Connect with us

More

ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി; പ്രതിപക്ഷ ബഹളത്തിനിടയില്‍ ചര്‍ച്ചകൂടാതെ

Published

on

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി. നോട്ട് അസാധു വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തിനിടയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സായത്. ബില്ല് പാസാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നെങ്കിലും ചര്‍ച്ചകൂടാതെ ബില്ല് പാസാക്കുകയായിരുന്നു. സഭയുടെ ചരിത്രത്തിലാദ്യമായാണ് ചര്‍ച്ച കൂടാതെ ഒരു ധനബില്‍ പാസാക്കുന്നത്. സര്‍ക്കാരിന്റേത് മര്യാദയില്ലാത്ത നടപടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

നോട്ട് അസാധുവാക്കിയ നവംബര്‍ 8ന് ശേഷവും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തില്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി ബില്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സഭയില്‍ വ്യക്തമാക്കി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിന്റെ വന്‍ പ്രഖ്യാപനമാണ് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നടത്തിയതെന്നും ജെയ്റ്റ്ലി പറഞ്ഞു.

എന്നാല്‍ നോട്ട് അസാധുവാക്കലും ധനബില്ലും പരസ്പരം ബന്ധപ്പെട്ടതാണെന്നും അതിനാല്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ബില്‍ പഠിക്കാനുള്ള സമയം പോലും ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തലും സര്‍്ക്കാര്‍ ചെവികൊണ്ടില്ല. ജനാധിപത്യ മര്യാദയില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിയ ക്രമപ്രശ്നവും ഭേദഗതി നിര്‍ദേശങ്ങളും സ്പീക്കര്‍ തള്ളി. ബില്ല് പാസാക്കേണ്ടത് അത്യാവശ്യമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം ഭേദഗതി ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. ലോക്സഭയില്‍ ധനബില്ലായി അവതരിപ്പിച്ചതിനാല്‍ ഇതിന് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. കൂടാതെ ബില്‍ പാസായി 14 ദിസങ്ങള്‍ കഴിഞ്ഞാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇത് നിയമമായി വിജ്ഞാപനം ചെയ്യാനും സര്‍ക്കാരിന് സാധിക്കും.

നോട്ട് പിന്‍വലിക്കലിന് ശേഷം കണക്കില്‍ പെടാത്ത പണം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തിയാല്‍ 50 ശതമാനം പിഴ നല്‍കി ബാക്കി പണം സ്വന്തമാക്കാം എന്നതാണ് പുതിയ ബില്ലിലെ നിര്‍ദേശം. നികുതിയും പിഴയും സര്‍ച്ചാര്‍ജും ഉള്‍പ്പെടെയാണിത്.

നോട്ട് പിന്‍വലിക്കലിന് ശേഷം നിക്ഷേപിക്കുന്ന തുകക്ക് 30 ശതമാനമാണ് നികുതി. ഈ നികുതിയുടെ 33 ശതമാനം (30% നികുതിയുടെ 33% = ആകെ തുകയുടെ 10%) പ്രധാന്‍മന്ത്രി ഗരീബ് കല്ല്യാണ്‍ യോജനയിലേക്ക് അടയ്ക്കണം. ഇതിനൊപ്പം പത്തു ശതമാനം പിഴ കൂടി കൂട്ടിയാണ് 50 ശതമാനം എന്ന ഇളവു തുകയിലേക്ക് എത്തുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ആദായനികുതി നിയമ ഭേദഗതി ബില്ലിലാണ് പുതിയ നിര്‍ദേശങ്ങള്‍ വന്നത്്.

അതേസമയം പണം വെളിപ്പെടുത്താതെ പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴയായി നല്‍കേണ്ടിവരും. നിക്ഷേപിച്ച തുകയുടെ 75 മുതല്‍ 85 ശതമാനം വരെ ഇതിലൂടെ നഷ്ടമാകും. കൂടാതെ പുതിയ വ്യവസ്ഥ പ്രകാരം വെളിപ്പെടുത്തുന്ന തുകയുടെ 25 ശതമാനം നാലു വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന സ്‌കീമിലേക്ക് പലിശയില്ലാതെ നിക്ഷേപിക്കണം എന്ന വ്യവസ്ഥയും ബില്ലുലുണ്ട്.

റെയ്ഡുകളിലും മറ്റും പിടിച്ചെടുക്കുന്ന തുകക്കാണ് 85 ശതമാനം വരെ ഈടാക്കാന്‍ പുതിയ ഭേദഗതി നിര്‍ദേശിക്കുന്നത്്. ഇതില്‍ 60 ശതമാനം നികുതിയായും നികുതിയുടെ 25 ശതമാനം (ആകെ തുകയുടെ 15 ശതമാനം) സര്‍ചാര്‍ജായും ആകെ 75 ശതമാനമാണ് നഷ്ടമാവും. ഇതുകൂടാതെ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ നിന്നും പത്തു ശതമാനം അധികം ഈടാക്കാനും വ്യവസ്ഥയുണ്ട്.

അതേസമയം ഡിസംബര്‍ 30ന് ശേഷവും കള്ളപ്പണം സൂക്ഷിക്കകയാണെങ്കില്‍ നാലു വര്‍ഷം തടവും, പിഴയും ലഭിച്ചക്കും. പിഴയായി ലഭിക്കുന്ന പണം രാജ്യ പുരോഗതിക്കായി ഉപയോഗിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വിദ്യാഭ്യാസം, പാര്‍പ്പിടം, ശുചിമുറി തുടങ്ങിയ മേഖലയ്ക്കായി ഉപയോഗിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

Cricket

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു

Published

on

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

Continue Reading

kerala

അമ്മു സജീവിന്റെ മരണം; പ്രതികളെ കോടതിയിൽ ഹാജരാക്കി

പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു

Published

on

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് സഹപാഠികളെ കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – 1 ലാണ് പ്രതികളെ ഹാജരാക്കിയത്.

പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടേ സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ജാമ്യം നൽകിയാൽ അന്വേഷണം തടസ്സപെടുത്താൻ ഒരുപക്ഷെ പ്രതികൾ ഇടപെട്ടേക്കും. കേസിന് ഗൗരവ സ്വഭാവം എന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

4 തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം പൊലീസ് ചുമത്തിയിരിക്കുന്നത്. സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതി മുഖ്യ തെളിവായി. കോളജ് നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടും, അമ്മുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരായി. ഇതോടെയാണ് പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്.

അതേസമയം, പ്രതികൾക്കെതിരെ എസ് സി എസ് ടി പീഡനനിരോധന നിയമം ചുമത്തിയേക്കും. ഇതിനുള്ള സാധ്യത പൊലീസ് പരിശോധിക്കുകയാണ്.  പിതാവിന്റെ മൊഴിയും മുൻപ് കോളജിൽ നൽകിയ പരാതിയും കണക്കിലെടുത്താണ് തീരുമാനം.

Continue Reading

Trending