Connect with us

india

നോട്ടു നിരോധനം; ഭരണഘടനാ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും

സുപ്രീംകോടതിയുടെ പുതിയ കേസ് ലിസ്റ്റിങ് പ്രകാരം കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് നോട്ടു നിരോധന ഹര്‍ജിയും പരിഗണനക്ക് വരുന്നത്.

Published

on

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. രാജ്യത്തെ മുഴുവന്‍ സാമ്പത്തിക അനിശ്ചിതാവസ്ഥയിലേക്കും പ്രതിസന്ധിയിലേക്കും തള്ളിവിട്ട വിവാദ തീരുമാനത്തിന് ആറു വര്‍ഷം തികയുമ്പോഴാണ് കേസ് പരിഗണനക്ക് വരുന്നത്. ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ബെഞ്ചിലെ മറ്റ് അംഗങ്ങള്‍ ആരെന്ന് അറിവായിട്ടില്ല. സുപ്രീംകോടതിയുടെ പുതിയ കേസ് ലിസ്റ്റിങ് പ്രകാരം കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് നോട്ടു നിരോധന ഹര്‍ജിയും പരിഗണനക്ക് വരുന്നത്.

ഇതുപ്രകാരം ഇന്ന് നാല് ഭരണഘടനാ ബെഞ്ചുകളാണ് കേസുകള്‍ കേള്‍ക്കുക. അതില്‍ ഒന്നിനു മുമ്പാകെയാണ് നോട്ടു നിരോധനം ചോദ്യംചെയ്തുള്ള ഹര്‍ജിയും വരുന്നത്. 2016 നവംബര്‍ എട്ടിന് രാത്രിയാണ് രാജ്യത്ത് 500, 1000 രൂപ കറന്‍സികള്‍ നിരോധിച്ചുകൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

ഒറ്റ രാത്രികൊണ്ട് കൈയിലിരുന്ന സമ്പാദ്യങ്ങള്‍ക്ക് മൂല്യം നഷ്ടപ്പെടുന്നതറിഞ്ഞ ജനം പരിഭ്രാന്തരായി. നിരോധിച്ച കറന്‍സികളുടെ കൈമാറ്റത്തിനും മാറ്റിവാങ്ങുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ദരിദ്രരേയും സാധാരണക്കാരേയും തുല്യതയില്ലാത്ത നരകയാതനയിലേക്കാണ് തള്ളിവിട്ടത്. നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്ന ജനം തളര്‍ന്നു വീണു മരിച്ചു. കൈയില്‍ പണമുണ്ടായിരുന്നിട്ടും ചികിത്സ ലഭിക്കാതെ ജനം ദുരിതത്തിലായി. അടിയന്തര ചികിത്സകള്‍ പോലും ലഭിക്കാതെ പലരും മരണത്തിന് കീഴടങ്ങി.

നോട്ടു നിരോധനം വാണിജ്യ -വ്യവസായ മേഖലയിലുണ്ടാക്കിയ ആഘാതം ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും രാജ്യത്തെ നയിച്ചു.

കള്ളപ്പണം തടയാനായിരുന്നു ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതെന്ന സര്‍ക്കാര്‍ വാദം പകരം 2000 രൂപയുടെ കറന്‍സികള്‍ വിപണിയിലെത്തിച്ചതോടെ തന്നെ പൊളിഞ്ഞു. നോട്ടു നിരോധനം വഴി കള്ളപ്പണം തടയാന്‍ കഴിഞ്ഞില്ലന്ന് പിന്നീട് റിസര്‍വ് ബാങ്കും പാര്‍ലമെന്റ് മുമ്പാകെ കേന്ദ്ര സര്‍ക്കാറും തന്നെ പുറത്തുവിട്ട കണക്കുകള്‍ സാക്ഷ്യം നിന്നു. ആസൂത്രിതമായ പിടിച്ചുപറിയും സംഘടിതമായ കൊള്ളയും എന്നാണ് നോട്ടു നിരോധന നടപടിയെ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് വിശേഷിപ്പിച്ചത്.

