Connect with us

india

കോവിഡിന് മുമ്പുള്ള സാമ്പത്തിക ഞെരുക്കക്കത്തിന്റെ കാരണമെന്താണ്? നിര്‍മലയോട് പി ചിദംബരം

എല്ലാ സാമ്പത്തിക പ്രതിസന്ധിയ്ക്കും മറുപടി പറയാതെ ഒഴിഞ്ഞു നില്‍ക്കുന്ന കേന്ദ്ര നയം തികഞ്ഞ വഞ്ചനും നിയമലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Published

on

 

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ദൈവത്തില്‍ നിന്നുള്ള ചില പ്രവൃത്തികളാണെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാദം വിവാദമാകവേ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. മഹാമാരി ദൈവത്തിന്റെ ചെയ്തിയാണെങ്കില്‍ കൊവിഡിന് മുന്‍പ് 2017-2018, 2018-2019,2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയെ സ്തംഭിപ്പിച്ച സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്താണെന്ന് പി.ചിദംബരം ചോദിച്ചു. ദേവദൂതയെന്ന നിലയില്‍ നിര്‍മ്മല സീതാരാമന്‍ ഇതിന് ഉത്തരം നല്‍കാമോ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ക്കുറിച്ചത്.

സംസ്ഥാനങ്ങളുടെ മുകളിലേക്ക് എല്ലാ സാമ്പത്തിക ബാധ്യതകളും അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര നയം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളോട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വായ്പയെടുക്കാനുള്ള ധനമന്ത്രിയുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സാമ്പത്തിക പ്രതിസന്ധിയ്ക്കും മറുപടി പറയാതെ ഒഴിഞ്ഞു നില്‍ക്കുന്ന കേന്ദ്ര നയം തികഞ്ഞ വഞ്ചനും നിയമലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം കൊവിഡ് മൂലമുണ്ടായ ലോക്ഡൗണാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധരും രംഗത്തെത്തിയിരുന്നു. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ലോക്ഡൗണാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്ന് മന്ത്രി പരോക്ഷമായി സൂചിപ്പിച്ചിരുന്നു. മൂന്ന് വര്‍ഷമായി രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യം കഴിഞ്ഞ വര്‍ഷം മുതല്‍ ജി.എസ്.ടി വരുമാനത്തിലും പ്രതികൂലമായി ബാധിച്ചിരുന്നു.

ജിഡിപി വളര്‍ച്ചാ നിരക്ക് 2019 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 5.2 ശതമാനത്തില്‍ നിന്ന് ജൂലൈ-സെപ്റ്റംബറില്‍ 4.4 ശതമാനമായും ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 4.1 ശതമാനമായും ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 3.1 ശതമാനമായും കുറഞ്ഞു. ഇത് ജി.എസ്.ടിയിലും നേരത്തെതന്നെ പ്രതിഫലിച്ചിരുന്നു. മൊത്തം ജിഎസ്ടി വരുമാനം ഓഗസ്റ്റില്‍ 98,203 കോടിയായി കുറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മധ്യപ്രദേശില്‍ ലിവിങ് പങ്കാളിയെ കൊന്ന് മൃതദേഹം എട്ടുമാസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

പിങ്കി പ്രജാപതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്

Published

on

മധ്യപ്രദേശില്‍ ലിവിങ് പങ്കാളിയെ കൊന്ന് മൃതദേഹം എട്ടുമാസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശി സഞ്ജയ് പട്ടിദാറാണ് പിടിയിലായത്. പിങ്കി പ്രജാപതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് 8 മാസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഫ്രിഡ്ജില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ പിങ്കിയുടെ ആഭരണങ്ങളുമുണ്ടായിരുന്നു. കൈകള്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ടിരുന്നു. ഇവര്‍ക്കു 30 വയസ്സ് തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. വിവാഹിതനായ പട്ടിദാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യുവതിയുമായി ലിവിങ് ടുഗതറിലായിരുന്നു. വിവാഹം കഴിക്കാന്‍ യുവതി നിര്‍ബന്ധിച്ചതോടെ പട്ടിദാര്‍ സുഹൃത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് വിവരം.

2023 ജൂണില്‍ പട്ടിദാര്‍ ഇന്‍ഡോര്‍ സ്വദേശിയില്‍ നിന്നും വീട് വാടകയ്‌ക്കെടുക്കുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം വീട് ഒഴിഞ്ഞെങ്കിലും രണ്ടു മുറികളില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇതു വൈകാതെ മാറ്റുമെന്നാണ് അറിയിച്ചിരുന്നത്. ഇടയ്ക്കിടെ ഇവിടെയെത്തുകയും ചെയ്തിരുന്നു.

ഇതിനിടെ ഈ വീട് മറ്റൊരു താമസക്കാര്‍ക്ക് ഉടമ വാടകയ്ക്ക് കൊടുത്തു. പുതിയ താമസക്കാര്‍ ഈ മുറികളും തുറന്നുകൊടുക്കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടു. മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ദുര്‍ഗന്ധമുണ്ടായപ്പോള്‍ താമസക്കാര്‍ ഉടമയെ അറിയിച്ചു. അയാളെത്തി മുറി തുറന്നപ്പോഴാണ് ഫ്രിഡ്ജില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

Continue Reading

india

ഉത്തര്‍പ്രദേശില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ സ്‌റ്റേഷന്‍ തകര്‍ന്ന് വീണ് അപകടം

20ഓളം തൊഴിലാളികള്‍ കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം

Published

on

ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. 20ഓളം തൊഴിലാളികള്‍ കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 15 തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

റെയില്‍ സ്‌റ്റേഷന്റെ മോടിക്കൂട്ടുന്നതിന്റെ ഭാഗമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടം. 35ഓളം തൊഴിലാളികളാണ് സംഭവസമയത്ത് നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

india

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് HMPV സ്ഥിരീകരിച്ചു

സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്

Published

on

അസമിലും HMPV സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്.

നാല് ദിവസം മുമ്പാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയതെന്ന് ഡോ.ധ്രുബജ്യോതി ബുഹുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 2014ന് ശേഷം 110 എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ കേസാണിത്.

Continue Reading

Trending