Connect with us

kerala

മലപ്പുറത്ത് കരുവാരക്കുണ്ടില്‍ ഒമ്പത് പേര്‍ക്ക് ഡെങ്കിപ്പനി :കൊതുകുകള്‍ പെരുകുന്നത് രോഗവ്യാപന തോത് കൂട്ടുമെന്നാണ് വിലയിരുത്തല്‍.

കൊതുകുകള്‍ പെരുകുന്നത് രോഗ വ്യാപന തോത് ഇനിയും കൂട്ടുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Published

on

മലപ്പുറത്ത് കരുവാരക്കുണ്ടില്‍ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാകാതെ വ്യാപിക്കുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഡെങ്കിയുടെ വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കരുവാരക്കുണ്ടിലാണ്. ഒരാഴ്ച മുമ്പ് അഞ്ച് പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ഡെങ്കിപ്പനി വ്യാപിക്കുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഡെങ്കിപ്പനി വ്യാപിക്കുമോയെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് പ്രതിരോധ ബോധവത്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗ്രാമപഞ്ചായത്ത് ക്രിയാത്മകമായ രീതിയില്‍ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ തീവ്ര സര്‍വേയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയെങ്കിലും രോഗ വ്യാപന തോത് കുറഞ്ഞിട്ടില്ല. വെയിലും മഴയും ഇട കലര്‍ന്നുള്ള കാലാവസ്ഥ രോഗ വ്യാപന സാധ്യത കൂട്ടുന്നതാണത്രെ.തുരുമ്പോട, കണ്ണത്ത്, പുന്നക്കാട് വാര്‍ഡുകളില്‍ രണ്ട് പേര്‍ക്ക് വീതവും വാക്കോട്, അരിമണല്‍, കല്‍ക്കുണ്ട് വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കുമാണ് നിലവില്‍ ഡെങ്കിപ്പനിയുള്ളത്. ഉള്‍ഗ്രാമ പ്രദേശങ്ങളിലാണ് രോഗ വ്യാപനം ഉണ്ടായിട്ടുള്ളത്. മലവാരത്തോട് ചേര്‍ന്നുള്ള ഗ്രാമ പ്രദേശങ്ങളില്‍ കൊതുകുകളുടെ ഉറവിടം കൂടാന്‍ സാധ്യതയുണ്ട്. മഴയ്ക്ക് ശേഷമുള്ള വെയിലില്‍ കൊതുകുകള്‍ പെരുകുന്നത് രോഗ വ്യാപന തോത് ഇനിയും കൂട്ടുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

 

kerala

ഏറ്റുമാനൂരിലെ ആത്മഹത്യ; ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ല

ആത്മഹത്യക്കു മുന്‍പ് ഭര്‍ത്താവ് നോബി ഷാനിയെ വിളിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Published

on

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ച ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ല. കൂട്ട ആത്മഹത്യക്കു മുന്‍പ് ഭര്‍ത്താവ് നോബി ഷാനിയെ വിളിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഷൈനിയുടെ മാതാപിതാക്കളും ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നത്. അതേസമയം ഷൈനിയുടെ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണെങ്കിലും ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഷൈനിയുടെ വീട്ടില്‍ തന്നെയാണ് ഫോണ്‍ ഉള്ളതായി കാണിക്കുന്നത്. തുടര്‍ന്ന് ഇവിടെ വിശദമായി പരിശോധന പൊലീസ് നടത്തിയിരുന്നു.

ഭര്‍ത്താവില്‍ നിന്നും ഷൈനി ക്രൂരപീഡനം നേരിട്ടിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദരേഖയും സുഹൃത്തുക്കളുടെ മെസ്സേജുകളും ഈ ഫോണില്‍ നിന്നാണ് കണ്ടെത്തിയിരുന്നത്. കേസില്‍ നിര്‍ണായക തെളിവായ ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടേത്തേണ്ടതുണ്ട്.

ഫോണ്‍ എവിടെ എന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് ഷൈനിയുടെ മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. മാതാപിതാക്കളുടെ വിശദമായ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ബോധപൂര്‍വ്വം ആരെങ്കിലും ഫോണ്‍ മാറ്റിയതാണോ എന്ന സംശയവും പൊലീസിനുള്ളതിനാല്‍ ഫോണ്‍ കണ്ടെത്താന്‍ വിശദമായി അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഭര്‍ത്താവ് നോബിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

 

 

Continue Reading

kerala

ഷഹബാസ് കൊലപാതകം; താമരശ്ശേരി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സിഡബ്ല്യുസി റിപ്പോര്‍ട്ട്

കൊലപാതകത്തിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്നും സംഭവത്തില്‍ സിപിസി ഫലപ്രദമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Published

on

താമരശ്ശേരിയിലെ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിഡബ്ല്യുസി. താമരശ്ശേരി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്നും സംഭവത്തില്‍ സിപിസി ഫലപ്രദമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്ന് സിഡബ്ല്യുസി പോലീസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 11ന് അടിയന്തര ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചേരും.

ഷഹബാസിന്റെ വീട്ടില്‍ സൈബര്‍സെല്‍ സംഘവും പൊലീസും പരിശോധന നടത്തിയിരുന്നു. ഷഹബാസിന്റെ ഫോണ്‍ സൈബര്‍സെല്‍ സംഘവും പൊലീസും പരിശോധിച്ചു. ഇതില്‍ നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സൈബര്‍ അംഗങ്ങള്‍ക്ക് പുറമേ അന്വേഷണ ചുമതലയുള്ള താമരശ്ശേരി സി ഐയുടെ നേതൃത്വത്തില്‍ ഉള്ള സംഘവും അന്വേഷണം തുടരുകയാണ്.

ട്യൂഷന്‍ സെന്ററിലെ സെന്റോഫിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

 

Continue Reading

kerala

പുണെയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചു; പെണ്‍കുട്ടികളെ സ്വീകരിക്കാന്‍ ബന്ധുക്കളും എത്തി

നേരത്തെ കുട്ടികളുമായി മാതാപിതാക്കള്‍ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.

Published

on

താനൂരില്‍നിന്നും നാടുവിട്ട് പുണെയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പൊലീസ് സംഘത്തിനൊപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികളെ സ്വീകരിക്കാന്‍ ബന്ധുക്കളും എത്തിയിരുന്നു. നേരത്തെ കുട്ടികളുമായി മാതാപിതാക്കള്‍ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.

പെണ്‍കുട്ടികളുടെ മൊഴിയെടുക്കുകയാണ്. തുടര്‍ന്ന് സി.ഡബ്ല്യു.സിയില്‍ ഹാജരാക്കും. ശേഷം കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പം വിടും എന്നാണ് വിവരം.

അതേസമയം പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാടുവിടാന്‍ സഹായിച്ച എടവണ്ണ സ്വദേശി അക്ബര്‍ റഹീമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. നേരത്തെ മുംബൈയില്‍നിന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് കൗണ്‍സെലിങ് നല്‍കുമെന്നും മാനസിക പിന്തുണ ഉറപ്പാക്കുമെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ബുധനാഴ്ചയാണ് പരീക്ഷ എഴുതാന്‍ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികളെ കാണാതായത്. പുണെയിലെ ലോണാവാല റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്താനായത്.

 

Continue Reading

Trending