Connect with us

Health

സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു; വെള്ളി,ശനി,ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആചരിക്കണം- ആരോഗ്യ മന്ത്രി

വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം

Published

on

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചതു പോലെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതാണ്.

ജില്ലകളിലെ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സ്‌റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥാപനതലത്തിലും ഫീല്‍ഡ് തലത്തിലും കാര്യമായ ഏകോപനം നടത്തണം. തദ്ദേശ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഏകോപനം താഴെത്തലത്തില്‍ തന്നെ ഉറപ്പാക്കണം.

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും െ്രെഡ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് െ്രെഡ ഡേ ആചരിക്കേണ്ടത്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണം.

കുട്ടികളില്‍ ഇന്‍ഫഌവന്‍സ വ്യാപിക്കുന്നുണ്ടോയെന്ന് ശ്രദ്ധയോടെ പരിശോധിക്കണം. കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കണം. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ഡേറ്റ കൃത്യമായി പരിശോധിച്ച് കൃത്യമായ നടപടികള്‍ സ്വീകരിക്കണം.പരമാവധി മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ട്. സ്ഥാപനങ്ങളില്‍ മരുന്നുലഭ്യത ഉറപ്പാക്കണം. കെ.എം.എസ്.സി.എല്‍. വഴി മഴക്കാല രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്. മാത്രമല്ല അഭിനന്ദനാര്‍ഹമായ രീതിയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ചുള്ള കഴിഞ്ഞ 6 വര്‍ഷത്തെ മുഴുവന്‍ മരുന്നുകളും കൊടുത്തു തീര്‍ത്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

 

GULF

രക്താര്‍ബുദത്തിനുള്ള നിര്‍ണ്ണായക ചികിത്സയ്ക്കുള്ള ചിലവ് 90% വരെ കുറയ്ക്കാനുള്ള പ്രഖ്യാപനവുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

•കാര്‍-ടി സെല്‍ തെറാപ്പിക്കുള്ള ചിലവ് കുറയ്ക്കാന്‍ യുഎസ് ആസ്ഥാനമായ കെയറിങ് ക്രോസുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത് അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കില്‍. •എഐ സാങ്കേതിക വിദ്യ ആരോഗ്യ മേഖലയില്‍ കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രഖ്യാപനങ്ങളുമായി ബുര്‍ജീല്‍

