്‍ജി, ഡിഎംകെയുടെ ടിഎം സെല്‍വഗണപതി, ടിഡിപിയുടെ ജി.എം ഹരീഷ് ബാലയോഗി, എന്‍സിപിയുടെ സുപ്രിയ സുലെ (ശരദ് പവാര്‍), ആര്‍എല്‍ഡിയുടെ ചന്ദന്‍ ചൗഹാനും ജനസേനയിലെ ബാലഷോരി വല്ലഭനേനിയുമാണ് സമിതിയിലുള്ള മറ്റ് ലോക്സഭാ അംഗങ്ങള്‍.

അടുത്ത സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിവസം ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നിയമ മന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ അംഗബലം ലോക്സഭയില്‍ സര്‍ക്കാരിനില്ലെന്ന് അവതരണാനുമതി തേടിയ ഘട്ടത്തില്‍ വെളിപ്പെട്ടിരുന്നു. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം (362 പേരുടെ പിന്തുണ) വേണം. എന്‍ഡിഎയ്ക്ക് 293 ഉം പ്രതിപക്ഷ ഇൻഡ്യാ കൂട്ടായ്മയ്ക്ക് 234ഉം അംഗങ്ങളാണുള്ളത്. എന്‍ഡിഎയുടെ ഭാഗമല്ലാത്ത നാല് എംപിമാരുള്ള വൈഎസ്ആര്‍സിപിയും അകാലിദളിന്റെ ഏക അംഗവും പിന്തുണച്ചാലും എന്‍ഡിഎ 300ല്‍പ്പോലുമെത്തില്ല. അവതരണ പ്രമേയം വോട്ടിനിട്ടപ്പോള്‍ പിന്തുണച്ചത് 269 അംഗങ്ങള്‍.198 പേര്‍ എതിര്‍ത്തു. വിപ്പ് നല്‍കിയിട്ടും ഇരുപത് ബിജെപി എംപിമാര്‍ വിട്ടുനിന്നു. എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷിയായ ജെഡിയുവിലെ ആരും പിന്തുണച്ച് സംസാരിച്ചില്ല.

Continue Reading

india

മുംബൈയില്‍ യാത്രാബോട്ട് മുങ്ങി ഒരു മരണം; 20 ഓളം യാത്രക്കാര്‍കാകായി തിരച്ചില്‍ തുടരുകയാണ്

യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം

Published

on

മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം യാത്രക്കാരുമായി പോയ ബോട്ട് അപകടത്തില്‍ പെട്ട് ഒരു മരണം. ഗേറ്റ്‌വേയില്‍ നിന്ന് മുംബൈക്ക് സമീപമുള്ള എലിഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. ഇതില്‍ 80 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

അപകടത്തില്‍പ്പെട്ട 60 ലേറെ പേരെ ഇതുവരെ രക്ഷപ്പെടുത്തി. യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ ബോട്ട് മറിയുകയായിരുന്നു.

Continue Reading

india

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.

ജാമ്യമോ വിചാരണയോ ഇല്ലാതെ 2020 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളുടെ പരിധിയില്‍വരുന്ന കുറ്റങ്ങള്‍ക്ക് പോലും ജാമ്യം നല്‍കാമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ജാമ്യം തേടി നിരവധി തവണ ഉമര്‍ ഖാലിദ് പല കോടതികളെയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.

2020 ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നില്‍ ഖാലിദിനെ മറ്റ് 17 പേര്‍ക്കൊപ്പം പൊലീസ് പ്രതിയാക്കി. അവരില്‍ പലരും ജാമ്യത്തിലിറങ്ങിയെങ്കിലും ജയിലിലടച്ച് ഒന്നര വര്‍ഷത്തിന് ശേഷം 2022 മാര്‍ച്ചില്‍ കര്‍ക്കര്‍ദൂമ കോടതി ഖാലിദിന് ആദ്യമായി ജാമ്യം നിഷേധിക്കുകയായിരുന്നു. പിന്നീട്, ഡല്‍ഹി ഹൈകോടതിയും ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് ഖാലിദ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചു. 11 മാസത്തിനിടെ 14 തവണ സുപ്രീംകോടതിക്ക് മുമ്പാകെയുള്ള ഉമര്‍ ഖാലിദിന്റെ ഹരജി മാറ്റിവെച്ചു.

 

Continue Reading

Trending