Connect with us

kerala

ഹമാസിനെ ‘ ഭീകരർ’ എന്ന് വിശേഷിപ്പിച്ച് കെ. കെ ശൈലജ ടീച്ചർ ;വിവാദം

ആദ്യം ഹമാസ് നടത്തിയ ആക്രമണം എന്ന് എഴുതിയതും പിന്നീട് ഭീകരർ എന്ന് തിരുത്തിയതും സമൂഹമാധ്യമങ്ങളിൽ വൈറലായി

Published

on

ഫലസ്തീനിലെ പോരാട്ട സംഘടനയായ ഹമാസിനെ സിപിഎം നേതാവും മുൻമന്ത്രിയുമായ കെ. കെ ശൈലജ ടീച്ചർ ഭീകരർ എന്ന് വിശേഷിപ്പിച്ചത് വിവാദമാ കുന്നു .ഇന്നലെ കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഹമാസ് ഭീകരർ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയതായി വിശേഷിപ്പിക്കുന്നത്.

ആദ്യം ഹമാസ് നടത്തിയ ആക്രമണം എന്ന് എഴുതിയതും പിന്നീട് ഭീകരർ എന്ന് തിരുത്തിയതും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇടതുപക്ഷം ഫലസ്തീനിനും ഹമാസിനും ഒപ്പം നിലകൊള്ളുമ്പോഴാണ് സിപിഎം നേതാവിന്റെ ഈ വിശേഷണം. സിപിഎമ്മിന്റെ ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങൾ പോരാളികൾ എന്നാണ് ഹമാസിനെ വിശിപ്പിക്കുന്നത്.

കേരളത്തിലെ മാധ്യമങ്ങളെല്ലാം ഇങ്ങനെ വിശേഷിപ്പിക്കുമ്പോഴാണ് സിപിഎം നേതാവിന്റെ പക്ഷത്തുനിന്ന് ഭീകരവിശേഷണം ചാർത്തപ്പെട്ടിട്ടുള്ളത്. ഇതിനെ ട്രോളി ബിജെപിയും സംഘപരിവാറും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്.

ശൈലജയുടെ പോസ്റ്റ് :

അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും
അനന്തരഫലമാണ് യുദ്ധങ്ങൾ.നിഷ്കളങ്കരായ
അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി
കൊടുക്കപ്പെടുന്നു.ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം
കെടുത്തുന്നു.ഇസ്രയേലിന്റെ ജനവാസ മേഖലയിൽ
ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.
അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത
അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള
ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും
അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളു
മാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻ കഴിയില്ല.
മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ
യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി
നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി
ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസര്‍കോട് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Published

on

കാസര്‍കോട് കാഞ്ഞങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. പാണത്തൂര്‍ സ്വദേശി ചൈതന്യ (20) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 2024 ഡിസംബര്‍ 7നാണ് കോളജ് ഹോസ്റ്റലില്‍ വെച്ച് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്‍ മാനസികമായി പീഡിപ്പിച്ചെന്ന് പറഞ്ഞായിരുന്നു ആത്മഹത്യ ശ്രമം.

മന്‍സൂര്‍ ആശുപത്രി കോളജിലെ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു ചൈതന്യ. ആദ്യഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയ്ക്ക് ചികിത്സ നല്‍കിയിരുന്നത് മംഗലാപുരത്തും പിന്നീട് രണ്ടാഴ്ചയോളം കണ്ണൂര്‍ ആസ്റ്റര്‍ മിംസിലുമായിരുന്നു. ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില ചില ഘട്ടങ്ങളില്‍ മെച്ചപ്പെട്ടൂവെങ്കില്‍ കൂടിയും പിന്നീട് വളരെ മോശമായി തുടരുകയായിരുന്നു.

അതേസമയം പെണ്‍കുട്ടി സുഖമില്ലാതെ ഇരുന്നപ്പോള്‍ വയ്യാതെ വാര്‍ഡന്‍ ഭക്ഷണമുള്‍പ്പെടെ കൊടുക്കാന്‍ തയ്യാറായില്ലെന്നും മാനസിക പീഡനം തുടര്‍ന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. വാര്‍ഡന്റെ മാനസിക പീഡനം താങ്ങാനാവാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്നായിരുന്നു സുഹൃത്തുക്കള്‍ നല്‍കിയ മൊഴി.
സുഖമില്ലാത്തതിനെ തുടര്‍ന്ന് ചൈതന്യ ആശുപത്രിയില്‍ പോയി വന്നപ്പോള്‍ വാര്‍ഡന്‍ വഴക്കു പറഞ്ഞിരുന്നെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മന്‍സൂര്‍ ആശുപത്രിയ്ക്ക് മുന്നില്‍ പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വാര്‍ഡനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന്റെ നീക്കം.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Continue Reading

kerala

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Published

on

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ശിശുക്ഷേമ സമിതിയില്‍ കുഞ്ഞ് മരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മരണകാരണം അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല.

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സമീപത്തെ ലോഡ്ജിലേക്ക് കുട്ടികളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവിടെ കുഞ്ഞുങ്ങളെ താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം ഇല്ലെന്നാണ് ആരോപണം.

 

Continue Reading

kerala

താമരശ്ശേരിയില്‍ യുവാവിന്റെ വയറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തി

പോലീസ് പിടിയിലായതോടെ ഇയാള്‍ എംഡിഎംഎ വിഴുങ്ങുകയായിരുന്നു

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് പിടിയിലായ ഫായിസിന്റെ വയറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ സ്‌കാനിങ്ങിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇന്നലെ ഭാര്യക്കും കുഞ്ഞിനുമെതിരെ ഇയാള്‍ വധഭീഷണി മുഴക്കിയതോടെ പൊലീസ് പിടിയിലാവുകയായിരുന്നു. പിന്നാലെ ഇയാള്‍ എംഡിഎംഎ വിഴുങ്ങുകയായിരുന്നു.

ഫായിസിനെ വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കും എന്ന് പോലീസ് പറഞ്ഞു. നാലുദിവസം മുമ്പാണ് ഇയാള്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. നേരത്തെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് ഇയാള് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം, തിരുവനന്തപുരത്ത് എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയില്‍. മലയിന്‍കീഴ് സ്വദേശിയായ അര്‍ജുനാണ് പിടിയിലായത്. 44 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇയാളില്‍ നിന്ന് പിടികൂടി.

 

Continue Reading

Trending