Published

on

അബുദാബി: രക്താര്‍ബുദ ചികിത്സയിലെ നാഴികക്കല്ലായ കാര്‍-ടി സെല്‍ തെറാപ്പിക്കുള്ള ഭാരിച്ച ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനുള്ള സുപ്രധാന പദ്ധതിയുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിന്റെ ആദ്യ ദിനം പ്രഖ്യാപിച്ച പദ്ധതി അമേരിക്കന്‍ സന്നദ്ധ സ്ഥാപനമായ കെയറിങ് ക്രോസുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി കിമേറിക് ആന്റിജന് റിസെപ്റ്റര്‍ ടി- സെല്‍ തെറാപ്പി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പ്രാദേശികതലത്തില്‍ നിര്‍മിക്കും.
ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി കോശങ്ങളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തി അര്‍ബുദത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന നൂതന അര്‍ബുദ ചികിത്സാ രീതിയായ കാര്‍-ടി സെല്‍ തെറാപ്പിക്ക് യുഎസിലും യൂറോപ്പിലും 350,000 മുതല്‍ 1 മില്യണ്‍ യുഎസ് ഡോളറിലധികം വരെയാണ് ചിലവ്. ലുക്കീമിയ, ലിംഫോമ, തുടങ്ങിയ രക്താര്‍ബുദങ്ങളുടെ ചികിത്സയില്‍ പ്രധാന പങ്ക് വഹിക്കുന്ന തെറാപ്പി പൊതുവെ മറ്റു ചികിത്സാ മാര്‍ഗങ്ങള്‍ ഫലിക്കാതെ വരുമ്പോളാണ് നടത്തുന്നത്. എന്നാല്‍, ഉയര്‍ന്ന ചികിത്സാചിലവ്കാരണം ആഗോളതലത്തില്‍ ഇതിന്റെ ലഭ്യത പരിമിതമാണ്. ബുര്‍ജീല്‍-കെയറിങ് ക്രോസ് പങ്കാളിത്തത്തിലൂടെ ചിലവ് 90 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും.
പ്രാദേശികമായി കാര്‍-ടി സെല്‍തെറാപ്പി
വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, അസംസ്‌കൃത വസ്തുക്കള്‍, പ്രത്യേക പരിശീലന ക്ലാസുകള്‍, ക്ലിനിക്കല്‍ ഡവലപ്‌മെന്റിന് ആവശ്യമായ ലെന്റിവൈറല്‍ വെക്റ്റര്‍ എന്നിവ കെയറിങ് ക്രോസ് ലഭ്യമാക്കും. ആളുകള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ചികിത്സ നല്‍കുന്നതിലൂടെയും
പ്രാദേശിക ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലൂടെയും, ഇത്തരം അത്യാധുനിക ജീവന്‍രക്ഷാ പരിചരണത്തിന്റെ ലഭ്യതക്ക് പരിമിതികളുള്ള മേഖലകളിലെ രോഗികളിലേക്ക് ഇവ വേഗത്തില്‍ എത്തിക്കാന്‍ സാധിക്കും.
പദ്ധതിയുടെ പ്രഖ്യാപനം ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബുര്‍ജീല്‍ ഹെമറ്റോളജി, ഓങ്കോളജി ആന്‍ഡ് സെല്ലുലാര്‍ തെറാപ്പി സെന്റര്‍ ഡയറക്ടര്‍ ഡോ. അജ്‌ലാന്‍ സാക്കി, കെയറിങ് ക്രോസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോറോ ഡ്രോപ്പ്യുലിച്ച് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
‘ആഗോള പങ്കാളിത്തങ്ങളിലൂടെ നൂതന ആരോഗ്യ സാങ്കേതികവിദ്യകള്‍ ജനാധിപത്യവല്‍ക്കരിക്കാനാണ് ബുര്‍ജീല്‍ ശ്രമിക്കുന്നത്. ഈ നിര്‍ണായക പങ്കാളിത്തം മെഡിക്കല്‍ നവീകരണം ഉറപ്പ് വരുത്തുന്നതിലും അടിയന്തര ആരോഗ്യ സേവനങ്ങള്‍ വിപുലീകരിക്കുന്നതിലും പ്രധാന പങ്ക് വഹിക്കും,’ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനില്‍ അഭിപ്രായപ്പെട്ടു.
ആഗോളതലത്തില്‍ നൂതന ആരോഗ്യ സംരക്ഷണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിലും കാന്‍സര്‍ ചികിത്സകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലും ഈ പങ്കാളിത്തം പ്രധാന പങ്ക് വഹിക്കും,’ ബുര്‍ജീല്‍ ഹെമറ്റോളജി, ഓങ്കോളജി ആന്‍ഡ് സെല്ലുലാര്‍ തെറാപ്പി സെന്റര്‍ ഡയറക്ടര്‍ ഡോ. അജ്‌ലാന്‍ സാക്കി പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താര്‍ബുദങ്ങള്‍ക്കായുള്ള കാര്‍-ടി സെല്‍തെറാപ്പിയില്‍ശ്രദ്ധ കേന്ദ്രീകരിക്കും. ഭാവിയില്‍ എച്ച്‌ഐവി പോലുള്ള പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയും പരീക്ഷിക്കും.
പ്രമേഹരോഗികള്‍ക്ക് ബഹിരാകാശ യാത്ര സാധ്യമാക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനായി അമേരിക്കന്‍ സ്‌പേസ് കമ്പനിയായ ആക്‌സിയം സ്‌പേസുമായി ചേര്‍ന്ന് ബുര്‍ജീല്‍ നടത്തുന്ന ഗവേഷണത്തിന്റെ വിശദാംശങ്ങളും മേളയുടെ ആദ്യ ദിനം പ്രദര്‍ശിപ്പിച്ചു.
ആരോഗ്യ സംരക്ഷണം പുനര്‍നിര്‍വ്വചിക്കുന്ന ചര്‍ച്ചകള്‍, നൂതന ആശയങ്ങള്‍ എന്നിവയ്ക്ക് വരും ദിവസങ്ങളില്‍ ബുര്‍ജീല്‍ ബൂത്ത് വേദിയാകും. അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിന്റെ ഒഫിഷ്യല്‍ ഹെല്‍ത്ത്‌കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പാര്‍ട്ണറായ ബുര്‍ജീല്‍ നിര്‍മിത ബുദ്ധി (എഐ), സങ്കീര്‍ണ പരിചരണം, പ്രിസിഷന്‍ ഡയഗ്‌നോസ്റ്റിക്‌സ്, അര്‍ബുദ പരിചരണം, സ്‌പേസ് മെഡിസിന്‍ തുടങ്ങിയ മേഖലകളിലെ സംഭാവനകളാണ് ബൂത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Continue Reading

Health

വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ മന്ത്രി

Published

on

തിരുവനന്തപുരം: വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ജലസ്രോതസ്സുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഇപ്പോഴും അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2024ല്‍ 38 കേസുകളും 8 മരണവും 2025ല്‍ 12 കേസുകളും 5 മരണവും ഉണ്ടായിട്ടുണ്ട്. ആരംഭ സമയത്ത് കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് കൊണ്ടാണ് ഭൂരിഭാഗം പേരെയും രക്ഷിക്കാനായത്. എന്നാല്‍, നമ്മള്‍ മനസിലാക്കേണ്ട കാര്യം ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചു. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. അതേസമയം കേരളത്തില്‍ 37 പേരെ രക്ഷിക്കാനായി. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.

· വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോയേക്കാം.

· മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

· ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല.

· കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.

· വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

· മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്.

· മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.

Continue Reading

Health

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപകം: വാക്‌സിന്‍ ഉടന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം

മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപകമാകുന്നു. മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. ഈ സാഹചര്യത്തില്‍ എംഎംആര്‍ വാക്സീന്‍ ഉടന്‍ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.

മുണ്ടിനീര് വ്യാപകമാകുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതര്‍ക്കു ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഉന്നതതല യോഗത്തില്‍ വിഷയം അവതരിപ്പിക്കാമെന്നായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ പ്രതികരണം.

Continue Reading

Trending