നോട്ടു നിരോധനത്തിനായി സര്‍ക്കാര്‍ നിരത്തിയ എല്ലാ വാദങ്ങളും പൊളിഞ്ഞെങ്കിലും സര്‍ക്കാര്‍ നടപടിയിലെ ന്യായാന്യായം ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ മാത്രം ഇതുവരേയും അനക്കമുണ്ടായില്ല. 2016 ഡിസംബര്‍ 16നു തന്നെ ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണം വൈകിയതോടെ ഹര്‍ജി ഫയലിലുറങ്ങി. കോവിഡ് മഹാമാരി അടക്കം പല പരീക്ഷണങ്ങളിലൂടെ ഇതിനിടെ ലോകം കടന്നുപോയി.

india

എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി; ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു

Published

on

റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം. ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ബാങ്ക് മാനേജറാണ് ഗിരിധരൻ. എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ എലി വിഷം മുറിയിൽ പലയിടത്തായി വിതറിയിട്ടു. രാത്രി കുടുംബം ഉറങ്ങുമ്പോൾ എ.സി. ഓണാക്കുകയും ചെയ്തു.

രാവിലെ നാലുപേരും അവശനിലയിലാകുകയായിരുന്നു. ബന്ധുക്കൾ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു. പൊലീസ് പെസ്റ്റ് കൺട്രോൾ കമ്പനിക്കെതിരെ കേസെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

india

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുന്നവർക്ക് പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല: അഖിലേഷ് യാദവ്

യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എംപി. യുപിപിഎസ്‌സി പരീക്ഷകൾ നടത്തുന്നതിൽ സർക്കാരിന് പിഴവുപറ്റിയെന്നാരോപിച്ചായിരുന്നു വിമർശനം. യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന് പറയുന്നവർക്ക് വിദ്യാർഥികളുടെ പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല’ എന്നായിരുന്നു യാദവിൻ്റെ പരാമർശം. സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച യാദവ്, പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നു. പരീക്ഷകൾ വിവിധ തീയതികളിൽ നടത്താനുള്ള യുപിപിഎസ്‌സി തീരുമാനത്തിനെതിരെയാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. പ്രയാഗ്‌രാജിലെ കമ്മീഷൻ ഓഫീസിനു മുൻപിലാണ് സമരം.

റിവ്യൂ ഓഫീസർ, അസിസ്റ്റൻ്റ് റിവ്യൂ ഓഫീസർ, എന്നീ തസ്തികകളിലേക്കുള്ള പ്രിലിംനറി പരീക്ഷ രണ്ട് ദിവസങ്ങളായി നടക്കുമെന്നാണ് യുപിപിഎസ്‌സി അറിയിച്ചത്‌. ഇതാണ് ഉദ്യോ​ഗാർഥികളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായത്.

Continue Reading

india

ടിപ്പു സുല്‍ത്താന്റെ വാള്‍ ലേലത്തില്‍ വിറ്റു; ലഭിച്ചത് വന്‍ തുക

കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.

Published

on

മൈസൂർ രാജാവായിരുന്ന ടിപ്പു സുല്‍ത്താൻ്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു. ടിപ്പു സുല്‍ത്താൻ്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വാളാണിതെന്നും പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു ഉപയോഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോണ്‍ഹാംസ് ഓക്ഷൻ ഹൗസില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തില്‍ വിറ്റത്. യുദ്ധ ശേഷം ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ജെയിംസ് ആൻഡ്രൂ ഡിക്കിൻ്റെ സെരിംഗപട്ടത്തെ സേവനത്തിനുള്ള അംഗീകാരമായാണ് വാള്‍ സമ്മാനിച്ചത്.

2024 ജൂണ്‍ വരെ ഡിക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു വാള്‍. ആൻഡ്രൂ ഡിക്ക് 75-ാമത് ഹൈലാൻഡ് റെജിമെൻ്റ് ഓഫ് ഫൂട്ടില്‍ സെരിംഗപട്ടത്ത് ലെഫ്റ്റനൻ്റായി സേവനമനുഷ്ഠിച്ചു. റെജിമെൻ്റിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. മതിലുകള്‍ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നഗരത്തില്‍ പ്രവേശിച്ച ബ്രിട്ടീഷ് സേനകളില്‍ ലഫ്റ്റനൻ്റ് ഡിക്കും ഉള്‍പ്പെടാൻ സാധ്യതയുണ്ട്.

Continue Reading

Trending