Connect with us

kerala

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള; അന്‍വറിന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക.

Published

on

പി വി അന്‍വറിന്റെ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് മഞ്ചേരിയില്‍ നടക്കും. മഞ്ചേരിയില്‍ സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിലാണ് പാര്‍ട്ടിയുടെ പ്രഖ്യാപനം. പുതിയ പാര്‍ട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പുറത്ത് വരുന്ന വിവരം. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക.

ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി പി വി അന്‍വര്‍ ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ സമ്മേളന വേദിയില്‍ ഡിഎംകെയുടെ നിരീക്ഷകര്‍ ഉണ്ടായേക്കും. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളമുടനീളം മത്സരിക്കുമെന്നാണ് പിവി അന്‍വറിന്റെ പ്രഖ്യാപനം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പിവി അന്‍വര്‍ ആരോപണങ്ങളുമായി മുന്നോട്ട വന്നിരുന്നു. മലപ്പുറത്തെ മുന്‍ എസ്പി പി സുജിത്ത് ദാസിന് നേരെയുയര്‍ത്തിയ മരം മുറി ആരോപണം മുതല്‍ തുടങ്ങിയ പിവി അന്‍വര്‍ ഏറെ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരുകയായിരുന്നു. മാമി തിരോധാനത്തിലേക്കും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയിലേക്കും, എഡിജിപിയിലേക്കും നീണ്ട ആരോപണങ്ങള്‍ വലിയ വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും വഴിവെച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അന്‍വര്‍ രംഗത്തെത്തിയതോടെ സിപിഐഎമ്മും അന്‍വറിനെതിരെ തിരിഞ്ഞിരുന്നു. ഭരണപക്ഷത്തിന്റെ ഭാഗമായിരിക്കില്ലെന്ന് പ്രഖ്യാപിച്ചു അന്‍വര്‍ പാര്‍ട്ടി പ്രഖ്യാപനവും നടത്തിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

അശോകന്‍ ചരുവിലിന് വയലാര്‍ അവാര്‍ഡ്

കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.

Published

on

48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. സമീപകാലത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍കടവ് നോവല്‍. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.

ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.

1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അശോകന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്ര്യഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്ര്യഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

അഞ്ച് ദിവസം മഴ ശക്തമായി തുടരാനാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.

Continue Reading

kerala

‘നികൃഷടമായ പ്രസ്താവനയില്‍ ജലീല്‍ മാപ്പ് പറയണം’: പി എം എ സലാം

‘മുസ്‌ലിംകള്‍ക്കെതിരെ ജലീലിന്റെ വാക്കുകള്‍ ആര്‍എസ്എസ്സുകാര്‍ പോലും പറയാത്തത്’

Published

on

സ്വർണ്ണ കള്ളക്കടത്തുമായി മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി കെ.ടി ജലീൽ എം.എൽ.എ നടത്തിയ പരാമർശങ്ങൾ ആർ.എസ്.എസ്സുകാർ പോലും പറയാത്തതാമെന്നും നികൃഷ്ടമായ ഈ പ്രസ്താവനക്കെതിരെ മാപ്പ് പറയണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം.

കുറ്റകൃത്യത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഒരു സമുദായത്തിന്റെ തലയിലിടുന്നത് വിചിത്രമായ കാര്യമാണ്. സാദിഖലി തങ്ങളെ മതശാസന പുറപ്പെടുവിക്കാനുള്ള ഔദ്യോഗിക വക്താവായി അംഗീകരിച്ചതിൽ സന്തോഷമുണ്ട്, പക്ഷേ ആർ.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീൽ പറഞ്ഞത്. മുസ്ലിം സമുദായത്തെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ജലീലിന്റെ ശ്രമം സി.പി.എമ്മിന്റെ ഉന്നത നേതാക്കളെ തൃപ്തിപ്പെടുത്താനായിരിക്കും. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

Trending